വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ്: ഇന്ത്യയുടെ ശക്തമായ പ്ലേയിങ് 11 ഏത്?നടരാജനും സുന്ദറിനും ധവാനും ഇടമില്ല

മുംബൈ: ഈ വര്‍ഷം തട്ടകത്തില്‍ നടക്കേണ്ട ടി20 ലോകകപ്പിനെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. 2007ന് ശേഷം ടി20 ലോകകപ്പ് ഉയര്‍ത്താന്‍ സാധിക്കാത്ത ഇന്ത്യക്ക് മുന്നില്‍ കിരീടം ഉയര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണുള്ളത്. മികച്ച താരനിര നിലവില്‍ ഇന്ത്യക്കുണ്ട്. ഇവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ അലമാരയിലേക്ക് മറ്റൊരു ലോകകപ്പ് കിരീടംകൂടിയെത്തും. നിരവധി താരങ്ങള്‍ അവസരം കാത്ത് ഇത്തവണയുണ്ട്. അതില്‍ നിന്ന് മികച്ച പ്ലേയിങ് 11നെ കണ്ടെത്തുക വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. എങ്കിലും ടി20 ലോകകപ്പിലേക്ക് ഇന്ത്യക്ക് പരിഗണിക്കാവുന്ന ശക്തമായ പ്ലേയിങ് 11 ഏതാണെന്ന് നോക്കാം.

Team India’s predicted playing XI for ICC T20 World Cup 2021
രോഹിത്- രാഹുല്‍ ഓപ്പണിങ്

രോഹിത്- രാഹുല്‍ ഓപ്പണിങ്

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഏറ്റവും അനുയോജ്യനായ പങ്കാളി കെ എല്‍ രാഹുലാണ്. ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെക്കാളും സ്ഥിരത കാട്ടാന്‍ രാഹുലിന് സാധിക്കും. 2018ന് ശേഷം കളിച്ച ഐപിഎല്ലിലെല്ലാം 500ന് മുകളില്‍ റണ്‍സെടുക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. 2020ലെ ഓറഞ്ച് ക്യാപിന് ഉടമയായിരുന്നു അദ്ദേഹം. രോഹിത് ആക്രമിക്കുമ്പോള്‍ മികച്ച പിന്തുണ കൊടുത്ത് സ്‌കോര്‍ ബോര്‍ഡുയര്‍ത്താന്‍ രാഹുലാണ് മിടുക്കന്‍.

വിരാട് കോലി, ശ്രേയസ്, റിഷഭ് പന്ത്

വിരാട് കോലി, ശ്രേയസ്, റിഷഭ് പന്ത്

നായകനായി വിരാട് കോലി മൂന്നാം നമ്പറില്‍ ഉണ്ടാവും. ഇത്തവണത്തെ ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത് വമ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ കോലിക്കായില്ല. എന്നാല്‍ നായകനെന്ന നിലയില്‍ ഒരു ലോകകപ്പ് പോലും നേടാത്ത കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്.

നാലാം നമ്പറില്‍ ശ്രേയസ് അയ്യരാണ് മിടുക്കന്‍. ക്ലാസിക് ഷോട്ട് കളിക്കുന്നതോടൊപ്പം സമ്മര്‍ദ്ദ ഘട്ടങ്ങളിലും തിളങ്ങാന്‍ ശ്രേയസിന് മികവുണ്ട്.ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസ് പരിക്കിനെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്ലില്‍ കളിച്ചിരുന്നില്ല.

വിക്കറ്റ് കീപ്പറും അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനുമായി റിഷഭ് പന്താണ് ടീമിലുണ്ടാവുക. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ മിടുക്കനാണ് റിഷഭ്. സമീപകാലത്ത് മികച്ച ഫോമിലായിരുന്ന താരമാണ് ശ്രേയസിന്റെ അഭാവത്തില്‍ ഡല്‍ഹിയെ നയിച്ചത്.

ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍

ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍

പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യക്കാവും ആറാം നമ്പറില്‍ അവസരം. നിലവില്‍ താരം മികച്ച ഫോമിലല്ല. കൂടാതെ പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാനും സാധിക്കുന്നില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ പന്തെറിയാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

രവീന്ദ്ര ജഡേജയാണ് ഏഴാമന്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടുന്ന ജഡേജയുടെ സമീപകാലത്തെ ഫോം വളരെ പ്രതീക്ഷ നല്‍കുന്നു.ഇത്തവണത്തെ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനാണ് അവസരം. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അക്ഷര്‍ ബാറ്റിങ്ങിലും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യും. ബാറ്റിങ്ങില്‍ തിളങ്ങാനാവാത്തതിനാല്‍ വാഷിങ്ടണ്‍ സുന്ദറിന് അവസരം ലഭിച്ചേക്കില്ല.

ശര്‍ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ

ശര്‍ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ

ഒമ്പതാമനായി പേസര്‍ ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിച്ചേക്കും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹം മിടുക്കനാണ്. എന്നാല്‍ 2021 ഐപിഎല്ലില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ താരം യാതൊരു പിശുക്കും കാട്ടിയിരുന്നില്ല.

ഭുവനേശ്വര്‍ കുമാറാണ് മറ്റൊരു പേസര്‍. ഇന്ത്യയുടെ സീനിയര്‍ പേസറിലൊരാളായ ഭുവനേശ്വറിന്റെ സമീപകാല പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് ഭുവിയെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.

11ാമനായി ജസ്പ്രീത് ബുംറയും ഉണ്ടാവും. ഡെത്ത് ഓവറിലടക്കം എതിരാളികളെ വരിഞ്ഞ് മുറുക്കാന്‍ ബുംറയുടെ യോര്‍ക്കറുകള്‍ക്ക് സാധിച്ചേക്കും. ഇത്തവണത്തെ ഐപിഎല്ലിലും മുംബൈ ഇന്ത്യന്‍സിനൊപ്പം ബുംറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Story first published: Tuesday, May 11, 2021, 9:37 [IST]
Other articles published on May 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X