വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജഡ്ഡുവിന്റെ കാര്യം തീരുമാനമായി! ഇതോടെ അശ്വിന്‍ സ്ഥാനമുറപ്പിച്ചു

കൗണ്ടി ക്രിക്കറ്റില്‍ അശ്വിന്‍ അഞ്ചു വിക്കറ്റുകളെടുത്തു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അടുത്ത മാസം ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. കൗണ്ടി ക്രിക്കറ്റില്‍ ഇപ്പോള്‍ സറേ ടീമിനായി കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം അഞ്ചു വിക്കറ്റുകളുമായി കസറി. സോമര്‍സെറ്റിനെതിരായ കളിയിലാണ് രണ്ടാമിന്നിങ്‌സില്‍ 13 ഓവറുകള്‍ ബൗള്‍ ചെയ്ത് അശ്വിന്‍ അഞ്ചു പേരെ പുറത്താക്കിയത്.

Ravichandran Ashwin bags six-wicket haul against Somerset in English County Championship
 ഇംഗ്ലണ്ടിനെതിരായ പരമ്പര

ഇംഗ്ലണ്ടിനെതിരായ പരമ്പര

ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. പേസ് ബൗളിങിനു യോജിച്ച പിച്ചുകളായതിനാല്‍ തന്നെ ഒരേയൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമേ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുള്ളൂ. അവസാനമായി കളിച്ച ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ രണ്ടു സ്പിന്നര്‍മാരെ ഇന്ത്യയുടെ തന്ത്രം പാളിയിരുന്നു. അശ്വിനും രവീന്ദ്ര ജഡേജുമായിരുന്നു ടീമിലുണ്ടായിരുന്നത്.

 ജഡേജ ഫ്‌ളോപ്പായി

ജഡേജ ഫ്‌ളോപ്പായി

ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ രണ്ടിന്നിങ്‌സുകളിലും ജഡ്ഡുവിന് കാര്യമായ ഇംപാക്ടുമുണ്ടാക്കാന്‍ സാധിച്ചില്ല. ജഡേജയ്ക്കു പകരം ഒരു പേസറെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. രണ്ടിന്നിങ്‌സുകളിലായി അശ്വിന്‍ നാലു വിക്കറ്റുകളെടുത്തപ്പോള്‍ ജഡേജയ്ക്കു രണ്ടു വിക്കറ്റുകളാണ് വീഴ്ത്താനായത്.

ന്യൂസിലാന്‍ഡ് അഞ്ചു പേസര്‍മാരുള്‍പ്പെട്ട ടീം കോമ്പിനേഷനായിരുന്നു പരീക്ഷിച്ചത്. ഇതു വിജയിക്കുകയും ചെയ്തു.

 ഇന്ത്യയുടെ ടീം കോമ്പിനേഷന്‍

ഇന്ത്യയുടെ ടീം കോമ്പിനേഷന്‍

മൂന്നു പേസര്‍മാര്‍, രണ്ടു സ്പിന്നര്‍മാരെന്ന കോമ്പിനേഷന്‍ പരാജയപ്പെട്ടതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരേ നാലു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്ന കോമ്പിനേഷനായിരിക്കും ഇന്ത്യ പരീക്ഷിക്കുകയെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ ഏക സ്പിന്നര്‍ അശ്വിനായിരിക്കും കൗണ്ടി ക്രിക്കറ്റിലെ പ്രകടനത്തോടെ അദ്ദേഹം ടീം മാനേജ്‌മെന്റിന്റെ ആശയക്കുഴപ്പം തീര്‍ക്കുകയും ചെയ്തിരിക്കുകയാണ്.
നിലവില്‍ ഇംഗ്ലണ്ടില്‍ തന്നെ തങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. ഇതിനിടെയാണ് അശ്വിന്‍ ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഈ നീക്കം വിജയിക്കുകയും ചെയ്തതായി സറേയ്ക്കു വേണ്ടിയുള്ള പ്രകടനം തെളിയിക്കുന്നു.

 ഇന്ത്യയുടെ ടെസ്റ്റ് ടീം

ഇന്ത്യയുടെ ടെസ്റ്റ് ടീം

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്.

Story first published: Thursday, July 15, 2021, 14:05 [IST]
Other articles published on Jul 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X