Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ 10 വിക്കറ്റ്; അപൂര്‍വ നേട്ടവുമായി കേമന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് ഉമേഷ് യാദവ്

അപൂര്‍വ നേട്ടവുമായി ഉമേഷ് യാദവ്| Oneindia Malayalam

ഹൈദരാബാദ്: ഒരു ടെസ്റ്റില്‍ 10 വിക്കറ്റെന്ന അപൂര്‍വ നേട്ടത്തോടെ കേമന്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഉമേഷ് യാദവ് ഇടംപിടിച്ചു. ഹൈദരാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു ഉമേഷ് യാദവിന്റെ പ്രകടനം. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍താരം രണ്ടാം ഇന്നിങ്‌സില്‍ നാലുവിക്കറ്റുകളും വീഴ്ത്തി കളിയിലെ താരമാകുകയും ചെയ്തു.

2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഏഴു വിക്കറ്റ് നടത്തിയതാണ് ഇതിന് മുന്‍പത്തെ ഉമേഷ് യാദവിന്റെ മികച്ച പ്രകടനം. ഒരു ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍താരംകൂടിയാണ് ഉമേഷ്. നേരത്തെ കപില്‍ ദേവും, ജവഗല്‍ ശ്രീനാഥും ഈ നേട്ടം കൈവരിച്ചിരുന്നു. കപില്‍ രണ്ടുതവണ ഈ അപൂര്‍വനേട്ടത്തിനുടമയായി. 1980ല്‍ ചെന്നൈയില്‍ പാക്കിസ്ഥാനെതിരെയും 1983ല്‍ അഹമ്മദാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരെയുമായിരുന്നു കപിലിന്റെ പ്രകടനം.

umeshyadav

ജവഗല്‍ ശ്രീനാഥ് 1999ല്‍ കൊല്‍ക്കത്തയില്‍ പാക്കിസ്ഥാനെതിരെയാണ് 10 വിക്കറ്റ് നേടിയത്. വെസ്റ്റിന്‍ഡീസിനെതിരെ മികച്ച ബൗളിങ് പ്രകടനത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇനി ഉമേഷ് യാദവ്. നേരത്തെ നരേന്ദ്ര ഹിര്‍വാനി, ചന്ദ്രശേഖര്‍, പ്രഗ്യാന്‍ ഓജ, ഇഷാന്ത് ശര്‍മ എന്നിവര്‍ വിന്‍ഡീസിനെതിരെ തങ്ങളുടെ മികവ് പ്രകടിപ്പിച്ചു. ഉമേഷ് യാദവിന്റെ തീപാറുന്ന ബൗളിങ്ങാണ് വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് 127ല്‍ ഒതുക്കിയതും ഇന്ത്യ 10 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയതും.

Story first published: Monday, October 15, 2018, 9:47 [IST]
Other articles published on Oct 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+