'ജൂനിയര്‍ ഗില്‍ക്രിസ്റ്റ്' റിഷഭിന് പന്തിന് ഫാസ്റ്റസ്റ്റ് ഫിഫ്റ്റി, ഇന്ത്യയ്ക്ക് തട്ടുപൊളിപ്പന്‍ ജയം
മിർപൂർ: ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയും ഓര്‍മിപ്പിക്കുന്ന ബാറ്റിംഗോടെ റിഷഭ് പന്ത് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. അണ്ടര്‍ 19 ലോകകപ്പിലെ ഡി ഗ്രൂപ്പ് മത്സരത്തിലായിരുന്നു പന്തിന്റെ തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സ്. നേപ്പാളിനെതിരെ വെറും 24 പന്തില്‍ 78 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്.
169 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ പന്തിന്റെ വെടിക്കെട്ടിന്റെ മികവില്‍ വെറും 18.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇത്. ഡി ഗ്രൂപ്പില്‍ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. അണ്ടര്‍ 19 ലെ വേഗം കൂടി അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് സഹിതം ഇന്ത്യയെ ജയത്തിലെത്തിച്ച പന്തിനെയും കൂട്ടരെയും കാണൂ...

ഇങ്ങനുണ്ടോ ഒരടി
24 പന്ത്, 9 ഫോര്‍, 5 സിക്‌സ്.. കണ്ണ് ചിമ്മിത്തുറക്കുന്ന നേരം കൊണ്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചത് ഇടങ്കയ്യനായ റിഷഭ് പന്തിന്റെ ഈ ഇന്നിംഗ്‌സാണ്.

ഫാസ്റ്റസ്റ്റ് ഫിഫ്റ്റി
ലോകകപ്പിലെ ഫാസ്റ്റസ്റ്റ് ഫിഫ്റ്റി കൂടിയാണ് ഈ ഇന്നിംഗ്‌സിനിടയില്‍ പന്ത് സ്വന്തം പേരിലാക്കിയത്. 18 പന്തിലായിരുന്നു പന്തിന്റെ ഫിഫ്റ്റി.

കോലിയുടെ നാട്ടുകാരന്‍
വിരാട് കോലിയുടെ നാടായ ദില്ലിയാണ് പന്തിന്റെയും സ്വദേശം. കണ്ടാലും ഒരു കുഞ്ഞ് കോലി. കഴിഞ്ഞ മത്സരത്തിലും പന്ത് തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തിരുന്നു.

ജൂനിയര്‍ ഗില്ലി
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗില്‍ക്രിസ്റ്റിനെ പോലെയാണ് റിഷഭ് പന്തും എന്ന് ഇതിനോടകം അഭിപ്രായങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു

ഇഷന്‍ കിഷാനും തിളങ്ങി
52 റണ്‍സുമായി ക്യാപ്റ്റന്‍ ഇഷന്‍ കിഷാനും ഭേദപ്പെട്ട ഒരിന്നിംഗ്‌സ് കളിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കിഷാന്‍ വന്‍ പരാജയമായിരുന്നു

ദ്രാവിഡിന്റെ കുട്ടികള്‍
മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. ക്യാപ്റ്റന്‍ ഇഷന്‍ കിഷാനൊപ്പം ദ്രാവിഡ്.
വീഡിയോ കാണാം
റിഷഭ് പന്തിന്റെ റെക്കോര്‍ഡ് പ്രകടനം വണ്‍ ഇന്ത്യ ബുള്ളറ്റിന്‍ കാണൂ

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications