Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ പര്യടനം; യുവരാജ് സിങ് മടങ്ങിയെത്തിയേക്കുമെന്ന് സൂചന

ദില്ലി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കായി ശനിയാഴ്ച ടീം അംഗങ്ങളെ പ്രഖ്യാപിക്കാനിരിക്കെ മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ്‌സിങ് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മികച്ചൊരു മധ്യനിര ബാറ്റ്‌സ്മാന്‍ ഇല്ലാതെ ഉഴലുന്ന ടീം ഇന്ത്യയ്ക്ക് ഫോമിലുള്ള യുവരാജ് സിങ്ങിന്റെ സാന്നിധ്യം തുണയാകുമെന്നാണ് വിലയിരുത്തല്‍.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ യുവരാജ് മികച്ച പ്രകടനമാണ് പഞ്ചാബിന് വേണ്ടി കാഴ്ചവെക്കുന്നത്. രാജസ്ഥാനെതിരായ മത്സരത്തില്‍ 59 പന്തില്‍ നിന്നും 78 റണ്‍സെടുത്ത യുവരാജ് സെലക്ടര്‍മാരുടെ കണ്ണുതുറപ്പിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.

yuvraj-singh1

78, 36, 36, 93 എന്നിങ്ങനെയാണ് വിജയ് ഹസാരെ ടൂര്‍ണമെന്റിലെ നാലു മത്സരങ്ങളിലെ യുവരാജിന്റെ സ്‌കോര്‍ നില. നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന പലരും ഫോമില്ലാതെ ഉഴലുമ്പോഴാണ് യുവരാജിന്റെ മിന്നുന്ന പ്രകടനം. 2014ലാണ് യുവരാജ് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി പാഡണിഞ്ഞത്. ടി20 ലോകകപ്പില്‍ കളിച്ച യുവിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

ഐപിഎല്‍ ടൂര്‍ണമെന്റിലും യുവരാജ് മോശം പ്രകടനം കാഴ്ചവെച്ചതോടെ മുപ്പത്തിനാലുകാരനായ ഇന്ത്യന്‍ ഓള്‍ റൗണ്ടറുടെ കാലം കഴിഞ്ഞെന്ന് പലരും വിധിയെഴുതി. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെ പ്രകടനം യുവരാജിന് വീണ്ടും ടീമിലേക്ക് മടങ്ങാനുള്ള സാധ്യത തെളിയിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടില്‍ നടന്ന പരിമിത ഓവര്‍ ക്രിക്കറ്റ് സീരീസില്‍ ഇന്ത്യ തോറ്റിരുന്നു. മികച്ച മധ്യനിര ബാറ്റ്‌സ്മാന്റെ അഭാവമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. അതുകൊണ്ടുതന്നെ യുവരാജ് ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയും വര്‍ധിക്കുകയാണ്.

Story first published: Friday, December 18, 2015, 9:04 [IST]
Other articles published on Dec 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+