Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ഇന്ത്യയും അഞ്ഞൂറാന്‍... ഏകദിനത്തില്‍ അപൂര്‍വ്വനേട്ടം, തകര്‍ത്തത് റെക്കോര്‍ഡുകാരെ തന്നെ!!

ഏകദിനത്തില്‍ 500 ജയങ്ങളുമായി ഇന്ത്യ | Oneindia Malayalam

നാഗ്പൂര്‍: കൈവിട്ടെന്നു കരുതിയ കളി ബൗളിങ് മികവില്‍ ജയിച്ചു കയറിയതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ എട്ടു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 251 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിനെ ഇന്ത്യ 242 റണ്‍സിന് പുറത്താക്കി. ഒരു ഘട്ടത്തില്‍ നാലിന് 170 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു കംഗാരുക്കൂട്ടം.

എന്നാല്‍ പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് കൊയ്ത് ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തുകയും ചെയ്തു. ഈ കളിയില്‍ നേടിയ വിജയത്തോടെ ഒരു അപൂര്‍വ്വ നാഴികക്കല്ലാണ് വിരാട് കോലിയുടെ ടീം ഇന്ത്യ പൂര്‍ത്തിയാക്കിയത്.

ഏകദിനത്തില്‍ 500 ജയങ്ങള്‍

ഏകദിനത്തില്‍ 500 ജയങ്ങള്‍

ഏകദിനത്തില്‍ 500 വിജയങ്ങളെന്ന റെക്കോര്‍ഡാണ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്. ഈ നേട്ടം പിന്നിട്ട രണ്ടാമത്തെ ടീമാണ് ഇന്ത്യ. ഓസ്‌ട്രേലിയയാണ് നേരത്തേ 500 വിജയങ്ങളെന്ന നേട്ടത്തിന് അര്‍ഹരായത്. അതേ ഓസീസിനെ തന്നെ തകര്‍ത്ത് എലൈറ്റ് ക്ലബ്ബില്‍ അംഗമാവാന്‍ കഴിഞ്ഞത് ഇന്ത്യയുടെ ആഹ്ലാദം വര്‍ധിപ്പിക്കുന്നു.
1974 ജൂലൈ 13നായിരുന്നു ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ അരങ്ങേറ്റം. 963 മല്‍സരങ്ങള്‍ ഇന്ത്യ ഇതുവരെ കളിച്ചു കഴിഞ്ഞു.

 414 കളികളില്‍ തോല്‍വി

414 കളികളില്‍ തോല്‍വി

963 ഏകദിനങ്ങളില്‍ കളിച്ച ഇന്ത്യ 500 മല്‍സരങ്ങളില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ 414 മല്‍സരങ്ങളില്‍ പരാജയവുമേറ്റുവാങ്ങി. ഒമ്പതു കളികളില്‍ എതിരാളികളുമായി ഇന്ത്യ സമനില സമ്മതിച്ചു പിരിയുകയായിരുന്നു. 40 മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
അതേസമയം, ജയങ്ങളുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ് ഓസീസ്. 558 ഏകദിനങ്ങളില്‍ കംഗാരുക്കൂട്ടം ഇതിനകം ജയിച്ചു കഴിഞ്ഞു. ഇന്ത്യയേക്കാള്‍ കുറച്ച് ഏകദിനങ്ങളില്‍ നിന്നാണ് അവരുടെ നേട്ടം. ഇന്ത്യ 963 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ടെങ്കില്‍ ഓസീസ് 923 മല്‍സരങ്ങളേ കളിച്ചിട്ടുള്ളൂ.

 ഇന്ത്യ മികച്ച ഫോമില്‍

ഇന്ത്യ മികച്ച ഫോമില്‍

ഈ വര്‍ഷം ഏകദിനത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഈ 2019ല്‍ ഇന്ത്യക്കായിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ പോക്കറ്റിലാക്കിയത്. ഇതിനു പിന്നാലെ ന്യൂസിലാന്‍ഡിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. അഞ്ചു കളികളുള്‍പ്പെട്ട പരമ്പര 4-1നാണ് ഇന്ത്യ നേടിയത്. 10 വര്‍ഷത്തിനു ശേഷം ന്യൂസിലാന്‍ഡില്‍ ഇന്ത്യയുട ആദ്യത്തെ ഏകദിന പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.
ലോകകപ്പ് മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ മികച്ച ഫോം ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

Story first published: Wednesday, March 6, 2019, 10:09 [IST]
Other articles published on Mar 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+