Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയുടെ 9 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇന്ത്യ!

നാഗ്പൂര്‍: തുടര്‍ച്ചയായ ടെസ്റ്റ് വിജയങ്ങളുടെ റെക്കോര്‍ഡ് പിടിക്കാന്‍ ഇന്ത്യയില്‍ വന്ന സാക്ഷാല്‍ സ്റ്റീവ് വോയെയുടെ ഓസ്‌ട്രേലിയയെ പൊട്ടിച്ച് കയ്യില്‍ക്കൊടുത്ത ചരിത്രമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്. 9 വര്‍ഷം വിദേശത്ത് അപരാജിതരായതിന്റെ റെക്കോര്‍ഡ് കൊണ്ടുനടക്കുന്ന ദക്ഷിണാഫ്രിക്ക നാഗ്പൂരില്‍ ഇന്ത്യയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഏറ്റവും പേടിക്കുന്നതും ഈ ചരിത്രത്തെ തന്നെയാകും.

എം എസ് ധോണിയുടെ നേതൃത്വത്തില്‍ ട്വന്റി 20 യും ഏകദിനവും തോറ്റ ടീമല്ല ഇന്ത്യ ഇപ്പോള്‍. ടെസ്റ്റ് ക്യാപ്റ്റനായി വിരാട് കോലി എത്തയതോടെ ടീമിനും ഒരു ഉണര്‍വ്വുണ്ട്. മൊഹാലിയിലെ ആദ്യ ടെസ്റ്റില്‍ ചെറിയ സ്‌കോറില്‍ പുറത്തായിട്ടും, ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ വിജയം പിടിച്ചു. ബെംഗളൂരുവില്‍ നടന്ന ടെസ്റ്റ് മഴമൂലം സമനിലയിലായെങ്കിലും ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു. അശ്വിന്‍ - ജഡേജ സ്പിന്‍ ദ്വയമാണ് ഇന്ത്യയുടെ കരുത്തായത്.

india-huddle-nagpur-sa

നാഗ്പൂരില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. നാല് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്. ടെസ്റ്റ് സമനിലയിലാക്കിയാല്‍ പരമ്പര നഷ്ടപ്പെടില്ല എന്ന് ഉറപ്പിക്കാം. അതേസമയം തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകള്‍ ജയിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര ജയിക്കാന്‍ പറ്റൂ. സ്പിന്നിന് മുന്നില്‍ മുട്ടിടിക്കുന്ന ബാറ്റിംഗ് നിരയുമായി ഇത് നടക്കുമോ എന്ന് കണ്ട് തന്നെ അറിയണം.

ഫാസ്റ്റ് ബൗളര്‍മാരായ മോര്‍ക്കലിന്റെയും സ്‌റ്റെയ്‌നിന്റെയും പരിക്കാണ് സന്ദര്‍ശകരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ വിക്കറ്റെടുക്കുന്നുണ്ടെങ്കിലും വല്ലാതെ റണ്‍ വഴങ്ങുന്നു. താഹിറിനെ സഹായിക്കാന്‍ മറ്റൊരു സ്ഥിരം സ്പിന്നര്‍ ഇല്ലെന്നതും പ്രശ്‌നമാണ്. ദക്ഷിണാഫ്രിക്കയുടെ പാര്‍ട് ടൈം സ്പിന്നര്‍മാര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല.

Story first published: Tuesday, November 24, 2015, 13:57 [IST]
Other articles published on Nov 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+