Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്ട്രേലിയ കഴിഞ്ഞാല്‍ ടീം ഇന്ത്യക്കു ന്യൂസിലാന്‍ഡ്... ജനുവരി 23ന് ആദ്യ അങ്കം, ഫിക്‌സ്ചര്‍ തയ്യാര്‍

ദില്ലി: ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞാല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് മറ്റൊരു അഗ്നിപരീക്ഷ. ന്യൂസിലാന്‍ഡുമായാണ് അവരുടെ നാട്ടില്‍ ഇന്ത്യ അടുത്തതായി കൊമ്പുകോര്‍ക്കുന്നത്. ഏകദിന, ട്വന്റി20 പരമ്പരകളാണ് വിരാട് കോലിയും സംഘവും ന്യൂസിലാന്‍ഡില്‍ കളിക്കുക. 2019 ജനുവരി 23ന് നടക്കുന്ന ഏകദിന മല്‍സരത്തോടെയാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ആരംഭിക്കുന്നത്. അഞ്ചു മല്‍സരങ്ങളടങ്ങിയതാണ് ഏകദിന പരമ്പര. അതിനു ശേഷം മൂന്നു ടി20കളില്‍ കൂടി ഇരുടീമും ഏറ്റുമുട്ടും.

1

ഏകദിന പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാവിലെ 7.30നും ന്യൂസിലാന്‍ഡില്‍ വൈകീട്ട് മൂന്നു മണിക്കുമാണ് ആരംഭിക്കുക. ജനുവരി 23ന് നടക്കുന്ന ആദ്യ ഏകദിനത്തിന് വേദിയാവുന്നത് നാപ്പിയറാണ്. തുടര്‍ന്ന് 26, 28 തിയ്യതികളില്‍ മൗണ്ട് മൗഗനുവിലാണ് അടുത്ത രണ്ടു മല്‍സരങ്ങള്‍. നാലാം ഏകദിനം 31ന് ഹാമില്‍റ്റണിലും അവസാനത്തേത് ഫെബ്രുവരി മൂന്നിന് വെല്ലിങ്ടണിലും നടക്കും.

ഫെബ്രുവരി ആറിനാണ് മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്. ആദ്യ ട്വന്റി20 മല്‍സരം വെല്ലിങ്ടണില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് കളിയാരംഭിക്കുക. ഫെബ്രുവരി എട്ടിന് ഓക്ക്‌ലാന്‍ഡിലും 10ന് ഹാമില്‍റ്റണിലുമാണ് ശേഷിച്ച രണ്ടു മല്‍സരങ്ങള്‍. രണ്ടാം ടി20 ഇന്ത്യന്‍ സമയം രാവിലെ 11.30നും മൂന്നാമത്തേത് ഉച്ചയ്ക്കു 12.30നുമാണ് തുടങ്ങുന്നത്.

Story first published: Saturday, December 22, 2018, 16:40 [IST]
Other articles published on Dec 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+