വീണ്ടും ചൂടുപിടിച്ച് ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍സി, കോലിയെ തട്ടി രോഹിത് വരുമോ?

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്കു നഷ്ടമായതോടെ ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പര നഷ്ടം കൂടിയാണ് ഓസ്‌ട്രേലിയയിലേത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യ 0-3ന് തൂത്തുവാരപ്പെട്ടിരുന്നു. മറ്റൊരു തൂത്തുവാരല്‍ ഭീഷണിക്കു അരികിലാണ് ഇപ്പോള്‍ കോലിയും സംഘവും.

Virat Kohli vs Rohit Sharma Captaincy Debate | Oneindia Malayalam

ഇന്ത്യന്‍ ടീമിനും മറ്റു പല ടീമുകളെപ്പോലെ ക്യാപ്റ്റന്‍സി വിഭജനം വേണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിരുന്നു. നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റന്‍സി രോഹിത് ശര്‍മയ്ക്കും ടെസ്റ്റ് ടീമിന്റേത് കോലിക്കും നല്‍കണമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഓസീസിനെതിരേ നടന്ന കഴിഞ്ഞ രണ്ടു പരമ്പരകളിലും കോലിയുടെ ക്യാപ്റ്റന്‍സി മോശമായിരുന്നു. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യ തോറ്റ ശേഷമാണ് കോലിയുടെ ക്യാപ്റ്റന്‍സി ഗ്രാഫ് താഴേക്കു പതിക്കുന്നത്. തുടര്‍ച്ചയായി അഞ്ച് ഏകദിനങ്ങളില്‍ തോറ്റതോടെ അദ്ദേഹം സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ലോകകപ്പിനു ശേഷം കളിച്ച 15 ഏകദിനങ്ങളില്‍ എട്ടിലും ഇന്ത്യ തോറ്റു. ആറു മല്‍സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഒന്ന് ഉപേക്ഷിക്കപ്പെട്ടു.

IND vs AUS: കോലിയുടെ വമ്പന്‍ അബദ്ധങ്ങള്‍- ഇന്ത്യ പരമ്പര കൈവിടാനുള്ളള കാരണങ്ങളറിയാം

IND vs AUS: ബുംറ ടീമിന്റെ എല്ലാം, അവന്‍ തിരിച്ചുവരും- പിന്തുണയുമായി രാഹുല്‍

അടുത്തിടെ ഗൗതം ഗംഭീര്‍, മൈക്കല്‍ വോന്‍ എന്നിവര്‍ കോലിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ രോഹിത്താണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ശാന്തതയും വ്യത്യസ്ത സാഹചര്യങ്ങളോടു പ്രതികരിക്കുന്ന രീതിയുമാണ് രോഹിത്തിനെ കോലിയില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്കു നയിച്ച രോഹിത് അക്കാര്യത്തില്‍ എംഎസ് ധോണിയേക്കാള്‍ മുന്നിലാണ്.

കോലിയുടെ അഭാവത്തില്‍ ഏകദിനം, ടി20 എന്നിവയില്‍ രോഹിത് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു. ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവ അദ്ദേഹം ടീമിനു നേടിത്തരികയും ചെയ്തു. 10 ഏകദിനങ്ങളില്‍ രോഹിത്തിനു കീഴില്‍ കളിച്ച ഇന്ത്യ എട്ടെണ്ണത്തിലും ജയിച്ചിരുന്നു. 19 ടി20കളില്‍ 14ലും ഇന്ത്യയെ ജയിപ്പിക്കാനും രോഹിത്തിനു കഴിഞ്ഞു. ഓസീസിനെ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ തൂത്തുവാരപ്പെടുകയും പിന്നാലെ നടക്കുന്ന ടി20 പരമ്പരയിലും തൂത്തുവാരപ്പെടുകയും ചെയ്താല്‍ കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റാന്‍ മുറവിളി ഉയരുമെന്നുറപ്പാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, November 30, 2020, 16:43 [IST]
Other articles published on Nov 30, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X