ഇന്ത്യ - പാകിസ്താന്‍ പരമ്പര നടക്കും, കളി ഡിസംബര്‍ 24 ന് തുടങ്ങും?
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര ഡിസംബര്‍ 24 ന് തുടങ്ങും. ജനുവരി 5 വരെയാകും കളികള്‍ നടക്കുക. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ കളിക്കുക. തീയതികള്‍ സംബന്ധിച്ച് രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളും ധാരണത്തിലെത്തിയതാണ് ബി സി സി ഐയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ശ്രീലങ്കയില്‍ വെച്ച് പരമ്പര നടത്താനാണ് ധാരണ. ഈ പരമ്പര കഴിഞ്ഞതും ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ പര്യടനങ്ങള്‍ക്കായി ഇന്ത്യ - പാക് ടീമുകള്‍ കൊളംബോയില്‍ നിന്നും യാത്ര പുറപ്പെടും. ജനുവരി 6 - 7 തീയതികളിലായിട്ടാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുക. ലിമിറ്റഡ് ഓവര്‍ സീരിസിനായി പാകിസ്താന്‍ ജനുവരി 7ന് ന്യൂസിലന്‍ഡിലേക്ക് പുറപ്പെടാനിരിക്കുകയാണ്.

ദുബായില്‍ വെച്ച് ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറും പി സി ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും നടത്തിയ ചര്‍ച്ചയിലാണ് പരമ്പരയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി കിട്ടാത്തതിനാലാണ് പരമ്പരയുടെ ഭാവി ഇങ്ങനെ അനിശ്ചിതത്വമായി നീണ്ടുപോകുന്നത്. ക്രിക്കറ്റും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കരുത് എന്ന അഭിപ്രായമാണ് ബി സി സി ഐക്ക് ഇക്കാര്യത്തില്‍. എന്നാല്‍ ഭീകരാക്രമണമടക്കമുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി പാകിസ്താനുമായി ക്രിക്കറ്റ് കളിക്കരുത് എന്ന അഭിപ്രായമാണ് ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications