വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടില്‍ വാണത് സച്ചിനും ദ്രാവിഡും മാത്രം- കോലിയടക്കം ഇവര്‍ക്ക് ചിലത് തെളിയിക്കണം!

കോലിയടക്കം മൂന്നു പേര്‍ ഇക്കൂട്ടത്തിലുണ്ട്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന പരമ്പരകളിലൊന്നാണ് ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലണ്ടിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കു മുട്ടിടിക്കുന്നത് നമ്മള്‍ പല തവണ കണ്ടു കഴിഞ്ഞതാണ്. ഏറ്റവും അവസാനമായി ഇംഗ്ലണ്ടില്‍ കളിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

2007ല്‍ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ കീഴടക്കി പ്രഥമ പട്ടൗഡി ട്രോഫി സ്വന്തമാക്കാനായത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരുന്നു. മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡുമായിരുന്നു അന്നു ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഇംഗ്ലണ്ടില്‍ മികച്ച റെക്കോര്‍ഡുള്ള രണ്ടു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടിയായിരുന്നു ഇരുവരും. സച്ചിന്‍ 17 ടെസ്റ്റില്‍ നിന്നും 54.31 ശരാശരിയില്‍ നാലു സെഞ്ച്വറികളും എട്ടു ഫിഫ്റ്റിയും ഇവിടെ നേടിയിട്ടുണ്ട്. ദ്രാവിഡാവട്ടെ 13 ടെസ്റ്റുകളില്‍ നിന്നും 68.80 ശരാശരിയില്‍ ആറു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇംഗ്ലണ്ടില്‍ നേടി.

എന്നാല്‍ ഇരുവരുടെയും വിരമിക്കലിനു ശേഷം ഇന്ത്യയെ ഭയപ്പെടുത്തുന്ന വേദിയായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട്. അവസാനത്തെ മൂന്നു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ ഇവിടെ തോറ്റിരുന്നു. വീണ്ടുമൊരു ടെസ്റ്റ് പരമ്പര വിരാട് കോലിയും സംഘവും ഇവിടെ കളിക്കാനിരിക്കുകയാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയുടെ ചില സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു പലതും അവിടെ തെളിയിക്കാനുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ടെസ്റ്റില്‍ ദ്രാവിഡിന്റെ പിന്‍ഗാമിയെന്നു ചൂണ്ടിക്കാക്കപ്പെടുന്ന താരമാണ് ചേതേശ്വര്‍ പുജാര. പ്രതിരോധാത്മക ശൈലി കൊണ്ടും ബാറ്റിങ് ടെക്‌നിക്ക് കൊണ്ടും ഇരുവരും തമ്മില്‍ ചില സാമ്യതകളുണ്ട്. ഇംഗ്ലണ്ടില്‍ പുജാരയുടെ പ്രകടനം പരിശോധിക്കുമ്പോള്‍ ഒമ്പത് ടെസ്റ്റുകളില്‍ നിന്നും 29.41 ശരാശരിയില്‍ ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 500 റണ്‍സാണ് നേടാനായത്.
2018ലെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു സെഞ്ച്വറിയടക്കം 39.71 ശരാശരിയില്‍ പുജാരയുടെ സമ്പാദ്യം 278 റണ്‍സായിരുന്നു. പക്ഷെ ഈ പ്രകടനം ഇന്ത്യയെ പരമ്പര നഷ്ടമാവുന്നതില്‍ നിന്നും രക്ഷിച്ചില്ല. ടെസ്റ്റില്‍ കുറച്ചുകാലമായി വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ പുജാരയ്ക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന് തന്റെ മികവ് പുറത്തെുത്തേ തീരൂ. കൗണ്ടി ക്രിക്കറ്റില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് ഇംഗ്ലണ്ടില്‍ തനിക്കു മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് പുജാര.

 അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ക്ലാസിക് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരവുമായ അജിങ്ക്യ രഹാനെയില്‍ നിന്നും മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ ഇത്തവണ ഇന്ത്യക്കു ആവശ്യമാണ്. ഇംഗ്ലണ്ടില്‍ 10 ടെസ്റ്റുകളില്‍ നിന്നും 29.26 ശരാശരിയില്‍ ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കം 556 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്.
2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വന്‍ ദുരന്തമായി മാറിയപ്പോള്‍ അക്കൂട്ടത്തില്‍ മാനംകാക്കാന്‍ സഹായിച്ച താരങ്ങളിലൊരാള്‍ രഹാനെയായിരുന്നു. അന്നു ഇന്ത്യ ജയിച്ച ഒരേയൊരു ടെസ്റ്റില്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ രഹാനെയ്ക്കായിരുന്നു. 299 റണ്‍സായിരുന്നു പരമ്പരയില്‍ അദ്ദേഹത്തിനു നേടാനായത്.
എന്നാല്‍ സമീപകാലത്തെ രഹാനെയുടെ പ്രകടനങ്ങള്‍ ഇന്ത്യക്കു അത്ര പ്രതീക്ഷ നല്‍കുന്നതല്ല. കഴിഞ്ഞ ഓസീസ് പര്യടനത്തിലെ മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു അദ്ദേഹം ചുക്കാന്‍ പിടിച്ചിരുന്നു. പക്ഷെ അതിനു ശേഷം മികച്ച ഇന്നിങ്‌സുകളൊന്നും രഹാനെയില്‍ നിന്നും കണ്ടിട്ടില്ല. 2020-21 സീസണില്‍ 29.23 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. കരിയറില്‍ രഹാനെയുടെ ഏറ്റവും മോശം ശരാശരിയും ഇതാണ്. ഈ മോശം പ്രകടനത്തിനെല്ലാം ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ രഹാനെയ്ക്കു പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്.

 വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിക്കു 2019നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. ഇംഗ്ലണ്ടില്‍ ഇതുവരെ 10 ടെസ്റ്റുകളിലാണ് കോലി കളിച്ചിട്ടുള്ളത്. ഇവയില്‍ 36.35 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കം 727 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
2018ലെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ടോപ്‌സ്‌കോററായിരുന്നു കോലി. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കം 593 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു.
തൊട്ടുമുമ്പ് 2014ലെ കന്നി ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ പ്രകടനത്തിന് കോലി പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. അന്നു 13.4 ശരാശരിയില്‍ വെറും 134 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ.ഇത്തവണ ഇംഗ്ലണ്ടില്‍ ബാറ്റിങില്‍ തിളങ്ങുന്നതിനൊപ്പം ഇന്ത്യയെ പരമ്പര വിജയത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യം കൂടി കോലിക്കുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ രണ്ടു തവണ ഇന്ത്യക്കു ചരിത്ര വിജയം സമ്മാനിച്ച അദ്ദേഹം ഇനി ഇംഗ്ലണ്ടിലും ഈ നേട്ടം ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

Story first published: Wednesday, May 12, 2021, 13:24 [IST]
Other articles published on May 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X