Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം നമ്പറില്‍ ആര്? മുഹമ്മദ് കൈഫ് പറയും ഉത്തരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നാലാം നമ്പര്‍ തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. യുവരാജ് സിങ് ഒഴിച്ചിട്ട വിടവ് നികത്താന്‍ രവി ശാസ്ത്രിയും സംഘവും പലരെയും മാറിമാറി പരീക്ഷിച്ചു. 2015 ലോകകപ്പ് മുതല്‍ നാലാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്നതിനെ ചൊല്ലി ടീമില്‍ ആശയക്കുഴപ്പമുണ്ട്. അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, അംബാട്ടി റായുഡു, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിങ്ങനെ നീളും അടുത്തകാലത്ത് നാലാം നമ്പറില്‍ കളിച്ചവരുടെ എണ്ണം.

ആശങ്ക

എന്തായാലും കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യറുടെ പ്രകടനം പ്രതീക്ഷാവഹമാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം പൂര്‍ത്തിയായപ്പോള്‍ ശ്രേയസ് അയ്യര്‍ നാലാം നമ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. നിലവില്‍ മധ്യനിര ബാറ്റിങ് ഓര്‍ഡറിലാണ് ഇന്ത്യയുടെ ആശങ്ക മുഴുവന്‍. കഴിഞ്ഞവര്‍ഷത്തെ ലോകകപ്പില്‍ ആരാധകര്‍ ഇതു ദാരുണമായി കാണുകയും ചെയ്തു.

കൈഫിന്റെ അഭിപ്രായം

മുന്‍നിരയില്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി ത്രയമുണ്ട് കാര്യങ്ങള്‍ നോക്കാന്‍. ശേഷം താഴോട്ടു വരുമ്പോഴാണ് ടീമിലെ ബലഹീനത വെളിവാകുന്നത്. ശ്രേയസ് അയ്യര്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുണ്ടെങ്കിലും നില ഭദ്രമല്ല. എന്തായാലും ശ്രേയസ് അയ്യറുടെയും കെഎല്‍ രാഹുലിന്റെ അടുത്തകാലത്തെ പ്രകടനം ഇന്ത്യന്‍ ടീമിന് ആശ്വാസമേകുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനും അഭിപ്രായം ഇതുതന്നെ.

നാലാം നമ്പറിൽ

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ നാലാമനായി തുടരണമെന്ന് കൈഫ് പറയുന്നു. 'ശ്രേയസ് അയ്യറുടെ വലിയ ആരാധകനാണ് ഞാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികവു തെളിയിച്ചെത്തിയ താരമാണ് ശ്രേയസ് അയ്യര്‍. നൊടിയിടയില്‍ ഇന്ത്യന്‍ ടീമിലേക്ക് അവസരം കിട്ടിയ താരമല്ല ഇദ്ദേഹം. വര്‍ഷങ്ങളോളം ശ്രേയസ് അയ്യര്‍ ആഭ്യന്തര തലത്തില്‍ ക്രിക്കറ്റ് കളിച്ചു; ഐപിഎല്ലിലും നിറഞ്ഞുനിന്നു. അദ്ദേഹം നേടിയ റണ്‍സുകളുടെ കണക്കു നോക്കുമ്പോള്‍ ടീമില്‍ അദ്ദേഹം സ്ഥാനം അര്‍ഹിക്കുന്നു', ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തില്‍ കൈഫ് ചൂണ്ടിക്കാട്ടി.

പക്വത

ടീമിലെ തനിക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ച് ശ്രേയസ് അയ്യര്‍ക്ക് പൂര്‍ണ ബോധ്യമുണ്ട്. കളത്തില്‍ അത്രയെളുപ്പം താരം രോഷാകുലനാകാറില്ല. ഓരോ വാക്ക് പറയുന്നതിന് മുന്‍പും അയ്യര്‍ രണ്ടു വട്ടം ചിന്തിക്കും. മാനസികമായി അദ്ദേഹം ഏറെ പക്വത കാഴ്ച്ചവെക്കുന്നുണ്ട്. ഒരുപക്ഷെ ഐപിഎല്ലിലെ ക്യാപ്റ്റന്‍സി അനുഭവം താരത്തിന്റെ പ്രകടനത്തെ സ്വാധീനിച്ചു, കൈഫ് പറയുന്നു.

ടീം സുശക്തം

ഇതേസമയം, ശ്രേയസ് അയ്യര്‍ക്ക് ശേഷം കെഎല്‍ രാഹുലിനെ കളിപ്പിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പക്ഷം. ഇതോടെ മധ്യനിര സുശക്തമാവും. ആറാം നമ്പറില്‍ ഫിനിഷറായി ഹാര്‍ദിക് പാണ്ഡ്യ കൂടി എത്തുന്നതോടെ ടീം ഇന്ത്യ സംഹാരരൂപം വരിക്കും, കൈഫ് അറിയിച്ചു.

Story first published: Friday, July 17, 2020, 17:52 [IST]
Other articles published on Jul 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+