വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്രനേട്ടം... ഇന്ത്യക്ക് ഹീറോസ് മാത്രമല്ല ചില ദുരന്തങ്ങളുമുണ്ട്!! പരമ്പരയില്‍ വാണവരും വീണവരും

ചില താരങ്ങള്‍ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്കായി നടത്തിയത്

By Manu
ടെസ്റ്റിലെ ഇന്ത്യൻ നിരയിലെ ഹിറ്റും ഫ്ലോപ്പും ആര് | Oneindia Malayalam

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ ദിനങ്ങളിലൊന്നാണിത്. അസാധ്യമെന്നു കരുതിയ സ്വപ്‌നം വിരാട് കോലിയും സംഘവും ഇത്തവണ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ടീമെന്ന റെക്കോര്‍ഡാണ് കോലിയും സംഘവും തങ്ങളുടെ പേരിലാക്കിയത്.

നാലു വര്‍ഷം കൊണ്ട് സ്വപ്‌നം യാഥാര്‍ഥ്യം!! അവിശ്വസനീയം... ഇതിലും വലുത് മറ്റൊന്നില്ലെന്ന് കോലി നാലു വര്‍ഷം കൊണ്ട് സ്വപ്‌നം യാഥാര്‍ഥ്യം!! അവിശ്വസനീയം... ഇതിലും വലുത് മറ്റൊന്നില്ലെന്ന് കോലി

നാലു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയത് ചില താരങ്ങളുടെ മിന്നുന്ന പ്രകടനം കൊണ്ടാണ്. ഈ പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച് ഹീറോകളായി മാറിയ താരങ്ങളും മോശം പ്രകടനത്തിലൂടെ ദുന്തമായി മാറിയ കളിക്കാരും ആരൊക്കെയാണെന്നു നോക്കാം.

കോലി- ഹിറ്റ്

കോലി- ഹിറ്റ്

ഇന്ത്യന്‍ നായകന്‍ വിരാട് കോലി മുന്‍ പരമ്പരകളിലെയത്ര ഗംഭീര പ്രകടനം നടത്തിയില്ലെങ്കിലും മോശമാക്കിയില്ല. ഒരു സെഞ്ച്വറിയടക്കം 40.28 ശരാശരിയില്‍ അദ്ദേഹം 282 റണ്‍സാണ് ഈ പരമ്പരയില്‍ നേടിയത്. ക്യാപ്റ്റന്‍സിയിലും കോലിക്കു മറക്കാനാവാത്ത പരമ്പരയായിരിക്കും ഇത്. ഓസീസ് മണ്ണില്‍ ഇന്ത്യക്കു ആദ്യത്തെ ടെസ്റ്റ് പരമ്പര നേടിത്തന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡിട്ട അദ്ദേഹം വിദേശത്ത് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളെന്ന സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു.
പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റിലെ തോല്‍വിയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും മൂന്നാം ടെസ്റ്റില്‍ മയാങ്ക് അഗര്‍വാളിന്റെ അരങ്ങേറ്റത്തിനും മറ്റു ചില മാറ്റങ്ങള്‍ക്കും ചങ്കൂറ്റം കാണിച്ച് കോലി പ്രശംസയേറ്റുവാങ്ങുകയും ചെയ്തു.

അജിങ്ക്യ രഹാനെ- ഫ്‌ളോപ്പ്

അജിങ്ക്യ രഹാനെ- ഫ്‌ളോപ്പ്

വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ അജിങ്ക്യ രഹാനെയ്ക്ക് പക്ഷെ ഈ പരമ്പരയില്‍ അതിനൊത്തുയരാന്‍ കഴിഞ്ഞില്ല. മികച്ച രീതിയില്‍ പല ഇന്നിങ്‌സുകളും അദ്ദേഹം തുടങ്ങിയെങ്കിലും അവ വലിയ സ്‌കോറുകളില്‍ എത്തിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 31 ശരാശരിയില്‍ 217 റണ്‍സാണ് പൂജാര നേടിയത്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ശുഭ്മാന്‍ ഗില്ലിനെപ്പോലുള്ള യുവതാരങ്ങള്‍ അവസരം കാത്തുനില്‍ക്കുന്നതിനാല്‍ രഹാനെയ്ക്കു അധികകാലം ടീമില്‍ തുടരാനായെന്നു വരില്ല.

ജസ്പ്രീത് ബുംറ- ഹിറ്റ്

ജസ്പ്രീത് ബുംറ- ഹിറ്റ്

ഈ പരമ്പരയിലെ തന്നെ ഏറ്റവും മികച്ച ബൗളറെന്ന വിശേഷണം അര്‍ഹിക്കുന്ന താരമാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ബുംറയ്‌ക്കൊപ്പം ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണും പരമ്പരയില്‍ 21 വിക്കറ്റുകള്‍ നേടിയെങ്കിലും കളിയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കിയത് ബുംറ തന്നെയാണ്.
മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 33 റണ്‍സിന് ആറു വിക്കറ്റെടുത്ത ബുംറയുടെ മാജിക്കല്‍ പ്രകടനമാണ് ഇന്ത്യക്കു മിന്നുന്ന ജയവും പരമ്പരയില്‍ ലീഡും സമ്മാനിച്ചത്.

മുരളി വിജയ്- ഫ്‌ളോപ്പ്

മുരളി വിജയ്- ഫ്‌ളോപ്പ്

ഓപ്പണര്‍ മുരളി വിജയിയുടെ കരിയറിലെ അവസാനത്തെ ഓസ്‌ട്രേലിയന്‍ പര്യടനമായിരിക്കും ഇതെന്ന് ഉറപ്പായി. വിജയ്ക്കു പകരമെത്തിയ മായങ്ക് അഗര്‍വാള്‍ ഉജ്ജ്വല പ്രകടനത്തിലൂടെ ഓപ്പണിങില്‍ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. പരിക്കു ഭേദമായി പൃഥ്വി ഷാ കൂടി തിരിച്ചെത്തുന്നതോടെ ടെസ്റ്റില്‍ മായങ്ക്- പൃഥ്വി സഖ്യമാവും ഇനിയുള്ള പരമ്പരകളില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക.
ഈ പരമ്പരയില്‍ നാല് ഇന്നിങ്‌സുകളിലാണ് വിജയ്ക്കു കളിക്കാന്‍ അവസരം ലഭിച്ചത്. 12.25 ശരാശരിയില്‍ 49 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ.

ചേതേശ്വര്‍ പുജാര- ഹിറ്റ്

ചേതേശ്വര്‍ പുജാര- ഹിറ്റ്

ഈ പരമ്പരയുടെ താരം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര തന്നെയാണ്. മൂന്നു സെഞ്ച്വറികളുള്‍പ്പെടെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 74.42 ശരാശരിയില്‍ 521 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇന്ത്യ ജയിച്ച ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലുമെല്ലാം പുജാര സെഞ്ച്വറിയുമായി കസറിയിരുന്നു. ഇന്ത്യ ജയിക്കേണ്ടിയിരുന്ന അവസാന ടെസ്റ്റിലും താരം സെഞ്ച്വറി കണ്ടെത്തിയിരുന്നു.
പരമ്പരയിലാകെ 1258 പന്തുകളാണ് പുജാര നേരിട്ടത്. ഇതും പുതിയ റെക്കോര്‍ഡാണ്. ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

ലോകേഷ് രാഹുല്‍- ഫ്‌ളോപ്പ്

ലോകേഷ് രാഹുല്‍- ഫ്‌ളോപ്പ്

മുരളി വിജയിയെക്കൂടാതെ ഈ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങിലെ മറ്റൊരു ഓപ്പണിങ് ദുരന്തമാണ് ലോകേഷ് രാഹുല്‍. അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അവയൊന്നും മുതലാക്കാനാവാതെ രാഹുല്‍ വീണ്ടും വീണ്ടും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
മൂന്നു ടെസ്റ്റുകൡ നിന്നും 11.40 ശരാശരിയില്‍ വെറും 57 റണ്‍സാണ് താരം നേടിയത്. പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റ്‌സ്മാനും രാഹുല്‍ തന്നെയാണ്. പൃഥ്വി ഷാ തിരിച്ചെത്തുന്നതോടെ അടുത്ത പരമ്പരയില്‍ രാഹുല്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു.

Story first published: Monday, January 7, 2019, 13:30 [IST]
Other articles published on Jan 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X