വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി-20 ലോകകപ്പിന് കൃത്യമായ 'ഹോംവര്‍ക്ക്' ചെയ്യാന്‍ ടീം ഇന്ത്യ, വരാനിരിക്കുന്നത് ഏഴു പരമ്പരകള്‍

India's T20I Complete Schedule before ICC T20 World Cup 2020 | Oneindia Malayalam

മുംബൈ: അടുത്തവര്‍ഷം ഒക്ടോബറില്‍ ട്വന്റി-20 ലോകകപ്പിന് അരങ്ങുണരും. ഓസ്‌ട്രേലിയയാണ് വേദി. 2019 ഇംഗ്ലണ്ട് ലോകകപ്പിലേറ്റ ക്ഷീണം ട്വന്റി-20 ലോകകപ്പില്‍ തീര്‍ക്കാനുള്ള പുറപ്പാടിലാണ് ടീം ഇന്ത്യ. ഇതിന് മുന്‍പ് ശക്തമായ നിരയെ വാര്‍ത്തെടുക്കണം. ബാറ്റിങ്, ബൗളിങ് വിഭാഗങ്ങളില്‍ ഒരുപിടി ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴുമുണ്ട്. പക്ഷെ നടക്കാനിരിക്കുന്ന ഏഴു ട്വന്റി-20 പരമ്പരകള്‍ കൊണ്ട് ഇത് പരിഹരിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ബിസിസിഐ.

യുവതാരങ്ങൾക്ക് പ്രാമുഖ്യം

അടുത്ത ലോകകപ്പില്‍ യുവനിരയ്ക്കായിരിക്കും കൂടുതല്‍ പ്രാമുഖ്യം. ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റി മുന്‍പേ അറിയിച്ചിട്ടുണ്ട്.ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയില്‍ യുവനിരയെയാണ് എംഎസ്‌കെ പ്രസാദും സംഘവും നിയോഗിച്ചത്. ഇതിന്‍ പ്രകാരം ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, ശിവം ദൂബെ, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ക്ക് പരമ്പരയില്‍ അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ആഭ്യന്തര, ഐപിഎല്‍ സീസണുകളില്‍ തിളങ്ങിയിട്ടും മലയാളി താരം സഞ്ജു സാംസണിനെ മൂന്നു കളിയിലും സൈഡ് ബെഞ്ചിലിരുത്തിയതില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം കടുത്ത നിരാശയുണ്ട്.

സഞ്ജുവിന് അവസരം ലഭിക്കുമോ?

എന്തായാലും ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി-20 പരമ്പര. ഡിസംബര്‍ ആറിന് മുംബൈ വാങ്കഡേ സ്റ്റേഡിയം ആദ്യ മത്സരത്തിന് വേദിയാവും. എട്ടാം തീയതി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി-20. 11 -ന് ഹൈദരാബാദില്‍ വെച്ച് പരമ്പരയിലെ അവസാന മത്സരവും നടക്കും. ബംഗ്ലാദേശിന് എതിരെ ഒരവസരം പോലും ലഭിക്കാത്ത സ്ഥിതിക്ക് അടുത്തമാസത്തെ പരമ്പരയില്‍ സഞ്ജുവിന് കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

എവെ പരമ്പര

വിന്‍ഡീസിന് ശേഷം 2020 ജനുവരിയില്‍ ശ്രീലങ്കയുമായാണ് ഇന്ത്യയുടെ അടുത്ത ട്വന്റി-20 പരമ്പര. മൂന്നു മത്സരങ്ങളുണ്ട് പരമ്പരയില്‍. ഇതോടെ ടീം ഇന്ത്യയുടെ ഹോം പരമ്പരകള്‍ക്കും വിരാമമാകും.ജനുവരിയില്‍ത്തന്നെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര കളിക്കാന്‍ ഇന്ത്യന്‍ സംഘം ന്യൂസിലാന്‍ഡിലേക്ക് പറക്കും. തുടര്‍ന്ന് ജൂണില്‍ ശ്രീലങ്കയില്‍ ചെന്നാണ് ടീം ഇന്ത്യയുടെ അടുത്ത ട്വന്റി-20 പരമ്പര. മൂന്നു ട്വന്റി-20 മത്സരങ്ങളാണ് ശ്രീലങ്കയുമായി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്.

മത്സരക്രമം

ശാസ്ത്രിക്ക് പരീക്ഷണങ്ങള്‍ നിര്‍ത്താം, ഇനി ശ്രേയസ് അയ്യറുണ്ട് നാലാം നമ്പറില്‍

ശേഷം സെപ്തംബറില്‍ ഏഷ്യാ കപ്പിലും വിരാട് കോലിയും സംഘവും പങ്കെടുക്കും. ലോകകപ്പിന് മുന്‍പേ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമായി മൂന്നുവീതം ട്വന്റി-20 മത്സരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞുവെച്ചിട്ടുണ്ട്.

എതിരാളി മത്സരങ്ങൾ തീയതി
ബംഗ്ലാദേശ് (ഹോം) 3 ട്വന്റി-20 നവംബർ 2019
വെസ്റ്റ് ഇൻഡീസ് (ഹോം) 3 ട്വന്റി-20 ഡിസംബർ 2019
ശ്രീലങ്ക (ഹോം) 3 ട്വന്റി-20 ജനുവരി 2020
ന്യൂസിലാനഡ് (എവേ) 5 ട്വന്റി-20 ജനുവരി 2020

ശ്രീലങ്ക (എവേ)

3 ട്വന്റി-20 ജൂൺ 2020
ഏഷ്യാ കപ്പ് തീരുമാനിച്ചിട്ടില്ല (5 / 7) സെപ്തംബർ 2020
ഇംഗ്ലണ്ട് 3 ട്വന്റി-20 ഒക്ടോബർ 2020
ഓസ്ട്രേലിയ 3 ട്വന്റി-20 ഒക്ടോബർ 2020
Story first published: Monday, November 11, 2019, 17:13 [IST]
Other articles published on Nov 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X