വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇരുനൂറാന്‍, ഇന്ത്യക്കൊപ്പം ഇനി ഒരു ടീം മാത്രം... ചരിത്രനേട്ടം, രാഹുല്‍ = അയര്‍ലാന്‍ഡ്!!

142 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആദ്യ മല്‍സരത്തില്‍ ഇന്ത്യ നേടിയത്

ഡബ്ലിന്‍: ഇംഗ്ലീഷ് പര്യടനത്തിന് തങ്ങള്‍ ഒരുങ്ങിത്തന്നെയാണ് വന്നിരിക്കുന്നതെന്ന് ഉജ്ജ്വല പ്രകടനത്തിലൂടെ ടീം ഇന്ത്യ തെളിയിച്ചു. ഇംഗ്ലണ്ടിനോളം വരില്ലെങ്കിലും നിരവധി അട്ടിമറി ജയങ്ങള്‍ക്ക് അവകാശികളായിട്ടുള്ള അയര്‍ലാന്‍ഡിനെ അവരുടെ നാട്ടില്‍ ഇന്ത്യ വാരിക്കളയുകയായിരുന്നു. രണ്ടു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര തൂത്തുവാരിയാണ് ഇന്ത്യ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. ഐറിഷ് ടീമിനോട് ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും ഇന്ത്യ നിലനിര്‍ത്തി. ഈ പരമ്പരയ്ക്ക് മുമ്പ് ഒരിക്കല്‍ മാത്രമേ ഇരുടീമും മുഖാമുഖം വന്നിട്ടുള്ളൂ. അന്നും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ട്വന്റി20 ചരിത്രത്തിലെ തന്നെ തങ്ങളുടെ ഏറ്റവും വലിയ ജയമാണ് ഇന്ത്യ അയര്‍ലാന്‍ഡിനെതിരേ കുറിച്ചത്. ഈ പരമ്പരയിലെയും കളിയിലെയും പ്രധാന നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ടീം ഇന്ത്യ ഇനി ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം

ടീം ഇന്ത്യ ഇനി ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം

ട്വന്റി20യില്‍ ഏറ്റവുമധികം തവണ 200നു മുകളില്‍ സ്‌കോര്‍ ചെയ്ത രണ്ടാമത്തെ ടീമെന്ന റെക്കോര്‍ഡിനൊപ്പം ഇന്ത്യയെത്തി. അയര്‍ലാന്‍ഡിനെതിരായ രണ്ടു ട്വന്റി20കളലും ഇന്ത്യ 200നു മുകളില്‍ നേടിയിരുന്നു. ഇതു 11ാം തവണയാണ് ഇന്ത്യ 200നു മുകളില്‍ നേടുന്നത്.
11 തവണ 200നു മുകളില്‍ സ്‌കോര്‍ ചെയ്ത ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇതോടെ ഇന്ത്യയുമെത്തിയത്.

തുടര്‍ച്ചയായി 200നു മുകളില്‍ സ്‌കോര്‍

തുടര്‍ച്ചയായി 200നു മുകളില്‍ സ്‌കോര്‍

ഇതാദ്യമായാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ടു ട്വന്റി20 മല്‍സരങ്ങളില്‍ 200നു മുകൡ സ്‌കോര്‍ ചെയ്യുന്നത്. ഇതിനു മുമ്പ് ഇന്ത്യന്‍ ബാറ്റിങ് നിര തുടരെ രണ്ടു കളികളില്‍ ഇത്രയുമധികം റണ്‍സ് വാരിക്കൂട്ടിയിട്ടില്ല. അയര്‍ലാന്‍ഡിനെതിരായ ആദ്യ കളിയില്‍ അഞ്ചു വിക്കറ്റിനു 206ഉം രണ്ടാമത്തെ മല്‍സരത്തില്‍ നാലു വിക്കറ്റിനു 213ഉം റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം.

രാഹുലും ഐറിഷ് ടീമും ഒപ്പത്തിനൊപ്പം

രാഹുലും ഐറിഷ് ടീമും ഒപ്പത്തിനൊപ്പം

രണ്ടാമത്തെ ട്വന്റി20യില്‍ കൗതുകകരമായ ഒരു സംഭവം നടന്നു. ഒരു ടീമും എതിര്‍ ടീമിലെ ടീമിലെ താരവും ഒരേ സ്‌കോറാണ് നേടിയത് എന്നതാണ് ഈ അപൂര്‍വ്വ സംഭവം. ഇന്ത്യക്കു വേണ്ടി ഓപ്പണര്‍ ലോകേഷ് രാഹുല്‍ 70 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ടോപ്‌സ്‌കോററും ഇതു തന്നെ.
മറുപടി ബാറ്റിങില്‍ ഐറിഷ് ടീമും വെറും 70 റണ്‍സില്‍ പുറത്തായി. ഇന്ത്യയുടെ ട്വന്റി20 ചരിത്രത്തില്‍ ഇതാദ്യമായാണ് സ്വന്തം ടീമിലെ താരവും എതിര്‍ ടീമും ഒരേ സ്‌കോര്‍ നേടുന്നത്.

എക്കാലത്തെയും വലിയ രണ്ടാം ജയം

എക്കാലത്തെയും വലിയ രണ്ടാം ജയം

ട്വന്റി20യിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ജയമാണ് രണ്ടാമത്തെ ട്വന്റിയില്‍ ഇന്ത്യ തങ്ങളുടെ പേരിലാക്കിയത്. 143 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ നേടിയത്.
ട്വന്റി20യില്‍ ഏറ്റവും വലിയ ജയമെന്ന റെക്കോര്‍ഡ് നിലവില്‍ ശ്രീലങ്കയുടെ പേരിലാണ്. 2007ല്‍ കെനിയക്കെതിരേ ലങ്ക നേടിയ 172 റണ്‍സിന്റെ ജയമെന്ന റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ തുടരുകയാണ്.

ഈ വര്‍ഷം കൂടുതല്‍ റണ്‍സ്

ഈ വര്‍ഷം കൂടുതല്‍ റണ്‍സ്

രണ്ടാം ട്വന്റി20യില്‍ അയര്‍ലാന്‍ഡിനെതിരേ സുരേഷ് റെയ്‌ന ഇന്ത്യക്കു വേണ്ടി 69 റണ്‍സെടുത്തിരുന്നു. ഇതോടെ ഈ വര്‍ഷം ട്വന്റി20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി അദ്ദേഹം മാറി. 34 മല്‍സരങ്ങലില്‍ നിന്നും 1030 റണ്‍സാണ് റെയ്‌നയുടെ അക്കൗണ്ടിലുള്ളത്.
26 മല്‍സരങ്ങളില്‍ നിന്നും 1125 റണ്‍സെന്ന ഇന്ത്യയുടെ തന്നെ റിഷഭ് പന്താണ് റണ്‍വേട്ടയില്‍ തലപ്പത്ത്.

അയര്‍ലാന്‍ഡിന് നാണക്കേടിന്റെ റെക്കോര്‍ഡ്

അയര്‍ലാന്‍ഡിന് നാണക്കേടിന്റെ റെക്കോര്‍ഡ്

രണ്ടാം ട്വന്റിയില്‍ ഇന്ത്യ നല്‍കിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലാന്‍ഡ് 12.3 ഓവറില്‍ വെറും 70 റണ്‍സിന് പുറത്തായിരുന്നു. ട്വന്റിയില്‍ ഒരു ടീം ഇത്രയും കുറഞ്ഞ ഓവറില്‍ പുറത്താവുന്നത് ഇതു മൂന്നാം തവണയാണ്.
ഏറ്റവും കുറഞ്ഞ ഓവറില്‍ പുറത്തായ ടീമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ഹോളണ്ടിന്റെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരേ 10.3 ഓവറില്‍ ഡച്ചുകാര്‍ കൂടാരം കയറിയിരുന്നു.

പാണ്ഡ്യയുടെ സ്‌ട്രൈക്ക്‌റേറ്റ്

പാണ്ഡ്യയുടെ സ്‌ട്രൈക്ക്‌റേറ്റ്

രണ്ടാം മല്‍സരത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ സ്‌ട്രൈക്ക് റേറ്റ് 355.55 ആയിരുന്നു. ട്വന്റി20യില്‍ ഒരു ഇന്നിങ്‌സില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ സ്‌ട്രൈക്ക് റേറ്റാണിത്. ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങിന്റെ പേരിലാണ് റെക്കോര്‍ഡ് (362.50). 2007ലെ
്ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ യുവി 16 പന്തില്‍ 58 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഒരോവറില്‍ തുടര്‍ച്ചായി ആറു സിക്‌സറുകള്‍ യുവി പറത്തിയതും ഈ കളിയില്‍ തന്നെയാണ്.
അയര്‍ലാന്‍ഡിനെതിരേ വെറും ഒമ്പത് പന്തില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 32 റണ്‍സ് പാണ്ഡ്യ നേടിയിരുന്നു.

കുല്‍ദീപ് റെക്കോര്‍ഡിനൊപ്പം

കുല്‍ദീപ് റെക്കോര്‍ഡിനൊപ്പം

അയര്‍ലാന്‍ഡിനെതിരായ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ നിന്നും ഏഴു വിക്കറ്റുകളാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് സ്വന്തമാക്കിയത്. ഇതോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത മുഹമ്മദ് ഹഫീസ്, സുനില്‍ നരെയ്ന്‍, ഉമര്‍ ഗുല്‍ എന്നിവരുടെ നേട്ടത്തിനൊപ്പം കുല്‍ദീപുമെത്തി.

ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍

ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍

ഇന്ത്യക്കെതിരേ ട്വന്റി20യില്‍ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണ് അയര്‍ലാന്‍ഡ് രണ്ടാമത്തെ കളിയില്‍ കുറിച്ചത് (70 റണ്‍സ്). ട്വന്റി20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം ടോട്ടലാണിത്. മാത്രമല്ല ട്വന്റി20യില്‍ ഐറിഷ് ടീം ഇത്രയും ചെറിയ സ്‌കോറില്‍ പുറത്താവുന്നതും ഇതാദ്യമായാണ്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Saturday, June 30, 2018, 11:59 [IST]
Other articles published on Jun 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X