വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: ഓസ്‌ട്രേലിയയില്‍ അതു സംഭവിച്ചാല്‍ രോഹിത് ടി20 ക്യാപ്റ്റനാവണം! അക്തര്‍ പറയുന്നു

ടെസ്റ്റ് പരമ്പരയില്‍ കോലി ഒരു മല്‍സരം മാത്രമേ കളിക്കുന്നുള്ളൂ

1
Shoaib Akhtar Enters Team India Captaincy Debate, Suggests Aus Tour Best Chance For Rohit

ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്തിടെയായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ക്യാപ്റ്റന്‍സി വിഭജനം. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും വിരാട് കോലിയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ഇതിനു പകരം കോലിയെ ടെസ്റ്റ് ടീമിന്റെയും രോഹിത് ശര്‍മയെ നിശ്ചിത ഓവര്‍ ടീമിന്റെയും നായകനാക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഇതിനകം തന്റെ മിടുക്ക് തെളിയിച്ചു കഴിഞ്ഞ താരം കൂടിയാണ് രോഹിത്. അടുത്തിടെ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച് രോഹിത് ഇത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു. നേരത്തേ കോലിയുടെ അഭാവത്തില്‍ ഇന്ത്യക്കു ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയും അദ്ദേഹം നേടിത്തന്നിരുന്നു.

ഐപിഎല്‍ കിരീടനേട്ടത്തിനു പിന്നാലെ രോഹിത്തിനെ ഇന്ത്യയുടെ ടി20 ടീമിന്റെ നായകനാക്കണമെന്ന് ഗൗതം ഗംഭീറുള്‍പ്പെടെ പലരും നിര്‍ദേശിച്ചിരുന്നു. ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസ് ബൗളര്‍ ഷുഐബ് അക്തര്‍.

രോഹിത്തിന്റെ ക്യാപ്റ്റന്‍സി

രോഹിത്തിന്റെ ക്യാപ്റ്റന്‍സി

ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യത്തെ മല്‍സരത്തില്‍ മാത്രമാണ് കോലി ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റിനു ശേഷം ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ടു അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങും. തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ രോഹിത്തായിരിക്കും ഇന്ത്യയുടെ ക്യാപ്റ്റനാവുകയെന്ന പ്രതീക്ഷയിലാണ് അക്തര്‍. നിലവില്‍ അജിങ്ക്യ രഹാനെയാണ് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനെങ്കിലും രോഹിത്തിനെ നായകനാക്കുമെന്ന സൂചനകള്‍ നേരത്തേ തന്നെ വന്നിരുന്നു.
ഇന്ത്യന്‍ ടീമിനെ ഇനിയും മുന്നോട്ടു കൊണ്ടു പോവണമെന്നു തന്നെ ആഗ്രഹിക്കുന്ന ക്യാപ്റ്റനാണ് കോലിയെന്നാണ് തനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ക്ഷീണിതനായി അനുഭവപ്പെട്ടാല്‍ അദ്ദേഹത്തിനു ഇതിന് സാധിക്കില്ല. അങ്ങനെ തോന്നിയാല്‍ നായകസ്ഥാനം കോലി ഒരു ഫോര്‍മാറ്റിലെങ്കിലും (ടി20ക്ക് മുന്‍ഗണന) രോഹിത്തിന് കൈമാറുന്നതാണ് നല്ലത്. 2010 മുതല്‍ കോലി നിരന്തരം കളിച്ചു കൊണ്ടിരിക്കുകയാണ്. 70 സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞ അദ്ദേഹം കുന്നോളം റണ്‍സും അടിച്ചെടുത്തതായി അക്തര്‍ അഭിപ്രായപ്പെട്ടു.

കോലി ബോറടിച്ച് കാണപ്പെട്ടു

കോലി ബോറടിച്ച് കാണപ്പെട്ടു

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനെ നയിക്കവെ കോലിയുടെ മുഖത്ത് ബോറടിയുള്ളതായി തനിക്കു തോന്നിയിരുന്നു. ഒരുപക്ഷെ ചിലപ്പോള്‍ അതു ബയോ-ബബ്ള്‍ സാഹചര്യം കൊണ്ടായിരിക്കാം. പലപ്പോഴും അസ്വസ്ഥനായാണ് കോലി കാണപ്പെട്ടത്. അതേസമയം, കുറച്ചു സമയമായി രോഹിത് ക്യാപ്റ്റന്‍സിക്കു തയ്യാറായി നില്‍ക്കുകയാണ്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രോഹിത്. ഇപ്പോള്‍ തന്റെ പ്രതിഭയുടെ പ്രാധാന്യവും അദ്ദേഹം മനസ്സിലാക്കി തുടങ്ങിയതായി റാവല്‍പിണ്ടി എക്‌സ്പ്രസ് കൂട്ടിച്ചേര്‍ത്തു.

രോഹിത്തിന് മികച്ച അവസരം

രോഹിത്തിന് മികച്ച അവസരം

തന്റെ ക്യാപ്റ്റന്‍സി മികവ് ലോകത്തിനു കാണിച്ചു കൊടുക്കാണുള്ള മികച്ച അവസരമാണ് രോഹിത്തിന് ഓസ്‌ട്രേലിയയില്‍ ലഭിച്ചിരിക്കുന്നത്. ഇരുകൈകള്‍ കൊണ്ടും ഈ അവസരം അദ്ദേഹം മുതലാക്കുകയും ചെയ്യണം. ടീമിനെ നയിക്കാനുള്ള ശേഷിയും പ്രതിഭയും രോഹിത്തിനുണ്ട്. ഇന്ത്യയെ സംബന്ധിച്ച് കടുപ്പമേറിയ ടെസ്റ്റ് പരമ്പരയായിരിക്കും ഇത്. ഒരു താരമെന്ന നിലയില്‍ ഇത്തപം സാഹചര്യങ്ങളെയാണ് താന്‍ ഉറ്റുനോക്കാറുള്ളതെന്നും അക്തര്‍ പറയുന്നു.
ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത്തിനെ ലോകം മുഴുവന്‍ ഉറ്റുനോക്കും. ഈ രണ്ടു റോളും അദ്ദേഹത്തിന് നന്നായി നിര്‍വഹിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി വിഭജനം വീണ്ടും ചര്‍ച്ചയായി മാറുമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് വിശദമാക്കി.

ഇന്ത്യക്കു കിരീടം നിലനിര്‍ത്താം

ഇന്ത്യക്കു കിരീടം നിലനിര്‍ത്താം

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ നിലവിലെ അവകാശികളായ ഇന്ത്യക്കു ഇത്തവണയും ഓസ്‌ട്രേലിയക്കെതിരേ പരമ്പര വിജയം ആവര്‍ത്തിക്കാനുള്ള ശേഷിയുണ്ടെന്നു അക്തര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മധ്യനിര നിറം മങ്ങിയാല്‍ അവര്‍ പരമ്പരയില്‍ പതറുമെന്നുറപ്പാണ്. താനുള്‍പ്പെടെ ലോകം മുഴുവന്‍ ഏറെ താല്‍പ്പര്യത്തോടെ കാണുന്ന ടെസ്റ്റ് പരമ്പര കൂടിയായിരിക്കും ഇതെന്നും പാക് ഇതിഹാസം വ്യക്തമാക്കി.
ഡേ-നൈറ്റ് ടെസ്റ്റായിരിക്കും പരമ്പരയില്‍ ഇന്ത്യക്കു ഏറ്റവും കടുപ്പമേറിയ മല്‍സരം. വിടുത്തെ സാഹചര്യങ്ങളില്‍ നന്നായി കളിക്കാന്‍ ഇന്ത്യക്കു സാധിച്ചാല്‍ ചിലപ്പോള്‍ ചിത്രം മാറിയേക്കും. ഒന്നാം ടെസ്റ്റിലെ ആദ്യത്തെ രണ്ട് ഇന്നിങ്‌സുകള്‍ നോക്കിയാല്‍ തന്നെ പരമ്പരയുടെ ഫലം ഊഹിക്കാനാവുമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, November 19, 2020, 10:23 [IST]
Other articles published on Nov 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X