Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡിനെ നിലംപരിശാക്കി ഇന്ത്യ... അശ്വിന്റെ ഏറില്‍ ചുരുണ്ടുകൂടി; മൂന്നില്‍ മൂന്നും പരമ്പരയും

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരെയുള്ള മൂന്നാം ടെസ്റ്റിലും ഇന്ത്യയയ്ക്ക് തകര്‍പ്പം വിജയം. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇതോടെ ഇന്ത്യ തൂത്തുവാരി. ഒരു ദിവസം ബാക്കി നില്‍ക്കേ 321 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ആര്‍ അശ്വിന്‍ ആണ് ഇന്ത്യയ്ക്ക് മിന്നും വിജയം സ്വന്തമാക്കിത്തന്നത്. രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്‍ സ്വന്തമാക്കിയത് ഏഴ് വിക്കറ്റുകളാണ്. ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

475 റണ്‍സ് എന്ന വമ്പന്‍ ടാര്‍ജറ്റ് ആയിരുന്നു ന്യൂസിലന്‍ഡിന് മുന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 44.5 ഓവറില്‍ 153 റണ്‍സ് എടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

തകര്‍പ്പന്‍ ജയം

തകര്‍പ്പന്‍ ജയം

ന്യൂസിലന്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കിക്കൊണ്ടാണ് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. കളിച്ച മൂന്ന് കളിയിലും ജയം ഇന്ത്യയ്‌ക്കൊപ്പം തന്നെ.

അശ്വിനാണ് കാരം

അശ്വിനാണ് കാരം

അശ്വിന്‍ ആയിരുന്നു മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയ ശില്‍പി. ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത് ഏഴ് വിക്കറ്റുകളായിരുന്നു.

എറിഞ്ഞിട്ടു

എറിഞ്ഞിട്ടു

അശ്വിന്‍ ശരിക്കും ന്യൂസിലന്‍ഡിനെ എറിഞ്ഞിടുകയായിരുന്നു. 13.5 ഓവറില്‍ 59 റണ്‍സ് വിട്ടുകൊടുത്താണ് രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയത്.

വിരാട് കോലി

വിരാട് കോലി

ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. അതാണ് ഇന്ത്യക്ക് ശക്തമായ അടിത്തറ സമ്മാനിച്ചത്. 211 റണ്‍സാണ് കോലി സ്വന്തമാക്കിയത്.

പൂജാര

പൂജാര

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ശക്തമായ സ്‌കോര്‍ സമ്മാനിച്ചത് ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറി ആയിരുന്നു. 101 റണ്‍സെടുത്തു പൂജാര.

തകര്‍പ്പന്‍ ലീഡ്

തകര്‍പ്പന്‍ ലീഡ്

ഒന്നാം ഇന്നിങ്‌സില്‍ കോലിയുടെ ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യ സ്വന്തമാക്കിയത് 258 റണ്‍സിന്റെ ലീഡ് ആയിരുന്നു( സ്‌കോര്‍: ഇന്ത്യ 558/5, ന്യൂസിലന്‍ഡ് 299 ന് ഓള്‍ ഔട്ട്). രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 216 റണ്‍സ് കൂടി ചേര്‍ത്ത് വിജയലക്ഷ്യം 475 ആക്കുകയായിരുന്നു.

Story first published: Tuesday, October 11, 2016, 18:29 [IST]
Other articles published on Oct 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+