ഇന്ത്യയുടെ ട്വന്റി20 അരങ്ങേറ്റം ഇങ്ങനെ... ടീമില്‍ ഇപ്പോഴുള്ളത് രണ്ടു പേര്‍ മാത്രം!!

ദില്ലി: ടെസ്റ്റ്, ഏകദിന മല്‍സരങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കി ട്വന്റി20 ക്രിക്കറ്റ് കൂടുതല്‍ ജനപ്രീതിയാര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടി ക്രിക്കറ്റെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ട്വന്റി20യുടെ തരംഗമാണ് ഇപ്പോള്‍ എവിടെയും. അന്താരാഷ്ട്ര മല്‍സരങ്ങള്‍ മാത്രമല്ല ഐപിഎല്‍ പോലുള്ള ദേശീയ ടൂര്‍ണമെന്റുകളും ട്വന്റി20 ഫോര്‍മാറ്റിലാണുള്ളത്.

2006ലാണ് ഇന്ത്യ ട്വന്റി20യില്‍ തങ്ങളുടെ ആദ്യ മല്‍സരം കളിക്കുന്നത്. ഡിസംബര്‍ ഒന്നിനു ജൊഹാന്നസ്ബര്‍ഗില്‍ നടന്ന കളിയിയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. സ്ഥിരം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ അന്നു വീരേന്ദര്‍ സെവാഗാണ് ഇന്ത്യയെ നയിച്ചത്. മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ ജയത്തോട ഇന്ത്യ തങ്ങളുടെ ട്വന്റി20 കരിയര്‍ ആരംഭിക്കുകയും ചെയ്തിരുന്നു. (സ്‌കോര്‍ ദക്ഷിണാഫ്രിക്ക 9ന് 126, ഇന്ത്യ നാലിന് 127)

ഇപ്പോള്‍ 12 വര്‍ഷം പിന്നിടുമ്പോള്‍ അന്നത്തെ ടീമിലുള്ള രണ്ടു പേര്‍ മാത്രമാണ് ഇപ്പോഴും ദേശീയ ടീമിലുള്ളത്. 2006ലെ പ്രഥമ ട്വന്റി20 കളിച്ച ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ ഉണ്ടായിരുന്നെന്ന് നോക്കാം.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

കന്നി ട്വന്റി20യില്‍ ഇന്ത്യയെ നയിക്കാനുള്ള ഭാഗ്യം ലഭിച്ചത് സെവാഗിനായിരുന്നു. ടീമിന് മികച്ച തുടക്കം സമ്മാനിക്കാനും ഓപ്പണറായിരുന്ന സെവാഗിനു കഴിഞ്ഞു. 34 റണ്‍സാണ് അന്ന് അദ്ദേഹം നേടിയത്.

തന്റെ പതിവുശൈലിയില്‍ തുടക്കം മുതല്‍ ബൗളര്‍മാര്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കി സെവാഗ് ആക്രമിച്ചു കളിക്കുക തന്നെ ചെയ്തു. 29 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്കു വേണ്ടി ആദ്യമായും അവസാനമായും കളിച്ച ട്വന്റി20 മല്‍സരം കൂടിയായിരുന്നു ഇത്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി പിന്നീട് അദ്ദേഹം മാറി നില്‍ക്കുകയായിരുന്നു.

അന്ന് ട്വന്റി20യിലെ തന്റെ ഏക ഇന്നിങ്‌സില്‍ സച്ചിനു തിളങ്ങാനായില്ല. വെറും 10 റണ്‍സെടുക്കാനേ സച്ചിനായുള്ളൂ.

ദിനേഷ് മോംഗിയ

ദിനേഷ് മോംഗിയ

സച്ചിനെപ്പോലെ തന്നെ ദിനേഷ് മോംഗിയയും കരിയറിലെ ആദ്യത്തെയും അവസാനത്തെയും ട്വന്റി20 മല്‍സരമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിച്ചത്. 38 റണ്‍സുമായി അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. കളിയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും ദിനേഷ് മോംഗിയയായിരുന്നു.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റും ഇപ്പോഴും ഏകദിന, ട്വന്റി20 ടീമുകളുടെ ഭാഗവുമായ എംഎസ് ധോണി മറക്കാനാഗ്രഹിക്കുന്ന മല്‍സരം കൂടിയാവും കന്നി ട്വന്റി20, രണ്ടു പന്തുകള്‍ മാത്രം നേരിട്ട ധോണി അക്കൗണ്ട് പോലും പുറക്കാനാവാതെ പുറത്താവുകയായിരുന്നു.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇപ്പോള്‍ ദേശീയ ടീമിന് അകത്തും പുറത്തുമായി തുടരുന്ന ദിനേഷ് കാര്‍ത്തികും ഇന്ത്യയുടെ കന്നി ട്വന്റി20യുടെ ഭാഗമായിരുന്നു. 28 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 31 റണ്‍സ് നേടിയ കാര്‍ത്തികാണ് അന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്.

അവസാന ഓറവില്‍ ഇന്ത്യക്കു ജയിക്കാന്‍ ഒമ്പത് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. റോബിന്‍ പീറ്റേഴ്‌സന്റെ ആദ്യ പന്ത് തന്നെ സിക്‌സറിലേക്ക് പറത്തി കാര്‍ത്തിക് ഇന്ത്യന്‍ ജയമുറപ്പിക്കുകയും ചെയ്തു. കാര്‍ത്തികായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

അടുത്തിടെ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ സുരേഷ് റെയ്‌നയും പ്രഥമ ട്വന്റി20 കളിച്ച ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു. എന്നാല്‍ ചെറിയ വിജയലക്ഷ്യമായതിനാല്‍ അദ്ദേഹത്തിന് വലിയ ഇന്നിങ്‌സ് കളിക്കേണ്ടിവന്നില്ല. ഇന്ത്യന്‍ വിജയ പൂര്‍ത്തിയാവുമ്പോള്‍ കാര്‍ത്തികിനൊപ്പം മൂന്നു റണ്‍സോടെ റെയ്‌നയായിരുന്നു ക്രീസില്‍.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

വന്‍ പ്രതീക്ഷകള്‍ നല്‍കി പക്ഷെ അതിനൊത്ത് ഉയരാനാവാതെ ദേശീയ ടീമില്‍ നിന്നും പുറത്തായ ഇര്‍ഫാന്‍ പഠാനും ആദ്യ ട്വന്റി20 നിരാശപ്പെടുത്തുന്നതായിരുന്നു. ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന ഇര്‍ഫാന്‍ ബൗളിങില്‍ നാലോവറില്‍ വിക്കറ്റൊന്നും വീഴ്ത്താനാവാതെ 30 റണ്‍സ് വഴങ്ങുകയും ചെയ്തു.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഒരു കാലത്ത് ഇന്ത്യന്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ച താരമായിരുന്നു ഹര്‍ഭജന്‍ സിങ്. ആദ്യ ട്വന്റിയില്‍ മൂന്നോവര്‍ ബൗള്‍ ചെയ്ത ഭാജി 22 റണ്‍സിന് ഒരു വിക്കറ്റ് നേടിയിരുന്നു.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

പ്രഥമ ട്വന്റി20യിലെ ഇന്ത്യയുടെ വിജയശില്‍പ്പി പേസര്‍ സഹീര്‍ ഖാനായിരുന്നു. സഹീറിന്റെ കണിശതയാര്‍ന്ന ബൗളിങാണ് ദക്ഷിണാഫ്രിക്കയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത സഹീര്‍ രണ്ടു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.

അജിത് അഗാര്‍ക്കര്‍

അജിത് അഗാര്‍ക്കര്‍

പേസര്‍ അജിത് അഗാര്‍ക്കറും മികച്ച ബൗളിങാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. 2.3 ഓവര്‍ എറിഞ്ഞ അഗാര്‍ക്കര്‍ ഒരു മെയഡ്‌നടക്കം 10 റണ്‍സ് മാത്ര വഴങ്ങി രണ്ടു വിക്കറ്റ് പോക്കറ്റിലാക്കുകയും ചെയ്തു.

അപകടകാരികളായ എബി ഡിവില്ലിയേഴ്‌സ്, ഹെര്‍ഷല്‍ ഗിബ്‌സ് എന്നിവരെയാണ് അഗാര്‍ക്കര്‍ പുറത്താക്കിയത്.

 ശ്രീശാന്ത്

ശ്രീശാന്ത്

കേരളത്തിനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ഇന്ത്യയുടെ കന്നി ട്വന്റി20 മല്‍സരം. കാരണം മലയാളി പേസര്‍ എസ് ശ്രീശാന്തും അന്ന് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. നാലോവര്‍ ബൗള്‍ ചെയ്ത ശ്രീ 33 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് ലഭിച്ചു.

ലോകകപ്പ് ടിക്കറ്റിനായി 'പിടിവലി', 10 പേര്‍ രംഗത്ത്, അവസരം 2 പേര്‍ക്ക് മാത്രം!! ആരു നേടും

'ഫാബ് ഫോറി'ല്‍ തട്ടി വീണ നക്ഷത്രങ്ങള്‍... പ്രതിഭയുണ്ടായിട്ടും കാഴ്ചക്കാര്‍, നഷ്ടം ഇന്ത്യക്കു തന്നെ

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, March 2, 2018, 10:55 [IST]
Other articles published on Mar 2, 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X