21ാം നൂറ്റാണ്ടില്‍ ടെസ്റ്റിലെ ഏറ്റവും കേമന്‍മാര്‍- അതു സച്ചിനും മുരളിയും തന്നെ

ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറും ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും ടെസ്റ്റ് ക്രിക്കറ്റില്‍ 21ാം നൂറ്റാണ്ടിലെ ഏറ്റവും കേമന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് വോട്ടെടുപ്പിലൂടെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം (GOAT) താരങ്ങളെ കണ്ടെത്തിയത്. 50 പേരുള്‍പ്പെടുന്ന ജൂറിയായിരുന്നു വോട്ടെടുപ്പിലൂടെ ബെസ്റ്റിനെ കണ്ടെത്തിയത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലുമായി ബന്ധപ്പെട്ടായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇതു സംഘടിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ്, ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്, സ്റ്റീവ് സ്മിത്ത് എന്നിവരെ മറികടന്നാണ് സച്ചിന്‍ ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്്മാനായി മാറിയത്. ബൗളിങില്‍ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരും മികച്ച ബൗളറാവാന്‍ മുരളിക്കൊപ്പം രംഗത്തുണ്ടായിരുന്നു.

WTC: ഫൈനലിനു ശേഷം നാലു ക്യാപ്റ്റന്‍മാര്‍ തെറിക്കും! വമ്പന്‍ ടീമുകളും കൂട്ടത്തില്‍WTC: ഫൈനലിനു ശേഷം നാലു ക്യാപ്റ്റന്‍മാര്‍ തെറിക്കും! വമ്പന്‍ ടീമുകളും കൂട്ടത്തില്‍

WTC 2021 Final: വിദേശത്ത് ഇന്ത്യയെ കളി ജയിപ്പിക്കാന്‍ അശ്വിന് മുന്നിലുള്ള മികച്ച സമയമാണിത്- സഞ്ജയ്WTC 2021 Final: വിദേശത്ത് ഇന്ത്യയെ കളി ജയിപ്പിക്കാന്‍ അശ്വിന് മുന്നിലുള്ള മികച്ച സമയമാണിത്- സഞ്ജയ്

സ്വപ്‌നതുല്യമായ കരിയറില്‍ സച്ചിന്‍ ടെസ്റ്റില്‍ നിന്നും 15,921 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 53.78 എന്ന മികച്ച ശരാശരിയിലായിരുന്നു ഇത്. 2013ലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. മുരളിയാവട്ടെ ടെസ്റ്റില്‍ മാത്രം കൊയ്തത് 800 വിക്കറ്റുകളാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഒരുപക്ഷെ ഒരിക്കലും തകര്‍പ്പെടാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്.

എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ സ്ഥാനത്തേക്കായി മികച്ച നോമിനികളാണ് ഉണ്ടായിരുന്നതെന്നും ഇവരെല്ലാം ഇതു നേടാന്‍ അര്‍ഹതയുള്ളവരാണെന്നും മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെഷോയില്‍ പറഞ്ഞു. ടെസ്റ്റിലെ സ്റ്റാറ്റസ് മാത്രമല്ല സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതിജീവിക്കുന്നുവെന്നതും പ്രധാനമാണ്. ഒപ്പം ക്രിക്കറ്റിന്റെ അംബാസഡറാവുകയും വേണം. സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാനായ അംബാസഡറാണ്. അദ്ദേഹം പറയുമ്പോള്‍, ആളുകള്‍ കേള്‍ക്കുകയും ചെയ്യുന്നതായും ഹുസൈന്‍ വിശദമാക്കി.

സച്ചിനെ ഏറ്റവും മഹാനായി തിരഞ്ഞെടുത്തതിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു- ഒരുപാട് കാലം ഞാന്‍ സച്ചിനോടൊപ്പം കളിച്ചിട്ടുണ്ട്. വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ ഇറങ്ങിയ താരം കൂടിയാണ് അദ്ദേഹം. ഇനിയൊരിക്കലും താന്‍ ക്യാപ്റ്റനാവില്ലെന്നു 2000ത്തിലാണ് സച്ചിന്‍ തീരുമാനിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. സെഞ്ച്വറികളും ഡബിള്‍ സെഞ്ച്വറികളും 100 സെഞ്ച്വറികളും നേടുക മാത്രമല്ല ഇന്ത്യയിലെ യുവ തലമുറയെയും ലോകത്തിലെ മറ്റു ക്രിക്കറ്റര്‍മാരെ അദ്ദേഹം പ്രചോദിപ്പിക്കുകയും ചെയ്തു. അഹമ്മദാബാദിലെ അരങ്ങേറ്റ ടെസ്റ്റിനിടെ കെയ്ന്‍ വില്ല്യംസണ്‍ സച്ചിനുമായി സംസാരിച്ചതും ഉപദേശങ്ങള്‍ തേടിയതും ഞാന്‍ ഇപ്പോഴും ഓര്‍മിക്കുന്നു. ലോക ക്രിക്കറ്റിലെ മറ്റു താരങ്ങളെയും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് അദ്ദേഹത്തെ മഹാനാക്കി മാറ്റുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, June 21, 2021, 19:27 [IST]
Other articles published on Jun 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X