വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐ എന്തിനു തന്നെ വിലക്കി? യഥാര്‍ഥ കാരണം ഇപ്പോഴുമറിയില്ല!- അസ്ഹര്‍

2000ത്തിലായിരുന്നു അദ്ദേഹത്തെ ബിസിസിഐ വിലക്കിയത്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്‌സമാനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ തനിക്കു ബിസിസിഐ ചുമത്തിയ വിലക്കിനെക്കുറിച്ചും കരിയറിനെക്കുറിച്ചും ആദ്യമായി മനസ്സ് തുറക്കുന്നു. ബിസിസിഐ എന്തിനാണ് തന്നെ വിലക്കിയതെന്നു ഇപ്പോഴുമറിയില്ലെന്ന് അസ്ഹര്‍ വ്യക്തമാക്കി.

2000 ഡിസംബറിലാണ് ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ബിസിസഐ ആജീവനാന്ത കാലത്തേക്കു വിലക്കിയത്. എന്നാല്‍ ഇതിനെതിരേ വര്‍ഷങ്ങള്‍ നീണ്ട നിയപോരാട്ടത്തിനൊടുവില്‍ അസ്ഹര്‍ വിജയിക്കുകയായിരുന്നു. 2012ലാണ് ആന്ധ്രാ പ്രദേശ് ഹൈക്കോടതി അദ്ദേഹത്തിന്റെ വിലക്ക് നീക്കിയത്. ബിസിസിഐയുടെ നടപടി നിയമവിരുദ്ധമാണെന്നും കോടി അന്നു ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് പാകിസ്താന്‍ ഡോട്ട് കോം വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് കരിയറിലെ ഏറ്റവും മോശം സമയത്തെക്കുറിച്ച് അസ്ഹര്‍ തുറന്നു പറഞ്ഞത്.

ആരെയും കുറ്റപ്പെടുത്തുന്നില്ല

ആരെയും കുറ്റപ്പെടുത്തുന്നില്ല

കരിയറില്‍ തനിക്കു നേരിട്ട ദുരനുഭവത്തിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. യഥാര്‍ഥത്തില്‍ ബിസിസിഐ തന്നെ വിലക്കാനുള്ള കാരണം എന്തായിരുന്നുവെന്ന് ഇപ്പോഴുമറിയില്ലെന്നും അസ്ഹര്‍ വെളിപ്പെടുത്തി.
എങ്കിലും വിലക്കിനെതിരേ പോരാടാന്‍ അന്നു താന്‍ തീരുമാനിച്ചു. ഒടുവില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റവിമുക്താനാവാന്‍ സാധിച്ചുവെന്നതില്‍ സന്തോഷവാനാണ്. പിന്നീട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ബിസിസിഐയുടെ എജിഎം യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും ചെയ്തപ്പോള്‍ വളരെയധികം സന്തോഷം തോന്നിയതായും അസ്ഹര്‍ വ്യക്തമാക്കി.

100ാം ടെസ്റ്റ് കളിക്കാനായില്ല

100ാം ടെസ്റ്റ് കളിക്കാനായില്ല

കരിയറില്‍ 99 ടെസ്റ്റുകളാണ് അസ്ഹര്‍ കളിച്ചിട്ടുള്ളത്. 100ാം ടെസ്റ്റ് നഷ്ടമായതില്‍ തനിക്കു നിരാശയില്ലെന്നു അസ്ഹര്‍ വെളിപ്പെടുത്തി. വിധിയില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്താണോ വിധി കാത്തു വച്ചിരിക്കുന്നത് അതു സംഭവിക്കും. ഈ രീതിയിലാണ് താന്‍ എല്ലാത്തിനെയും നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലം ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായാണ് കാണുന്നത്. 16-17 വര്‍ഷം വരെ ഇന്ത്യക്കു വേണ്ടി കളിച്ചു. 10 വര്‍ത്തോളം ടീമിനെ നയിക്കുകയും ചെയ്തു. ഇതില്‍ക്കൂടുതല്‍ എന്താണ് വേണ്ടതെന്നും അസ്ഹര്‍ ചോദിക്കുന്നു.

സഹീര്‍ അബ്ബാസിന്റെ ഉപദേശം

സഹീര്‍ അബ്ബാസിന്റെ ഉപദേശം

കരിയറില്‍ ഒരു ഘട്ടത്തില്‍ മോശം ഫോമിലൂടെ കടന്നുപോയപ്പോള്‍ മുന്‍ പാക് ഇതിഹാസം സഹീര്‍ അബ്ബാസിന്റെ ഉപദേശമാണ് തന്നെ സഹായിച്ചതെന്നു അസ്ഹര്‍ വെളിപ്പെടുത്തി. 1989ലെ ഇന്ത്യയുടെ പാക് പര്യടനത്തില്‍ അവസരം ലഭിക്കുമെന്ന് ഉറപ്പില്ലായിരുന്നു. മോശം ഫോമായിരുന്നു കാരണം. എന്നാല്‍ ടീമിലേക്കു താനും തിരഞ്ഞെടുക്കപ്പെട്ടു. അന്നു കറാച്ചിയില്‍ വച്ച് പരിശീലനം നടത്തുന്നതിനിടെ സഹീര്‍ ഭായി ഗ്രൗണ്ടിലേക്കു വന്നു. എന്താണ് വേഗത്തില്‍ പുറത്താവുന്നതെന്നു അദ്ദേഹം ചോദിക്കുകയും ചെയ്തു. അപ്പോഴാണ് തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചത്. ഗ്രിപ്പില്‍ ചെറിയ മാറ്റം വരുത്താനായിരുന്നു സഹീര്‍ ഭായിയുടെ ഉപദേശമെന്നും അസ്ഹര്‍ വിശദമാക്കി.

ഉപദശം തുണയായി

ഉപദശം തുണയായി

ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ തന്നെ സഹീര്‍ ഭായിയുടെ ഉപദേശ പ്രകാരം ഗ്രിപ്പില്‍ ചെറിയ മാറ്റം വരുത്തി. ഇത് വളരെ ആത്മവിശ്വാസത്തോടെ, ഫ്രീയായി ബാറ്റ് ചെയ്യാന്‍ സഹായിച്ചു. കൂടുതല്‍ അഗ്രസീവായ ബാറ്റ്‌സ്മാനായി മാറാന്‍ അതിനു ശേഷം സാധിക്കുകയും ചെയ്തുവെന്ന് അസ്ഹര്‍ വെളിപ്പെടുത്തി.
സഹീര്‍ തന്നെ സഹായിച്ചതു പോലെ 2016ല്‍ പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം യൂനിസ് ഖാനെ താനും സഹായിച്ചിട്ടുണ്ടെന്നു അസ്ഹര്‍ പറയുന്നു. 2016ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ യൂനിസ് മോശം പ്രകടനമായിരുന്നു നടത്തിയത്. ഇത്രയും മികച്ചൊരു ബാറ്റ്‌സ്മാന്‍ റണ്‍സെടുക്കാന്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ ദുഖം തോന്നി. ഇതേ തുടര്‍ന്ന് യൂനുസിനെ വിളിക്കുകയും ഉപദേശിക്കുകയും ചെയ്തു. ക്രീസിനകത്തു തന്നെ നിന്ന് ശരീരത്തോടു കൂടുതല്‍ ചേര്‍ന്ന് ഷോട്ട് കളിക്കാനായിരുന്നു യൂനുസിനോടു നിര്‍ദേശിച്ചത്. ഈ ഉപദേശം ഉള്‍ക്കൊണ്ട് കളിച്ച അദ്ദേഹം ഓവലിലെ അവസാന ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയതായും അസ്ഹര്‍ പറഞ്ഞു.

ഫീല്‍ഡിങ് ആസ്വദിക്കണം

ഫീല്‍ഡിങ് ആസ്വദിക്കണം

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുടെ നിരയിലായിരുന്നു അസ്ഹറിന്റെ സ്ഥാനം. മിക്ക താരങ്ങളും ഫീല്‍ഡിങിനെ അത്ര ഗൗരവമായി എടുക്കുന്നില്ലെന്നു തനിക്കു തോന്നിയിട്ടുണ്ടെന്നു അസ്ഹര്‍ പറയുന്നു. മികച്ച ഫീല്‍ഡറും ക്യാച്ചറുമാവണമെങ്കില്‍ ബൗളിങ്, ബാറ്റിങ് എന്നിവ പോലെ തന്നെ ഫീല്‍ഡിങും നിങ്ങള്‍ ആസ്വദിക്കണമെന്ന ഉപദേശമാണ് താരങ്ങള്‍ക്കു അസ്ഹര്‍ നല്‍കുന്നത്.
ഇന്ത്യക്കു വേണ്ടി 99 ടെസ്റ്റുകളില്‍ നിന്നും 45 ശരാശരിയില്‍ 6125 റണ്‍സും 334 ഏകദിനങ്ങളില്‍ നിന്നും 36.92 ശരാശരിയില്‍ 9378 റണ്‍സും അസ്ഹര്‍ നേടിയിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ സെഞ്ച്വറിയടിച്ചാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരവറിയിച്ചത്.

Story first published: Thursday, July 30, 2020, 10:51 [IST]
Other articles published on Jul 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X