Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ബൗളിങിനെക്കുറിച്ച് പെയ്ന്‍ പറഞ്ഞത്... കോലിപ്പടയ്ക്ക് അഭിമാനിക്കാന്‍ എന്തു വേണം?

കോലിപ്പടയ്ക്ക് അഭിമാനിക്കാം | Oneindia Malayalam

സിഡ്‌നി: ഇതാദ്യമായി സ്വന്തം നാട്ടില്‍ ഇന്ത്യയോട് ടെസ്റ്റ് പരമ്പര കൈവിടേണ്ടിവന്നതിന്റെ നിരാശയിലാണ് ഓസ്‌ട്രേലിയന്‍ ടീം. നാലു ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റിലൊഴികെ മറ്റുള്ള മല്‍സരങ്ങളിലെല്ലാം ഇന്ത്യയുടെ ആധിപത്യമാണ് കണ്ടത്. പരമ്പര കൈവിട്ട ശേഷം ഇന്ത്യന്‍ ബൗളിങ് നിരയെ പ്രശംസിക്കാന്‍ പെയ്ന്‍ മടിച്ചില്ല.

1

ഇന്ത്യയുടെ ബൗളിങ് ആക്രമണം വളരെ മികച്ചതാണ്. ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കു പഴുതുകള്‍ നല്‍കാത്ത പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്. മൂന്നു പേസര്‍മാരും നല്ല വേഗതയിലാണ് പന്തെറിഞ്ഞത്. അവര്‍ തങ്ങളെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരുന്നതായും പെയ്ന്‍ വിശദമാക്കി. അതുകൊണ്ടു തന്നെ റണ്‍സെടുക്കാന്‍ കഠിനാധ്വാനം തന്നെ ചെയ്യേണ്ടിവന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യയുടേതാണെന്ന് നിസംശയം പറയാം. അവര്‍ക്കെതിരേ പൊരുതി നിന്ന് റണ്‍സ് നേടിയ മാര്‍ക്കസ് ഹാരിസും ട്രാവിസ് ഹെഡ്ഡും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നതായും ഓസീസ് നായകന്‍ കൂട്ടിച്ചേര്‍ത്തു.

അഡ്‌ലെയ്ഡില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസ്ട്രലേിയക്കു ജയസാധ്യതയുണ്ടായിരുന്നെങ്കിലും കളി തങ്ങളില്‍ നിന്നും വഴുതിപ്പോവുകയായിരുന്നുവെന്നു പെയ്ന്‍ പറഞ്ഞു. മൂന്നാം ടെസ്റ്റില്‍ മേല്‍ക്കൈ നേടാന്‍ നിരവധി അവസരങ്ങള്‍ ഓസീസിന് ലഭിച്ചിരുന്നു. എന്നാല്‍ നിര്‍ണായക സമയങ്ങളില്‍ തിരിച്ചടിച്ച് ഇന്ത്യ കളി വരുതിയിലാക്കുകയായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ജയിച്ചിരുന്നെങ്കില്‍ ഓസീസ് 2-1ന് പരമ്പര നേടുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story first published: Monday, January 7, 2019, 19:58 [IST]
Other articles published on Jan 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+