Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചോരുന്ന കൈകളുമായി ഇന്ത്യ, ഓസീസിനെതിരെ ദുരന്തമായി ഫീല്‍ഡിംഗ്, വിരാട് കോലിയും പോര!!

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ വമ്പന്‍ സ്‌കോറാണ് വഴങ്ങിയിരിക്കുന്നത്. ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഇന്ത്യ നേരിടുന്നത് ഫീല്‍ഡിംഗിലാണ്. അത്രയ്ക്കും മോശമായിരുന്നു ഇന്ത്യയുടെ ഫീല്‍ഡിംഗ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ശ്രേയസ് അയ്യരും വരെ ചോരുന്ന കൈകളാവുന്ന ദിവസം കൂടിയായിരുന്നു ഇത്. ആരാധകര്‍ വളരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ടോസ് മുതലുള്ള ഒരു കാര്യവും ഇന്ത്യക്ക് അനുകൂലമല്ലായിരുന്നു. അതേസമയം ഫീല്‍ഡിംഗില്‍ ഏറ്റവും ഗംഭീര പ്രകടനം നടത്തുന്നവരാണ് ഇന്ത്യന്‍ ടീം. എന്തുപറ്റിയെന്ന ചോദ്യവും ഇതോടെ സജീവമായിരിക്കുകയാണ്.

1

ഇന്ത്യന്‍ ടീം പരിശീലനം നടത്തിയിട്ട് കുറച്ചായി എന്ന് ഫീല്‍ഡിംഗില്‍ നിന്ന് വ്യക്തമാണ്. ഓസീസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും തമ്മിലായിരുന്നു. ഇവര്‍ 156 റണ്‍സ് ഓപ്പണിംഗില്‍ ചേര്‍ത്തത് തന്നെ ഇന്ത്യയുടെ മോശം ഫീല്‍ഡിംഗ് കൊണ്ടായിരുന്നു. ഇവരെ എളുപ്പത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ സഹായിച്ചത് ഇന്ത്യന്‍ ഫീല്‍ഡര്‍മാരാണ്. സ്റ്റീവന്‍ സ്മിത്തിന്റെ പല ഷോട്ടുകളും മിസ് ഫീല്‍ഡിംഗ് വഴിയാണ് ബൗണ്ടറികളായത്. കോലി സര്‍ക്കിളിന് ഉള്ളിലും ലോങ് ഓഫില്‍ ശ്രേയസ് അയ്യരും പന്ത് വിട്ടത് ബൗണ്ടറിയിലെത്തി. അതും വളരെ എളുപ്പത്തില്‍ പിടിക്കാവുന്ന ഷോട്ടുകളായിരുന്നു ഇത്.

ക്യാച്ചുകള്‍ വിടുന്നതിലും ഇന്ത്യ മുന്നില്‍ നിന്നു. ആരോണ്‍ ഫിഞ്ചും മാര്‍ക്കസ് സ്റ്റോയ്‌നിസും പെട്ടെന്ന് പുറത്തായപ്പോള്‍ തന്നെ ഇന്ത്യക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അവസരമുണ്ടായിരുന്നു. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ക്യാച്ച് കൈവിട്ട് ഇന്ത്യ അതിനുള്ള അവസരവും ഇല്ലാതാക്കി. യുസവേന്ദ്ര ചാഹല്‍ എറിഞ്ഞ 43ാം ഓവറില്‍ ലോങ് ഓഫില്‍ നിന്ന് ക്യാച്ച് വിട്ടത് ഹര്‍ദിക് പാണ്ഡ്യയായിരുന്നു. ഇത് മത്സരത്തില്‍ വലിയ തിരിച്ചടിയായി. ചാഹലിനെയും പേസര്‍മാരെയും ഒരുപോലെ കടന്നാക്രമിച്ച മാക്‌സ്‌വെല്‍ 19 പന്തില്‍ 45 റണ്‍സടിച്ചു. ഇതാണ് വമ്പന്‍ സ്‌കോറിലേക്ക് ഓസീസിനെ കൈപ്പിടിച്ച് കയറ്റിയത്.

അതേസമയം പ്രമുഖ തരാങ്ങളും കമന്റേറ്റര്‍മാരും ഇന്ത്യയുടെ ഫീല്‍ഡിംഗിനെ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഫീല്‍ഡിംഗ് നിരാശപ്പെടുത്തുന്നതാണെന്ന് ഹര്‍ഷ ഭോഗ്ലെ പറഞ്ഞു. ഇന്ത്യയുടെ ബൗളിംഗ് സാധാരണമായിരുന്നു ഫീല്‍ഡിംഗ് മഹാമോശം. ഇന്ത്യയെ കാത്തിരിക്കുന്നത് കഠിനമായ പരമ്പരയാണെന്നും മൈക്കിള്‍ വോന്‍ പറഞ്ഞു. വളരെ സാധാരണ ഫീല്‍ഡിംഗാണ്, തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നതായും ആകാശ് ചോച്ര കുറിച്ചു. രവീന്ദ്ര ജഡേജയില്‍ നിന്ന് റണ്ണൗട്ട് ചാന്‍സ് മിസ്സായതാണ് പ്രഗ്യാന്‍ ഓജ ചൂണ്ടക്കാണിച്ചത്. കുട്ടികളുടെ ക്രിക്കറ്റ് കളിയിലേത് പോലെയാണ് ഇന്ത്യ ഫീല്‍ഡ് ചെയ്തതെന്ന് ആരാധകര്‍ പറഞ്ഞു.

Story first published: Friday, November 27, 2020, 15:27 [IST]
Other articles published on Nov 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+