ഇന്ത്യ-പാക് ക്രിക്കറ്റ് കളി സൃഷ്ടിച്ചത് പുതിയ റെക്കോര്‍ഡ്... എന്താണത്?
മുംബൈ: ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയാല്‍ അത് വലിയ ആവേശം തന്നെ. പിന്നെ ആരാധകര്‍ കണ്ണും കാതും ടെലിവിഷന്‍ സെറ്റിലേക്ക് മാത്രം കൂര്‍പ്പിക്കും. അത് ലോകകപ്പ് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
2015 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ അത് ഒരു പുതിയ റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിട്ടുണ്ട്. അത് കളിയിലെ റെക്കോര്‍ഡ് അല്ല കെട്ടോ, ടിവിയിലെ റെക്കോര്‍ഡ് ആണ്.
ഫെബ്രുവരി 15 ന് അഡ്‌ലെയ്ഡില്‍ നടന്ന മത്സരം കണ്ടത് 288 ദശലക്ഷം ആളുകളാണ്. അതായത് 28.8 കോടി ആളുകള്‍. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഇതൊരു റെക്കോര്‍ഡ് ആണ്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ, ശ്രീലങ്കയെ തോല്‍പിച്ച് കപ്പെടുത്തപ്പോഴാണ് ഇതിന് സമാനമായി ആളുകള്‍ ടിവിക്ക് മുന്നിലിരുന്നത്.

ഫെബ്രുവരി 15ലെ ടാം(ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ്) റേറ്റിംഗ് പുറത്ത് വന്നപ്പോഴാണ് ഈ കണക്ക് ലഭ്യമായത്. സ്റ്റാര്‍ നെറ്റ് വര്‍ക്കിലും ദൂരദര്‍ശനിലും ആയിരുന്നു കളി സംപ്രേഷണം ചെയ്തത്. സ്റ്റാര്‍ നെറ്റ് വര്‍ക്കില്‍ റേറ്റിംഗ് 11.9 ടിവിആര്‍( ടാം ഡാറ്റ എം15+ എബിസി) ആയിരുന്നു. ദൂരദര്‍ശനില്‍ ഇത് 2.9 ടിവിആറും. രണ്ടും കൂടി ചേര്‍ന്നാല്‍ 14.8 ടിവിആര്‍.
ഇത്രയധികം പ്രേക്ഷകരെ ലഭിച്ചതില്‍ സ്റ്റാന്‍ നെറ്റ് വര്‍ക്ക് സിഇഒ ഉദയ് ശങ്കറിന് അത്രക്ക് അത്ഭുതമൊന്നും തോന്നുന്നില്ല. ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കാന്‍ ഗ്രൗണ്ടിലിറങ്ങിയാല്‍ പിന്നെ ആരാധകര്‍ ടിവിക്ക് മുന്നില്‍ തന്നെ ആകും എന്ന് ഉറപ്പാണ് ഇദ്ദേഹത്തിന്.
സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ കീഴിലുള്ള പ്രാദേശിക ചാനലുകളില്‍ പ്രാദേശിക ഭാഷയിലുള്ള കമന്ററിയിലൂടെ മത്സരം എത്തിക്കാനായും ഇത്തവണ ഗുണകരമായിട്ടുണ്ട്. മലയാളത്തില്‍ ഏഷ്യാനെറ്റ് മൂവീസിലാണ് ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications