Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ വീണ്ടും ഇന്ത്യയ്ക്ക്; 6 കോടി 92 ലക്ഷം രൂപയും സമ്മാനം

ദുബായ്: ഇന്ത്യ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ സ്വന്തമാക്കി. ഇതോടെ 1 മില്യണ്‍ ഡോളറിന്റെ(ഏകദേശം 6 കോടി 92 ലക്ഷം രൂപയുടെ) സമ്മാനത്തുകയും ഇന്ത്യയ്ക്ക് ലഭിക്കും. ടെസ്റ്റ് ക്രിക്കറ്റിലെ തുടര്‍ജയങ്ങളാണ് ഇന്ത്യയെ ഒരിക്കല്‍ക്കൂടി ഈ അംഗീകാരത്തിന് പ്രാപ്തരാക്കിയത്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴ്‌പ്പെടുത്തി ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയതും ഈ സീസണിലാണ്.

test

ഐസിസിയുടെ കട്ട് ഓഫ് ഡേറ്റ് ആയ ഏപ്രില്‍ ഒന്നിന് ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ സ്ഥിരതയാര്‍ന്ന പ്രകടനം ഇന്ത്യയ്ക്ക് തുണയായി. ന്യൂസിലന്‍ഡ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഐസിസിയുടെ അധികാര ദണ്ഡ് ഒരിക്കല്‍ക്കൂടി തങ്ങള്‍ക്ക് ലഭിച്ചതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചു. എല്ലാ ഫോര്‍മാറ്റിലും തങ്ങള്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍, ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നത് വേറിട്ട സന്തോഷമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

ടെസ്റ്റ് മത്സരത്തിന്റെ പ്രധാന്യം തങ്ങള്‍ക്ക് വ്യക്തമായി അറിയാം. തങ്ങളുടെ ടീം കഴിവുള്ളവരുടേതാണെന്നതില്‍ അഭിമാനമുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ വരും സീസണിലും തങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയന്നും ക്യാപ്റ്റന്‍ പറഞ്ഞു. രണ്ടാം സ്ഥാനത്തെത്തിയ ന്യൂസിലന്‍ഡിന് ക്രിക്കറ്റ് സ്പിരിറ്റ് ഓഫ് ദി അവാര്‍ഡും 5,00,000 ഡോളറും സമ്മാനമായി ലഭിക്കും.

Story first published: Monday, April 1, 2019, 17:02 [IST]
Other articles published on Apr 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+