വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജഡേജ വന്നാല്‍ ഇനിയെന്താവും? അക്ഷര്‍ എല്ലാം 'തകിടംമറിച്ചു', തലവേദന ടീം ഇന്ത്യക്ക്

ഉജ്ജ്വല പ്രകടനമാണ് അക്ഷര്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല പ്രകടനത്തോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥിരം സ്ഥാനതത്തിനു വേണ്ടി അവകാശവാദമുന്നയിച്ചിരിക്കുകയാണ് അക്ഷര്‍ പട്ടേല്‍. രവീന്ദ്ര ജഡേജ പരിക്കു കാരണം പിന്‍മാറിയതിനാല്‍ പകരക്കാരനായി അക്ഷറിനെ ടീമിലെടുത്തപ്പോള്‍ ഇത്ര വലിയ ഇംപാക്ടുണ്ടാക്കുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല.

ഏഴു വിക്കറ്റുകളുമായി അരങ്ങേറ്റ ടെസ്റ്റില്‍ വരവറിയിച്ച അദ്ദേഹം രണ്ടാം ടെസ്റ്റില്‍ കൊയ്തത് 11 വിക്കറ്റുകളായിരുന്നു. ഇതോടെ ടീമിലം സ്പിന്‍ ബൗളിങ് സ്ഥാനത്തിനു വേണ്ടി മല്‍സരം കടുത്തിയിരിക്കുകയാണ്. ടീം മാനേജ്‌മെന്റിനാണ് ഇതോടെ സെലക്ഷന്‍ വലിയ തലവേദനയായി തീര്‍ന്നിരിക്കുന്നത്.

സ്പിന്‍ ബൗളിങ് ശക്തിപ്പെടുത്തി

സ്പിന്‍ ബൗളിങ് ശക്തിപ്പെടുത്തി

അക്ഷര്‍ നേരത്തേ തന്നെ കഴിവുള്ള താരമാണെന്ന് തെളിയിച്ചതാണെങ്കിലും അശ്വിന്‍-ജഡേജ, കുല്‍ദീപ് യാദവ്- യുസ്വേന്ദ്ര ചഹല്‍ ജോടികള്‍ ക്ലിക്കായതു കാരണം പലപ്പോഴും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ തഴയപ്പെടുകയായിരുന്നു. ജഡേജയുടെ അഭാവത്തില്‍ ടെസ്റ്റില്‍ അശ്വിന്റെ സ്പിന്‍ പങ്കാളിയായ അക്ഷര്‍ ഗംഭീര പ്രകടനത്തിലൂടെ എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു.
ജഡേജയുടെ കുറവ് ഇന്ത്യക്കു ഇതുവരെ അനുഭവപ്പെടാതിരിക്കാന്‍ കാരണവും താരത്തിന്റെ ഉജ്ജ്വല പ്രകടനമായിരുന്നു. ബൗളറെന്ന നിലയില്‍ ജഡേജയ്‌ക്കൊപ്പം തന്നെ നിര്‍ത്താനാവുമെങ്കിലും ബാറ്റിങില്‍ അക്ഷറിനെ എത്രത്തോളം ആശ്രയിക്കാനാവുമെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു.

അക്ഷറിനെ ഒഴിവാക്കാനാവില്ല

അക്ഷറിനെ ഒഴിവാക്കാനാവില്ല

അക്ഷറിനെ ഇനി ടെസ്റ്റില്‍, പ്രത്യേകിച്ചും നാട്ടില്‍ നടക്കുന്ന മല്‍സരങ്ങളില്‍ ഇനി ഒഴിവാക്കാന്‍ കഴിയില്ലെന്നു ഇന്ത്യക്കു ബോധ്യമായിട്ടുണ്ടാവും. ഇനി ജഡേജ തിരിച്ചെത്തിയാല്‍ അക്ഷറിന്റെ ഭാവി എന്താവുമെന്നതാണ് ചോദ്യം. അശ്വിന്‍, ജഡേജ, അക്ഷര്‍ തുടങ്ങി മൂന്നു പേരെയും നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റുകളില്‍ ഇന്ത്യ കളിക്കിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അക്ഷര്‍ ബാറ്റിങിലും മോശക്കാരനല്ല

അക്ഷര്‍ ബാറ്റിങിലും മോശക്കാരനല്ല

ബാറ്റിങിലും അക്ഷര്‍ മോശക്കാരനല്ലെന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം അടിവരയിടുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിയും 13 ഫിഫ്റ്റികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അക്ഷര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. എന്നാല്‍ വരാനിരിക്കുന്ന നാലാം ടെസ്റ്റില്‍ ബാറ്റിങിലും തന്റെ മികവ് പുറത്തെടുക്കാന്‍ താരം ശ്രമിക്കുമെന്നുറപ്പാണ്. ബാറ്റിങിലും നിര്‍ണാകമായ റണ്‍സ് സംഭാവന ചെയ്യാനായാല്‍ അതു ഇന്ത്യന്‍ ബാറ്റിങിന് ആഴം കൂട്ടുമെന്നുറപ്പാണ്.

മറ്റു സ്പിന്നര്‍മാരുടെ ഭാവി

മറ്റു സ്പിന്നര്‍മാരുടെ ഭാവി

അക്ഷറിന്റെ അപ്രതീക്ഷിത എന്‍ട്രിയോടെ ടീമില്‍ അവസരം പ്രതീക്ഷിച്ചിരുന്ന മറ്റു സ്പിന്നര്‍മാരുടെ കാര്യമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഷഹബാസ് നദീം എന്നിവര്‍ക്കെല്ലാം ഇനി കാര്യങ്ങള്‍ കടുപ്പമാവും.
ബാറ്റ്‌സ്മാനെന്ന നിലയില്‍ വാഷിങ്ടണ്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സ്പിന്നറെന്ന നിലയില്‍ വാഷിങ്ടണിന് ടെസ്റ്റില്‍ ഇനിയും വലിയ ചലനമുണ്ടാക്കാനായിട്ടില്ല. ഇതു 21 കാരനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ വാഷിങ്ടണിനായിരുന്നില്ല. മൂന്നാം ടെസ്റ്റില്‍ ഒരോവര്‍ മാത്രമാണ് താരത്തെക്കൊണ്ട് കോലി ബൗള്‍ ചെയ്യിച്ചത്.
കുല്‍ദീപിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം ഇതിനകം തന്നെ അനിശ്ചിതത്വത്തിലാണ്. അക്ഷര്‍ എത്തിയതോടെ ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിനുണ്ടാവുമോയെന്ന കാര്യവും സംശയമാണ്.

Story first published: Saturday, February 27, 2021, 12:35 [IST]
Other articles published on Feb 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X