വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ലങ്കയിലും കൊവിഡ് പിടിമുറുക്കുന്നു, ഇന്ത്യന്‍ പര്യടനം മുടങ്ങിയേക്കും! യുവനിര ആശങ്കയില്‍

ജൂലൈയിലാണ് ഇന്ത്യ ലങ്കയില്‍ കളിക്കുന്നത്

ശ്രീലങ്കയില്‍ കൊവിഡ് 19 കേസുകള്‍ കൂടിക്കൊണ്ടിരിക്കെ വരാനിരിക്കുന്ന ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പര ഭീഷണിയില്‍. ജൂലൈയിലാണ് ഇന്ത്യന്‍ ടീം ലങ്കയില്‍ പര്യടനം നടത്തുന്നത്. മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് ഇന്ത്യയുടെ രണ്ടാംനിര ടീം ഇവിടെ കളിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയുള്‍പ്പെടെ മുന്‍നിര താരങ്ങളെല്ലാം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്കു പറക്കുന്നതിനാല്‍ യുവനിരയെയാണ് ഇന്ത്യ ലങ്കയിലേക്കു അയക്കുക. ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റുകള്‍ക്കൊപ്പം ചില യുവതാരങ്ങളും ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കും.

1

2020ല്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ലങ്കന്‍ പര്യടനമാണ് ഈ വര്‍ഷം നടക്കാന്‍ പോവുന്നത്. അന്നു കൊവിഡ് ഭീഷണിയെ തുടര്‍ന്നു പര്യടനം മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ക്കൂടി മഹാമാരി പര്യടനത്തിനു വില്ലനായി മാറുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലങ്കയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതാണ് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ ആശങ്കയിലാക്കുന്നത്.

കൊവിഡ് 19 കേസുകള്‍ ഉയരുന്നത് തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. പക്ഷെ കൊവിഡ് സമയത്ത് ഇംഗ്ലണ്ടുള്‍പ്പെടെയുള്ള ടീമുകള്‍ക്കെതിരേ ഇവിടെ പരമ്പരകള്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്കായിരുന്നു. ഇനി ഇന്ത്യക്കെതിരേയും ഇവിടെ പരമ്പര കളിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. കേസുകള്‍ ഇനിയും ഉയരാതിരിക്കട്ടെയെന്നുള്ള പ്രാര്‍ഥനയിലാണ് തങ്ങളെന്നും ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിന്റെ മുതിര്‍ന്ന ഒഫീഷ്യല്‍ വ്യക്തമാക്കി.

IPL 2021: ക്യാപ്റ്റന്‍സിയില്‍ ധോണി ഒരു മാറ്റം വരുത്തി! സിഎസ്‌കെയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോപ്രIPL 2021: ക്യാപ്റ്റന്‍സിയില്‍ ധോണി ഒരു മാറ്റം വരുത്തി! സിഎസ്‌കെയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോപ്ര

പൊള്ളാര്‍ഡിനോട് താരതമ്യപ്പെടുത്തിയതില്‍ സന്തോഷം, എന്നാല്‍ എന്റേതായ വ്യക്തിത്വം വേണം- ഷാരൂഖ് ഖാന്‍പൊള്ളാര്‍ഡിനോട് താരതമ്യപ്പെടുത്തിയതില്‍ സന്തോഷം, എന്നാല്‍ എന്റേതായ വ്യക്തിത്വം വേണം- ഷാരൂഖ് ഖാന്‍

നായകന്‍ വിരാട് കോലിയെക്കൂടാതെ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങളുടെ സേവനം ലങ്കയില്‍ ഇന്ത്യക്കു ലഭിക്കില്ല. ഇതോടെ പല യുവതാരങ്ങള്‍ക്കും ദേശീയ ടീമിനായി കളിക്കാനും സ്ഥാനമുറപ്പിക്കാനുമുള്ള അവസരമായിരുന്നു ലങ്കന്‍ പര്യടനം ഒരുക്കിയത്. ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ദേവ്ദത്ത് പടിക്കലിനെപ്പോലുള്ള പുതുമുഖങ്ങളുടെ അരങ്ങേറ്റവും ലങ്കയ്‌ക്കെതിരേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ലങ്കയിലെ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കു അവിടെ പര്യടനം നടത്താനാവുമോയെന്ന കാര്യം കണ്ടുതന്നെ അറിയണം.

കോലിക്കു കീഴില്‍ ഇന്ത്യന്‍ സംഘം അടുത്ത മാസമാണ് ഇംഗ്ലണ്ടിലേക്കു പറക്കുന്നത്. ജൂണ്‍ 18 മുതല്‍ ന്യൂസിലാന്‍ഡുമായി ഐസിസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലാണ് ഇന്ത്യ ആദ്യം കളിക്കുക. സതാംപ്റ്റണിലായിരിക്കും മല്‍സരം. അതിനു ശേഷം ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യ ഏറ്റുമുട്ടും. 24 പേരുള്‍പ്പെടുന്ന വമ്പന്‍ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. ഇക്കൂട്ടത്തില്‍ നാലു പേര്‍ സ്റ്റാന്റ്‌ബൈ താരങ്ങളാണ്.

Story first published: Saturday, May 15, 2021, 13:40 [IST]
Other articles published on May 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X