വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 2003നു ശേഷം ഇന്ത്യക്ക് ഈ നാണക്കേട് ആദ്യം- റണ്‍വേട്ടയില്‍ റെക്കോര്‍ഡ്

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 51 റണ്‍സിനു തോറ്റിരുന്നു

ടീം ഇന്ത്യക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ മോശം സമയം തുടരുകയാണണ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും തോറ്റതോടെ വലിയൊരു നാണക്കേടിലേക്കു ഇന്ത്യ കൂപ്പുകുത്തിയിരിക്കുകയാണ്. ഞായറാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിനാണ് ഓസീസ് ഇന്ത്യയെ കശാപ്പ് ചെയ്തത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കുകയും ചെയ്തു.

മൂന്നു വര്‍ഷത്തിനു ശേഷമാണ് ഓസീസ് സ്വന്തം നാട്ടില്‍ ഒരു ഏകദിന പരമ്പര വിജയിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്. 390 റണ്‍സസെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്കു നല്‍കിയത്. ഇന്ത്യ പൊരുതിനോക്കിയെങ്കിലും ഒമ്പത് വിക്കറ്റിന് 338 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മല്‍സരത്തിലെ പ്രധാനപ്പെട്ട കണക്കുകളും നാഴികക്കല്ലുകളും നമുക്ക് പരിശോധിക്കാം.

ഇന്ത്യയുടെ ഏഴാം തോല്‍വി

ഇന്ത്യയുടെ ഏഴാം തോല്‍വി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാമത്തെ തോല്‍വിയായിരുന്നു ഇത്. ഇതിനു മുമ്പ് ഇങ്ങനെയൊരു നാണക്കേട് ഇന്ത്യക്കു നേരിട്ടത് 2002-03ലായിരുന്നു.
ഇത്തവണ ഏഴു തോല്‍വികളില്‍ അഞ്ചും ഇന്ത്യ ഏറ്റുവാങ്ങിയത് ഏകദിനത്തിലായിരുന്നു. ശേഷിച്ച രണ്ടെണ്ണമാവട്ടെ ടെസ്റ്റിലുമാണ്. ന്യൂസിലാന്‍ഡിനോട് അവരുടെ നാട്ടില്‍ ഏകദിനത്തില്‍ 0-3നും ടെസ്റ്റില്‍ 0-2നും സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയ ശേഷം ഇന്ത്യ കളിച്ച ആദ്യ പരമ്പര കൂടിയായിരുന്നു ഓസ്‌ട്രേലിയക്കെതിരേ നടന്നത്. ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ ഇന്ത്യ മറ്റൊരു തൂത്തുവാരലിന് അരികിലാണ്. ഏകദിനത്തില്‍ ഇന്ത്യ ഇതിനു മുമ്പ് തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങള്‍ തോറ്റത് 2015-16 സീസണിലാണ്.

ഏറ്റവുമധികം റണ്‍സ്

ഏറ്റവുമധികം റണ്‍സ്

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം റണ്‍സ് പിറന്ന ഏകദിന മല്‍സരമായി ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനം മാറി. ഇരുടീമുകളും കൂടി വാരിക്കൂട്ടിയത് 727 റണ്‍സാണ്. ഓസ്‌ട്രേലിയയില്‍ ഇതാദ്യമായാണ് ഒരു മല്‍സരത്തില്‍ 700ന് മുകളില്‍ റണ്‍സ് പിറക്കുന്നത്. 2015ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ- ശ്രീലങ്ക മല്‍സരത്തില്‍ പിറന്ന 688 റണ്‍സെന്ന റെക്കോര്‍ഡ് ഇത്തവണ പഴങ്കഥയാവുകയായിരുന്നു.
20 സിക്‌സറുകള്‍ രണ്ടാം ഏകദിനത്തിലുണ്ടായിരുന്നു. ഇരുടീമും 10 വീതം സിക്‌സറുകള്‍ നേടി. സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയുള്‍പ്പെട്ട ഒരു മല്‍സരത്തില്‍ ഇത്രയും സിക്‌സറുകള്‍ പിറന്നത് ഇതാദ്യമായാണ്.

ബ്രേക്ക്ത്രൂ നേടാനാവാതെ ഇന്ത്യ

ബ്രേക്ക്ത്രൂ നേടാനാവാതെ ഇന്ത്യ

തുടര്‍ച്ചയായി മൂന്നാമത്തെ ഏകദിനത്തിലാണ് ഇന്ത്യക്കെതിരേ എതിര്‍ ടീം ഓപ്പണിങ് വിക്കറ്റില്‍ 100ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഏകദിനത്തില്‍ ആദ്യമായാണ് ഇന്ത്യക്കു ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്. നേരത്തേ ന്യൂസിലാന്‍ഡില്‍ നടന്ന അവസാന ഏകദിനത്തിലും ഇന്ത്യ ആദ്യ വിക്കറ്റില്‍ 100ലേറെ റണ്‍സ് വിട്ടുകൊടുത്തിരുന്നു.
മാത്രമല്ല അവസാനത്തെ അഞ്ച് ഏകദിനങ്ങളില്‍ അഞ്ചു തവണ ഫിഫ്റ്റി പ്ലസ് കൂട്ടുകെും എതിര്‍ ടീം പടുത്തുയര്‍ത്തിയിരുന്നു.

ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍

ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ഏകദിന സ്‌കോറാണ് കഴിഞ്ഞ മല്‍സരത്തില്‍ നേടിയ 338 റണ്‍സ്. 2016ലെ ഓസീസ് പര്യടനത്തില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്നെ നേടിയ 331 റണ്‍സെന്ന റെക്കോര്‍ഡ് ഇതോടെ തിരുത്തപ്പെട്ടു. മാത്രമല്ല ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഒരു ടീമിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. 2003ല്‍ ശ്രീലങ്ക നേടിയ 343 റണ്‍സാണ് റെക്കോര്‍ഡ്.

ഓസ്‌ട്രേലിയയുടെയും ഉയര്‍ന്ന സ്‌കോര്‍

ഓസ്‌ട്രേലിയയുടെയും ഉയര്‍ന്ന സ്‌കോര്‍

ഇന്ത്യയുടെ മാത്രമല്ല ഓസ്‌ട്രേലിയയുടെയും ഉയര്‍ന്ന സ്‌കോറാണ് രണ്ടാം ഏകദിനത്തില്‍ നേടിയ 389 റണ്‍സ്. ഇതേ പരമ്പരയിലെ ആദ്യ കളിയില്‍ നേടിയ 374 റണ്‍സായിരുന്നു ഏകദിനത്തില്‍ ഇന്ത്യക്കെതിരേ അവരുടെ ഉയര്‍ന്ന ടോട്ടല്‍. ഇതാണ് രണ്ടാം ഏകദിനത്തില്‍ ഓസീസ് പഴങ്കഥയാക്കിയത്.
ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ ഉയര്‍ന്ന മൂന്നാമത്തെ ടീം ടോട്ടലും കൂടിയാണ് 389 റണ്‍സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 434 റണ്‍സ്, അഫ്ഗാനിസ്താനെതിരേ നേടിയ 417 റണ്‍സ് എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

കോലിക്കു നാഴികക്കല്ല്

കോലിക്കു നാഴികക്കല്ല്

രണ്ടാം ഏകദിനത്തില്‍ നേടിയ 89 റണ്‍സോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഓസ്‌ട്രേരിയക്കെതിരേ 2020 റണ്‍സ് നേടി. ഓസീസിനെതിരേ ഏകദിനത്തില്‍ 2000 റണ്‍സ് തികച്ച അഞ്ചാമത്തെ താരം കൂടിയാണ് അദ്ദേഹം.
കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22000 റണ്‍സും കോലി പൂര്‍ത്തിയാക്കി. വ്യക്തിഗത സ്‌കോര്‍ 78ല്‍ നില്‍ക്കെയായിരുന്നു ഇത്. 462 ഇന്നിങ്‌സുകളിലാണ് ഈ നേട്ടം. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ 22000 റണ്‍സെടുത് താരമെന്ന റെക്കോര്‍ഡും കോലിയെ തേടിയെത്തി. 493 ഇന്നിങ്‌സുകളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്.

Story first published: Monday, November 30, 2020, 11:12 [IST]
Other articles published on Nov 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X