വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ചാംപ്യന്‍ഷിപ്പ്: ടീം ഇന്ത്യയുടെ അടുത്ത എതിരാളി, ഇനിയെത്ര പരമ്പര? എല്ലാമറിയാം

ലോക ചാംപ്യന്‍ഷിപ്പില്‍ ആദ്യ പരമ്പരയാണ് ഇന്ത്യ കൈവിട്ടത്

മുംബൈ: ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യ ഒരു പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരായ രണ്ടു ടെസ്റ്റുകളിലെ പരമ്പരയിലേറ്റ പരാജയം ഇന്ത്യക്കേറ്റ അപ്രതീക്ഷിത തിരിച്ചടി കൂടിയായിരുന്നു. ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും തലപ്പത്ത്. എന്നാല്‍ കോലിപ്പട ഇനിയും ഫൈനല്‍ ഉറപ്പാക്കിയിട്ടില്ല.

India suffer first series defeat in ICC World Test Championship, here is how the table stands now
india test

രണ്ടു പരമ്പരകളിലായി ഒമ്പത് ടെസ്റ്റുകളാണ്‌ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു ബാക്കിയുള്ളത്. കരുത്തരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് ഇവയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ ഈ വര്‍ഷമവസാനമാണ് ഇന്ത്യ അവരുടെ നാട്ടില്‍ നാലു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്. ഈ പരമ്പര ലോക ചാംപ്യന്‍ഷിപ്പില്‍ നിര്‍ണായകമായി മാറും. പരമ്പരയില്‍ ഇന്ത്യയെ തൂത്തുവാരിയാല്‍ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറുമെന്ന കാര്യമുറപ്പാണ്. അതുകൊണ്ടു തന്നെ ഈ പരമ്പര സമനിലയിലെങ്കിലും അവസാനിപ്പിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

IPL 2020: വിസില്‍ പോട്... വന്നത് മറ്റാരുമല്ല സാക്ഷാല്‍ ധോണി! ആവേശത്തിമര്‍പ്പില്‍ സിഎസ്‌കെIPL 2020: വിസില്‍ പോട്... വന്നത് മറ്റാരുമല്ല സാക്ഷാല്‍ ധോണി! ആവേശത്തിമര്‍പ്പില്‍ സിഎസ്‌കെ

അടുത്ത വര്‍ഷം നാട്ടില്‍ ഇംഗ്ലണ്ട് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കാനെത്തും. പരമ്പര സ്വന്തം നാട്ടിലാണെങ്കിലും ഇംഗ്ലണ്ട് കരുത്തുറ്റ എതിരാളികളായതിനാല്‍ ഇന്ത്യക്കു വിജയം എളുപ്പമാവില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പര കൈവിടുകയാണെങ്കില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പര ഇന്ത്യക്കു കൂടുതല്‍ നിര്‍ണായകമായി മാറും.

Story first published: Monday, March 2, 2020, 16:17 [IST]
Other articles published on Mar 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X