Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ - പാക് മത്സരം കളത്തിന് പുറത്തും ചരിത്രമായി

മുംബൈ: പതിനൊന്നാം ലോകകപ്പിലെ ആവേശപ്പോരാട്ടം കാണികളിലും ആവേശം നിറച്ചു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മത്സരം കണ്ടത് 28 കോടിയില്‍പ്പരം ആളുകളാണ്. കൃത്യമായി പറഞ്ഞാല്‍ 28.8 കോടി പേര്‍. ഇന്ത്യയുടെ ടെലിവിഷന്‍ ചരിത്രത്തിലെ റെക്കോര്‍ഡാണ് ഇത്. ഫെബ്രുവരി 15 ന് അഡലെയ്ഡിലായിരുന്നു ഇന്ത്യയും പാകിസ്താനും തങ്ങളുടെ ആദ്യമത്സരം കളിച്ചത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ടി വി പരിപാടി എന്ന റെക്കോര്‍ഡാണ് ഈ കളി സ്വന്തമാക്കിയത്. 2011 ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലാണ് ഇതിന് മുമ്പ് ഏറ്റവും ആളുകള്‍ കണ്ട പരിപാടി. അന്ന് ആതിഥേയരായ ഇന്ത്യ മുംബൈയിലെ വാങ്കഡെ സ്്‌റ്റേഡിയത്തില്‍ തോല്‍പിച്ചത് മറ്റൊരു അയല്‍ക്കാരായ ശ്രീലങ്കയെ.

ind-pak

സ്റ്റാര്‍ സ്‌പോര്‍ട്‌സും ദൂരദര്‍ശനുമാണ് മത്സരം ഏറ്റവും അധികം ആളുകളെ കാണിച്ചത്. മലയാളത്തില്‍ ഏഷ്യാനെറ്റ് മൂവിസ് കളി സംപ്രേക്ഷണം ചെയ്തിരുന്നു. കന്നഡയില്‍ ഏഷ്യാനെറ്റിന്റെ സുവര്‍ണ ചാനലാണ് കളി കാണിച്ചത്. കളി പതിവ് പോലെ ഇന്ത്യ തന്നെ ജയിച്ചു. വിരാട് കോലിയും ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും മുഹമ്മദ് ഷമിയുമായിരുന്നു ഇന്ത്യയുടെ വിജയശില്‍പികള്‍.

മത്സരങ്ങള്‍ മാത്രമല്ല സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മോക്ക മോക്ക പരസ്യവും ലോകകപ്പില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായ അമിതാഭ് ബച്ചനെയും ഇത്തവണ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ലോകകപ്പ് കളിയുടെ കമന്ററി പറയിക്കാന്‍ കൊണ്ടുവന്നിരുന്നു. കപില്‍ ദേവ്, രാഹുല്‍ ദ്രാവിഡ്, ഷോയിബ് അക്തര്‍, സഞ്ജയ് മഞ്ജരേക്കര്‍ തുടങ്ങിയവരാണ് മറ്റ് കമന്റേറ്റര്‍മാര്‍.

Story first published: Thursday, February 26, 2015, 16:36 [IST]
Other articles published on Feb 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+