Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തിനാണ് രഹാനെ ഇന്ത്യൻ ടീമിൽ.. കോലി പറയുന്നു.. രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെ!

പുനെ: ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയിൽ തുടർച്ചയായി നാല് അർധസെഞ്ചുറികളാണ് അജിൻക്യ രഹാനെ അടിച്ചത്. എന്നിട്ടും ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം കിട്ടിയില്ല. അത് പോട്ടെ, ന്യൂസിലൻഡിനെതിരെ ഏകദിനം കളിക്കുമ്പോഴും ടീമിൽ രഹാനെ ഇല്ല. ടീമിൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷെ പ്ലെയിങ് ഇലവനിൽ ഇല്ല. എന്തുകൊണ്ടാണ് ഇത് എന്ന് ചോദിച്ചാൽ ക്യാപ്റ്റൻ വിരാട് കോലിക്ക് വ്യക്തമായ ഉത്തരമുണ്ട്. ടീമിന്റെ മൂന്നാമത്തെ ഓപ്പണറാണ് രഹാനെ.

മധ്യനിരയിലും ഓപ്പണിങിലും മാറിമാറി കളിപ്പിച്ച് രഹാനെയെ കൺഫ്യൂഷനാക്കുന്നില്ല എന്ന് പറയുമ്പോൾ കോലി പറയാതെ പറയുന്നത് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും രഹാനെ കളിക്കാനിടയില്ല എന്നതാണ്. തോറ്റെങ്കിലും ഒന്നാം ഏകദിനം കളിച്ച ടീമിൽ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാകും ഇന്ത്യ രണ്ടാമത്തെ മത്സരത്തിനും ഇറങ്ങുക. ബാറ്റിംഗ് ഓർഡറില്‍ മാത്രമാകും ചില്ലറ മാറ്റങ്ങൾ ഉണ്ടാകുക.

kohli-dhawan

മധ്യനിരയിൽ കേദാർ ജാദവിന്റെ ഫോം, ബൗളിംഗ് നിരയിൽ കുൽദീപ്, ചാഹൽ എന്നീ സ്പിന്നർമാരുടെ ഫോം ഇത് മാത്രമാണ് ഇന്ത്യ്ക്ക് വേവലാതി. കേദാർ സ്ഥാനം നിലനിർത്താനാണ് സാധ്യത. പുനെയിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള പ്ലെയിങ് ഇലവൻ ഇങ്ങനെ ആകാനാണ് സാധ്യത. - രോഹിത്, ധവാൻ, കോലി, കാർത്തിക്, ജാദവ്, ധോണി, പാണ്ഡ്യ, ഭുവനേശ്വർ, കുൽദീപ്, ഭുമ്ര, ചാഹൽ‌.

Story first published: Tuesday, October 24, 2017, 16:28 [IST]
Other articles published on Oct 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+