മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായിരുന്ന റോബിന്‍ സിംഗ് പരിശീലകനായി പാകിസ്താനിലേക്ക്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണ് റോബിന്‍ പരിശീലനം നല്‍കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഐ പി എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ കോച്ചിങ് സ്റ്റാഫംഗമാണ് റോബിന്‍. ഫെബ്രുവരി 4 മുതല്‍ 24 വരെ യു എ ഇയിലാണ് പി എസ് എല്ലിന്റെ ഒന്നാം എഡിഷന്‍ നടക്കുക.
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ സാന്നിധ്യം അറിയിക്കുന്ന ഏക ഇന്ത്യക്കാരന്‍ എന്ന പ്രത്യേകതയും റോബിന്‍ സിംഗിനുണ്ട്. 136 ഏകദിനങ്ങളിലും 1 ടെസ്റ്റിലും റോബിന്‍ സിംഗ് ഇന്ത്യയ്്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 90 കളിലെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു റോബിന്‍. വലം കൈ മീഡിയം പേസ് ബൗളിംഗും ഇടംകൈ ബാറ്റിംഗും. ഒപ്പം തകര്‍പ്പന്‍ ഫീല്‍ഡിംഗും റോബിനെ ആരാധകരുടെ ഇഷ്ടതാരമാക്കി.

2004 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച റോബിന്‍ സിംഗ് ജൂനിയര്‍ ക്രിക്കറ്റില്‍ കോച്ചായി. 2007 - 2009 കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് കോച്ചായിരുന്നു. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം മിക്കി ആര്‍തര്‍, ആന്‍ഡി മോള്‍സ്, ക്രിസ് ആഡംസ്, ചാമിന്ദ വാസ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ് തുടങ്ങിയവരാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ വിദേശ കോച്ചുമാര്‍.