Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ - പാകിസ്താന്‍ ലോകകപ്പ് മത്സരത്തില്‍ റണ്ണൊഴുകും, എന്തുകൊണ്ടെന്നോ?

ധരംശാല: ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താന്‍ ലോകകപ്പ് മത്സരത്തില്‍ ആവേശം വാനോളം ഉയരും. നല്ല ഒന്നാന്തരം ബാറ്റിംഗ് വിക്കറ്റാണ് കളിക്ക് വേണ്ടി ഒരുക്കുന്നത് എന്നാണ് ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ ക്യുറേറ്റര്‍ സുനില്‍ ചൗഹാന്‍ പറയുന്നത്. മാര്‍ച്ച് 19നാണ് ഇന്ത്യയും പാകിസ്താനും ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ നേര്‍ക്കുനേര്‍ വരുന്നത്.

ട്വന്റി 20 വിക്കറ്റ് എങ്ങനെയുള്ളതാണ് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഇതും വ്യത്യസ്തമായിരിക്കില്ല. ശരിക്കും ഒരു ട്വന്റി 20 മത്സരത്തിന് പറ്റിയ വിക്കറ്റായിരിക്കും ധരംശാലയിലേത്. ഉയര്‍ന്ന് സ്‌കോര്‍ പ്രതീക്ഷിക്കാവുന്ന വിക്കറ്റാണിത്. 40 ഓവറും പിച്ച് ഒരുപോലെ തന്നെയിരിക്കും. വേഗം കൂടിയ ഔട്ട്ഫീല്‍ഡായിരിക്കും. ബാറ്റിംഗ് വിക്കറ്റാണെങ്കിലും അല്ലെങ്കിലും ഇന്ത്യ - പാക് മത്സരങ്ങള്‍ ആവേശം ഉയര്‍ത്തും എന്നത് കൂടി വെച്ച് നോക്കുമ്പോള്‍ ധരംശാലയിലെ മത്സരം വന്‍ ഹിറ്റാകാനാണ് സാധ്യത.

dharamsala

ഒരുപാട് അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇന്ത്യയില്‍ നടക്കുന്ന 2016 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ടീമിനെ അയക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. 15 അംഗ ടീമിനെ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി ഇനിയും ബോര്‍ഡിന് കിട്ടിയിട്ടില്ല. പ്രധാനതാരങ്ങളായ അഹമ്മദ് ഷെഹ്സാദ്, ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്‍ എന്നിവരില്ലാതെയാണ് പാക് ടീം ലോകകപ്പിന് വരുന്നത്.

2007 ലെ ഒന്നാം ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. അന്ന് പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ വിജയികളായി. ആ വര്‍ഷം ഗ്രൂപ്പ് സ്റ്റേജിലും പാകിസ്താന്‍ ഇന്ത്യയോട് തോറ്റിരുന്നു. ബംഗ്ലാദേശില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ പാകിസ്താന്‍ സെമി ഫൈനല്‍ വരെ എത്തിയിരുന്നു.

Story first published: Tuesday, February 16, 2016, 17:22 [IST]
Other articles published on Feb 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+