IND vs ENG: വന്‍ ട്വിസ്റ്റ്, ഇന്ത്യക്കു അടുത്ത പുതിയ ക്യാപ്റ്റന്‍- ഹാര്‍ദിക്കിനു പകരം ഡിക്കെ!

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ക്യാപ്റ്റന്‍മാരുടെ കസേരകളിയാണ്. ഓരോ പരമ്പരയ്ക്കും വ്യത്യസ്ത നായകരെന്ന നിലയിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍െ മുന്നോട്ടുള്ള യാത്ര. ഇപ്പോഴിതാ പുതിയൊരു ക്യാപ്റ്റനെക്കൂടി ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. വെറ്ററന്‍ വിക്കറ്റ് കീപ്പറും ടീമിലെ പുതിയ ഫിനിഷറുമായി മാറിയ ദിനേശ് കാര്‍ത്തികിനാണ് നായകനാവാന്‍ അവസരം കൈവന്നിരിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നാണ് ഡിക്കെ ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്.

ക്രിക്കറ്റിലെ 'ചുള്ളന്‍മാര്‍', ആരാണ് നിങ്ങളുടെ ഫേവറിറ്റ്?ക്രിക്കറ്റിലെ 'ചുള്ളന്‍മാര്‍', ആരാണ് നിങ്ങളുടെ ഫേവറിറ്റ്?

ഇംഗ്ലണ്ടുമായി ജൂലൈ ഏഴിനാരംഭിക്കുന്ന മൂന്നു ടി20കളുടെ പരമ്പരയ്ക്കു മുമ്പ് രണ്ടു ടി20 സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഇവയിലാണ് ഡിക്കെ ടീമിനെ നയിക്കാന്‍ പോവുന്നത്. ആദ്യത്തെ സന്നാഹ മല്‍സരം ഇന്നു രാത്രി ഇംഗ്ലീഷ് കൗണ്ടി ടീമായ ഡെര്‍ബിഷെയറുമായിട്ടാണ്. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് കളിയാരംഭിക്കുന്നത്. രണ്ടാമത്തെ മല്‍സരം ഞായറഴ്ച നോര്‍ത്താംറ്റണ്‍ഷെയറുമായിട്ടാണ്. ഈ കളിയാവട്ടെ രാത്രി ഏഴു മണിക്കാണ് തുടങ്ങുന്നത്.

ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലായിരുന്നു അയര്‍ലാന്‍ഡിനെതിരായ രണ്ടു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ കളിച്ചത്. അദ്ദേഹം ടീമിന്റെ നായകനായതും ഇതാദ്യമായിട്ടായിരുന്നു. ഈ പരമ്പര തൂത്തുവാരി ഹാര്‍ദിക് തന്റെ തുടക്കം ഗംഭീരമാക്കുകയും ചെയ്തിരുന്നു.

ഈ പരമ്പരയ്ക്കു പിറകെ രണ്ടു സന്നാഹ ടി20കളിലും ഹാര്‍ദിക് തന്നെ ടീമിനെ നയിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഹാര്‍ദിക്കിനു പകരം ഡിക്കെയാണ് ടീമിനെ രണ്ടു കളികളിലും നയിക്കുകയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഹാദിക്കിന് ഈ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണയെന്ന കാര്യം വ്യക്തമല്ല.

IPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം

അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്ന് എല്ലാവരും ഉറപ്പിച്ച ഇടത്തു നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ടീമിലേക്കു തിരികെ വന്ന താരമാണ് ദിനേശ് കാര്‍ത്തിക്. ഇപ്പോഴിതാ സന്നാഹ മല്‍സരത്തിലാണെങ്കിലും അദ്ദേഹത്തിനു ടീമിനെ നയിക്കാനുള്ള ഭാഗ്യവും ലഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് 2019ലെ ലോകകപ്പ് സെമി ഫൈനലിനു ശേഷം ഡിക്കെ ആദ്യമായി ടീമിലേക്കു തിരികെ വിളിക്കാന്‍ കാരണം.

സൗത്താഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ കളിച്ചായിരുന്നു മടങ്ങിവരവ്. കന്നി ടി20 ഫിഫ്റ്റി കാര്‍ത്തിക് ഈ പരമ്പരയില്‍ കുറിക്കുകയും ചെയ്തു. അയര്‍ലാന്‍ഡിനെതിരായ പരമ്പരയില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഡികെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

സന്നാഹ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം

സന്നാഹ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം

ദിനേശ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, July 1, 2022, 17:38 [IST]
Other articles published on Jul 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X