Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ - പാകിസ്താന്‍ പരമ്പര ഡിസംബര്‍ 15 മുതല്‍?

ദില്ലി: ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര അടുത്ത മാസം 15 മുതല്‍ തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 15 മുതല്‍ ജനുവരി ആദ്യവാരം വരെയാകും കളികള്‍ നടക്കുക. പാകിസ്താനെതിരായ പരമ്പര നടക്കണമെന്ന് ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. ക്രിക്കറ്റും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കരുത് എന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാവും എം പിയും കൂടിയായ ശുക്ല പങ്കുവെച്ചത്.

അടുത്ത മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന പരമ്പരയ്ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അനുവാദം കാത്തിരിക്കുകയാണ് ബി സി സി ഐ. പാകിസ്താന്‍ സര്‍ക്കാര്‍ പരമ്പരയ്ക്ക് അനുവാദം നല്‍കിക്കഴിഞ്ഞു. ഇന്ത്യയുടെയും പാകിസ്താന്റെയും ബോര്‍ഡുകള്‍ ശ്രീലങ്കയില്‍ കളിക്കുന്ന കാര്യത്തില്‍ ധാരണയില്‍ എത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ അനുമതി നല്‍കും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും രാജീവ് ശുക്ല പറഞ്ഞു.

india-pak-cricket

ഐ സി സി ആസ്ഥാനമായ ദുബായില്‍ വെച്ച് ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറും പി സി ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് ശ്രീലങ്കയില്‍ വെച്ച് പരമ്പര നടത്താന്‍ ധാരണയായത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി കിട്ടാത്തതിനാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ - പാകിസ്താന്‍ പരമ്പരയ്ക്ക് ആതിഥേയരാകാന്‍ തങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ എന്നാണ് ശ്രീലങ്കന്‍ ബോര്‍ഡിന്റെ നിലപാട്.

ഇന്ത്യയില്‍ വെച്ച് പരമ്പര കളിക്കാമെന്നാണ് ആദ്യം ബി സി സി ഐ മുന്നോട്ട് വെച്ച നിര്‍ദേശം. എന്നാല്‍ ക്രിക്കറ്റ് പരമ്പര കളിക്കാനായി പാകിസ്താന്‍ ടീം ഇന്ത്യയില്‍ വരുന്ന പ്രശ്‌നമില്ലെന്ന് പി സി ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ മറുപടി നല്‍കി. കണക്ക് പ്രകാരം പാകിസ്താന്‍ ഇന്ത്യയില്‍ രണ്ട് തവണ പാകിസ്താന്‍ വന്ന് കളിച്ചു. ഇനി ഇന്ത്യ അങ്ങോട്ടേക്ക് പോകുകയാണ് വേണ്ടത്. 2009 ല്‍ പാകിസ്താന്‍ പര്യടനത്തിനിടെ ശ്രീലങ്കന്‍ കളിക്കാര്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായതിന് ശേഷം പാകിസ്താനില്‍ ഇന്ത്യയടക്കമുള്ള ഒരു രാജ്യവും സന്ദര്‍ശനം നടത്താന്‍ കൂട്ടാക്കിയിട്ടില്ല.

Story first published: Thursday, November 26, 2015, 17:11 [IST]
Other articles published on Nov 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+