കോലി, ഗെയ്ല്‍, ഡിവില്ലിയേഴ്‌സ്: ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ ആര്?
2015 ലോകകപ്പില്‍ ഇന്ത്യയുടെ വിരാട് കോലി ടോപ്‌സ്‌കോററാകുമെന്ന് ആരാധകരുടെ അഭിപ്രായം. എമിറേറ്റ്‌സ് 24/7 നടത്തിയ സര്‍വ്വേയിലാണ് ആളുകള്‍ ഇന്ത്യയുടെ യുവ സൂപ്പര്‍സ്റ്റാറില്‍ വിശ്വാസം അര്‍പ്പിച്ചിരുക്കുന്നത്. വിശ്വാസം അതല്ലേ എല്ലാം എന്ന് പറഞ്ഞിട്ട് ക്രിക്കറ്റില്‍ കാര്യമില്ല, കളത്തിലെ പ്രകടനം, അതാണ് കാര്യം.
അങ്ങനെ നോക്കിയാല്‍ കോലി ടോപ് സ്‌കോററാകാനുള്ള സാധ്യത നിലവില്‍ ഇല്ല എന്ന് തന്നെ വേണം പറയാന്‍. കോലിയെക്കാള്‍ എത്രയോ കൂടുതല്‍ റണ്‍സടിച്ച പലരും മുന്നിലുണ്ട് എന്നത് തന്നെ കാരണം. ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ കോലിയുടെ സ്ഥാനം എവിടെയെന്ന് നോക്കൂ.

സങ്കക്കാര മുന്നില്‍
നിലവില്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍ കുമാര്‍ സങ്കക്കാരയാണ്. 4 കളിയില് നിന്നായി 268 റണ്‍സുണ്ട് സങ്കയ്ക്ക്. ബെസ്റ്റ് 117. ആവറേജ് 134.

ഗെയ്‌ലാട്ടം തുടരുമോ
വെസ്റ്റ് ഇന്‍ഡീസ് കൊടുങ്കാറ്റ് ക്രിസ് ഗെയ്ല്‍ 1 കളിയില്‍ അടിച്ച അത്രയും റണ്‍സ് പോലും കോലി ഇനിയും എത്തിയിട്ടില്ല. 4 കളിയില്‍ ഗെയ്‌ലിന് 258 റണ്‍സുണ്ട്.

തിരമാനെയുമുണ്ട്
4 കളിയില്‍ 256 റണ്‍സോടെ ലങ്കയുടെ തന്നെ തിരിമാനെയും കോലിക്ക് മുന്നിലുണ്ട്.

സര്‍വ്വം ശ്രീലങ്കമയം
ലങ്കയുടെ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷനാണ് ടോപ് 5 ലുള്ള മറ്റൊരു ബാറ്റ്‌സ്മാന്‍. നാലാമതുള്ള ദില്‍ഷന് 4 കൡയില്‍ 229 റണ്‍സുണ്ട്.

ധവാന്‍ കോലിക്ക് മുന്നിലാണ്
ലോകകപ്പില്‍ സ്ഥിരതയോടെ കളിക്കുന്ന ധവാന് 3 കളിയില്‍ 224 റണ്‍സുണ്ട്. ശരാശരി 74.

ഡിവില്ലിയേഴ്‌സ് ഉറപ്പല്ലേ
വേഗമേറിയ 150 അടിച്ച എ ബി ഡിവില്ലിയേഴ്‌സ് മൊത്തം 4 കളിയില്‍ നിന്നും 217 റണ്‍സിലെത്തിയിട്ടുണ്ട്.

യു എ ഇക്കാരനും മുന്നില്‍
യു എ ഇയുടെ ഷൈമാന്‍ അന്‍വര്‍ പോലും ലോകകപ്പില്‍ വിരാട് കോലിക്ക് മുന്നിലാണ്. 208 റണ്‍സാണ് അന്‍വറിന്റെ നേട്ടം

മക്കുല്ലവും കടന്നു 200
വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന മക്കുല്ലത്തിന് 207 റണ്‍സുണ്ട്. 188 ആണ് ആളുടെ സ്‌ട്രൈക്ക് റേറ്റ്.

കോലി പിന്നെയും താഴെ
3 കളിയില്‍ 186 റണ്‍സ് മാത്രമേ കോലിക്കുള്ളൂ. റണ്‍വേട്ടയില്‍ പതിനൊന്നാം സ്ഥാനത്താണ് കോലി ഇപ്പോള്‍. റണ്‍വേട്ടക്കാരെക്കാള്‍ 1 കൡകുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications