Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സസ്പെന്‍സ് തീരാന്‍ ദിവസങ്ങള്‍ മാത്രം... ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? ചീട്ട് കീറുക ആര്‍ക്കൊക്കെ?

ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? | Oneindia Malayalam

മുംബൈ: ഇംഗ്ലണ്ടില്‍ മേയ് അവസാനത്തോടെ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഏപ്രില്‍ 15നു തിങ്കളാഴ്ചയാവും ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ബിസിസിഐ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ന്യൂസിലാന്‍ഡ് മാത്രമേ 15 അംഗ ടീമിനെ പ്രഖ്യാപിപ്പിച്ചിട്ടുള്ളൂ. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവര്‍ 23 അംഗ ടീമിനെയാണ് തിരഞ്ഞടുത്തത്. അന്തിമ ടീമിനെ എപ്പോള്‍ പ്രഖ്യാപിക്കുമെന്നു വ്യക്തമല്ല.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം തുടര്‍ച്ചയായി തിരിച്ചടി നേരിടുകയാണെങ്കിലും വിരാട് കോലി തന്നെയായിരിക്കും ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 ടീമില്‍ ആരൊക്കെയുണ്ടാവുമെന്ന് ഒന്നു നോക്കാം.

ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍

രോഹിത് ശര്‍മയുടെ പരിക്ക് ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയാണങ്കിലും ലോകകപ്പില്‍ താരമുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രോഹിത്തിനൊപ്പം ശിഖര്‍ ധവാനായിരിക്കും ഇന്ത്യയുടെ ഓപ്പണിങ് പങ്കാളി. കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ലോകേഷ് രാഹുല്‍ ബാക്കപ്പ് ഓപ്പണറായി ടീമിലെത്താന്‍ സാധ്യത കൂടുതലാണ്.

മധ്യനിര

മധ്യനിര

മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോലി തന്നെ ഇറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്കു ഏറെ തലവേദനയുണ്ടാക്കുന്ന നാലാം നമ്പര്‍ പൊസിഷനില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും കളിക്കും. ധോണിയുടെ അനുഭവസമ്പത്ത് ഇന്ത്യക്കു ഏറെ ഗുണം ചെയ്ുമെന്നും ടീം കണക്കുകൂട്ടുന്നു.
അഞ്ചാംസ്ഥാനത്തേക്ക് യുവതാരം റിഷഭ് പന്ത് വരാനാണ് സാധ്യത കൂടുതല്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ദിനേഷ് കാര്‍ത്തിക്, അമ്പാട്ടി റായുഡു എന്നിവര്‍ക്കു ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കില്ല.

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യക്കൊപ്പം വിജയ് ശങ്കര്‍, കേദാര്‍ ജാദവും ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്. ഐപിഎല്ലില്‍ മൂന്നു പേരും തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ലോകകപ്പില്‍ ഇന്ത്യ ഫിനിഷറായി കണ്ടു വച്ചിരിക്കുന്ന താരമാണ് പാണ്ഡ്യ. ജാദവാകട്ടെ ബാറ്റിങിലും ബൗളിങിലും ടീമിന് ഒരുപോലെ ആശ്രയിക്കാവുന്ന താരമാണ്. വിജയ് ശങ്കറാവട്ടെ ബൗളിങിനേക്കാളുപരി ബാറ്റിങിലാണ് കൂടുതല്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്.

സ്പിന്നര്‍മാര്‍

സ്പിന്നര്‍മാര്‍

സ്പിന്നര്‍മാരായി മൂന്നു പേര്‍ക്കാണ് സാധ്യത. സ്ഥിരം സ്പിന്‍ സഖ്യമായ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കൊപ്പം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി മിക്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രവീന്ദ്ര ജഡേജയും ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടേക്കും.
ബൗളിങിനെക്കൂടാതെ ഫീല്‍ഡിങിലും തീപ്പൊരി പ്രകടനം നടത്താന്‍ മിടുക്കനാണ് ജഡേജ. എങ്കിലും സ്പിന്നര്‍മാരെന്ന നിലയില്‍ പ്ലെയിങ് ഇലവനില്‍ കുല്‍ദീപിനും ചഹലിനും തന്നെയായിരിക്കും മുന്‍തൂക്കം.

പേസര്‍മാര്‍

പേസര്‍മാര്‍

പേസ് വിഭാഗം ആരൊക്കെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ഇന്ത്യക്കു കാര്യമായ ആശങ്കകളില്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഷമിയാവും ടീമിലെ മറ്റൊരു പേസറായി ലോകകപ്പ് കളിക്കുക. ഭുവി ഇപ്പോള്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും ബുംറയുടെയും ഷമിയുടെയും ഫോം ഇന്ത്യക്കു കരുത്താവും.
പന്ത് സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഭുവിക്ക് ഏറെ അനുകൂലമാണെന്നും താരത്തിനു ലോകകപ്പില്‍ ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നും സെലക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ സാധ്യതാ ടീം

ഇന്ത്യന്‍ സാധ്യതാ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, എംഎസ് ധോണി, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

Story first published: Wednesday, April 10, 2019, 11:58 [IST]
Other articles published on Apr 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+