Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്ലിപ്പില്‍ ക്യാച്ചുകള്‍ കൈവിടുന്നു; പോരായ്മ മറികടക്കാന്‍ ഇന്ത്യയ്ക്ക് പുതിയ തന്ത്രം

ഹൈദരാബാദ്: സ്ലിപ്പിലെ ഫീല്‍ഡിങ് പിഴവ് മറികടക്കാന്‍ ഇന്ത്യന്‍ ടീം പുതിയ വഴികള്‍ തേടുന്നു. നിരന്തരമുള്ള പരിശീലനവും മറ്റും കളിക്കാരുടെ മികവ് ഉയര്‍ത്താത്തതിനെ തുടര്‍ന്ന് ടെക്‌നോളജിയുടെ സഹായം തേടാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ശ്രമം. ഹൈദരാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് മുന്‍പായി ഇന്ത്യ ടെക്‌നോളജിയുടെ സഹായത്താല്‍ സ്ലിപ്പ് പരിശീലനം നടത്തി.

ക്രിക്കറ്റിന്റെ പോക്ക് എങ്ങോട്ട്? എന്‍റര്‍ടെയ്നര്‍ ഒരാള്‍ മാത്രം!! അത് ഇന്ത്യന്‍ സൂപ്പര്‍ താരം...
സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മെഷീന്‍ ആണ് ടീം ഉപയോഗിച്ചത്. പന്ത് കൃത്യമായി ഫീല്‍ഡര്‍മാര്‍ക്ക് ലഭിക്കുന്ന രീതിയില്‍ ബാറ്റ്‌സ്മാന്റെ സഹായമില്ലാതെ എറിഞ്ഞുനല്‍കുന്ന മെഷീന്റെ വീഡിയോയും ബിസിസിഐ പുറത്തുവിട്ടു. ഫീല്‍ഡര്‍മാരുടെ പ്രതികരണശേഷി വര്‍ധിപ്പിക്കാന്‍ ഉപകരണത്തിന് കഴിയുമെന്നാണ് വിശദീകരണം.

india

ഇംഗ്ലണ്ടിലും മറ്റും നടന്ന പരമ്പരയില്‍ നിരന്തരം സ്ലിപ്പ് ക്യാച്ചുകള്‍ വിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. ഇത് പരിഹരിക്കാനുള്ള മാര്‍ഗം കൂടിയാണിത്. മെഷീനില്‍ പന്ത് പുറത്തേക്ക് തെറിക്കുന്നതിന്റെ വേഗതയും മറ്റും മാറ്റംവരുത്താന്‍ കഴിയും. ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ പുതിയ മെഷീനില്‍ കളിക്കാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി.

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് ഇന്ത്യ ഒരിന്നിങ്‌സിലും 272 റണ്‍സിനും ജയിച്ചിരുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ടീം കടുത്ത പരിശീലനത്തിലാണ്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പൃഥ്വി ഷായുടെ പ്രകടനത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. രണ്ടാം ടെസ്റ്റിലും സ്പിന്നിന് അനുകൂല പിച്ച് ഒരുക്കുമെന്നതിനാല്‍ പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Story first published: Thursday, October 11, 2018, 12:22 [IST]
Other articles published on Oct 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+