ഏഷ്യാ കപ്പ്: ഇന്ത്യ- പാക് ക്ലാസിക്കില്‍ ആര്? ഗാംഗുലിയുടെ പ്രവചനം ഇങ്ങനെ...

കൊല്‍ക്കത്ത: ഏഷ്യാ കപ്പിലെ ഫൈനലിനു മുമ്പത്തെ ഫൈനലെന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക് പോരാട്ടം ബുധനാഴ്ചയാണ് നടക്കുന്നത്. ഇത്തവണ ഇരുടീമും ഒരേ ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെട്ടതിനാലാണ് ആദ്യറൗണ്ടില്‍ തന്നെ ത്രില്ലറിനു വേദിയൊരുങ്ങിയത്.
ഗ്രൂപ്പു ഘട്ടം കഴിഞ്ഞ് സൂപ്പര്‍ ഫോറിലും ഇന്ത്യയും പാകിസ്താനും മുഖമുഖം വരുമെന്നുറപ്പാണ്. സൂപ്പര്‍ ഫോറിലും മുന്നേറിയാല്‍ ഫൈനലിലും ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നതു പോലെ ഇന്ത്യ- പാക് പോരാട്ടം തന്നെ നടക്കും. ഇന്നു നടക്കുന്ന ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ദുര്‍ബലരായ ഹോങ്കോങിനെതിരേയാണ് ഇന്ത്യയുടെ തുടക്കം.

തുല്യസാധ്യതയെന്ന് ഗാംഗുലി
ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാക് ത്രില്ലറിനെക്കുറിച്ച് പ്രവചിച്ചു മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി രംഗത്തുവന്നു. ഇരുടീമിനും മല്‍സരത്തില്‍ തുല്യസാധ്യതയാണെന്നാണ് ദാദയുടെ പ്രവചനം. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്. ഇരുവര്‍ക്കും 50-50 വിജയസാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോലിയുടെ അഭാവം തിരിച്ചടിയല്ല
സ്ഥിരം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ടീമില്‍ ഇല്ലെന്നത് ഇന്ത്യക്കു തിരിച്ചടിയാവില്ലെന്നു ഗാംഗുലി അഭിപ്രായപ്പെട്ടു. കോലിയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്നു തോന്നുന്നില്ല. കാരണം രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മികച്ച താരങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരിയ മുന്‍തൂക്കം ഇന്ത്യക്ക്
ഏഷ്യാ കപ്പിലെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ 12 തവണയാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇതില്‍ ആറു തവണ ഇന്ത്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ അഞ്ചു തവണ ജയം പാകിസ്താനായിരുന്നു. ഒരു മല്‍സരം ഉപേക്ഷിക്കപ്പെട്ടു. അവസാനമായി കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ജയിച്ചുകയറിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications