മാഞ്ചസ്റ്റര്‍: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് ഇടയ്ക്ക് മഴ വില്ലനായതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത 40 ഓവറില്‍ പാകിസ്താന് ആറുവിക്കറ്റിന് 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നേരത്തെ ടോസ് നേടി പാകിസ്താന് ഇന്ത്യയെ ബാറ്റിംഗിന് വിട്ടെങ്കിലും 336 റണ്‍സാണ് ഇന്ത്യ അടിച്ച് കൂട്ടിയത്. പാകിസ്താന്റെ കണക്ക് കൂട്ടലുകള്‍ അതോടെ തകര്‍ന്നു.
മത്സരത്തില്‍ പതിയെ തുടങ്ങിയ ഇന്ത്യ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പാകിസ്താന് ബൗളിംഗിന് മേല്‍ കൃത്യമായ ആധിപത്യം പുലര്‍ത്തുകയായിരുന്നു. രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 113 പന്തില്‍ 14 ബൗണ്ടറിയും മൂന്ന് സിക്സറും അടക്കം 140 റണ്‍സ് ഹിറ്റ്മാന് നേടി.
പാകിസ്താനെതിരെ ഇന്ത്യന്‍ താരം നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. മുഹമ്മദ് ആമിറിനെ ഒഴിച്ചുള്ള എല്ലാ ബൗളര്‍മാരെയും നല്ല രീതിയില്‍ അടിച്ച് പറത്താനും രോഹിത്തിന് സാധിച്ചു.ഓപ്പണിംഗില്‍ ലോകേഷ് രാഹുല്‍ രോഹിത് സഖ്യം 23.5 ഓവറില്‍ 136 റണ്‍സ് അടിച്ചെടുത്തു.
രാഹുല്‍ 78 പന്തില്‍ 57 റണ്‍സെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് ഫോറും രണ്ട് സിക്സറും താരം അടിച്ചു. വിരാട് കോലിയും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 65 പന്തില്‍ 77 റണ്‍സെടുത്ത കോലിയാണ് ഇന്ത്യന്‍ ഇന്നിംഗ്സ് 300 കടത്തിയത്. ഏഴ് ബൗണ്ടറിയുണ്ടായിരുന്നു താരത്തിന്റെ ഇന്നിംഗ്സില്‍. ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. പത്ത് ഓവറില്‍ 47 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ആമിറാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്. സ്പിന്നര്‍മാരില്‍ ഇമാദ് വാസിമും മികച്ച നിന്നു.
അതേസമയം മറുപടി ബാറ്റിംഗില്‍ 7 റണ്‍സെടുത്ത ഇമാം ഉള്‍ഹക്കിനെ പെട്ടെന്ന് നഷ്ടമായെങ്കിലും ഫഖര്‍ സമാന്, ബാബര്‍ അസം എന്നിവര്‍ ടീമിനെ മുന്നോട്ട് നയിച്ചു. ഫഖര്‍ 75 പന്തില്‍ 62 റണ്‍സടിച്ചു. അസം 57 പന്ത് നേരിട്ട് 48 റണ്‍സെടുത്തു. അസമിനെ മികച്ചൊരു ബൗളിലൂടെ പുറത്താക്കിയ കുല്‍ദീപാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. അടുത്ത ഓവറില്‍ ഫഖറിനെയും പുറത്താക്കി കുല്‍ദീപ് കളി ഇന്ത്യക്ക് അനുകൂലമാക്കി. മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ്, ഷോയിബ് മാലിക്ക് എന്നിവരും പെട്ടെന്ന് മടങ്ങി. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. രോഹിത്താണ് കളിയിലെ താരം.
പാകിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് വിജയം
India win by 89 runs!
— Cricket World Cup (@cricketworldcup) June 16, 2019
A convincing victory for India as they win their third match of #CWC19#CWC19 | #INDvPAK pic.twitter.com/WIaNlki4AF
ഇന്ത്യ പാക് മത്സരത്തില്‍ മഴ കാരണം വിജയലക്ഷ്യം പുനര്‍ക്രമീകരിച്ചു. പാകിസ്താന് ഇനി വേണ്ടത് 30 പന്തില്‍ 136 റണ്‍സ്
മാഞ്ചസ്റ്റര്‍ വീണ്ടും മഴ കളി മുടക്കി. പാകിസ്താന് വിജയിക്കാന്‍ വേണ്ടത് 171 റണ്‍സ്
പാകിസ്താന് ആറാം വിക്കറ്റ് നഷ്ടം. 12 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദിനെ വിജയ് ശങ്കര്‍ പുറത്താക്കി. സ്കോര്‍: 34.1 ഓവറില്‍ 165
Vijay Shankar picks up his second wicket of the day!
— Cricket World Cup (@cricketworldcup) June 16, 2019
Sarfaraz Ahmed departs, Pakistan now six down.#CWC19 | #INDvPAK pic.twitter.com/S8H8vNbcgd
പാകിസ്താന് അഞ്ചാം വിക്കറ്റും നഷ്ടമായി. ഷോയിബ് മാലിക്കിനെയും പാണ്ഡ്യ പുറത്താക്കി. സ്കോര്‍: 129
TWO IN TWO!
— Cricket World Cup (@cricketworldcup) June 16, 2019
Shoaib Malik is bowled first ball and Hardik Pandya is on a hat-trick!#CWC19 | #INDvPAK pic.twitter.com/57WlREBVMr
പാകിസ്താന് നാലാം വിക്കറ്റും നഷ്ടമായി. മുഹമ്മദ് ഹഫീസിനെ പാണ്ഡ്യ മടക്കി
Three wickets in quick succession for India!
— Cricket World Cup (@cricketworldcup) June 16, 2019
This time it's Pandya with the breakthrough and it's Hafeez who has to walk back to the pavilion. #CWC19 | #INDvPAK pic.twitter.com/CcM2hGTH3G
പാകിസ്താന് മൂന്നാം വിക്കറ്റും നഷ്ടമായി. അര്‍ധ സെഞ്ച്വറി നേടിയ ഫഖര്‍ സമാനെ കുല്‍ദീപ് മടക്കി
Kuldeep strikes again!
— Cricket World Cup (@cricketworldcup) June 16, 2019
This time Fakhar is the man to go – India well on top now.#CWC19 | #INDvPAK pic.twitter.com/aOF6siHJ45
പാകിസ്താന് രണ്ടാം വിക്കറ്റ് നഷ്ടം. 48 റണ്‍സെടുത്ത ബാബര്‍ അസമിനെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കി. പാകിസ്താന് വിജയിക്കാന്‍ 220 റണ്‍സ്
What a delivery and what a moment this could be!
— Cricket World Cup (@cricketworldcup) June 16, 2019
An absolute pearler from Kuldeep Yadav gets through the defence of Babar Azam and bowls him for 48. #CWC19 | #INDvPAK pic.twitter.com/WRA1ghzSmm
പാകിസ്താന് സ്കോര്‍ 100 കടന്നു. 21.4 ഓവറിലാണ് സ്കോര്‍ 100 കടന്നത്.
50 for Fakhar Zaman 👏
— Cricket World Cup (@cricketworldcup) June 16, 2019
He gets to his half-century in style with a six over mid-wicket!#CWC19 | #INDvPAK pic.twitter.com/jAE4YxRNKA
പാകിസ്താന് മുന്നേറുന്നു. 19 ഓവറില്‍ ഒന്നിന് 86 എന്ന നിലയില്‍
Babar Azam cover drives 😍
— Cricket World Cup (@cricketworldcup) June 16, 2019
Pakistan have recovered well since the early loss of Imam.#CWC19 | #INDvPAK pic.twitter.com/sIcqaa4XDV
പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടം. ഇമാം ഉള് ഹക്കിനെ വിജയ് ശങ്കര്‍ പുറത്താക്കി
Incredible! Vijay Shankar, brought on to finish Kumar's over, takes a wicket with his first ball! https://t.co/IOxiktoo2r
— Cricket World Cup (@cricketworldcup) June 16, 2019
ലോകകപ്പ്: ഇന്ത്യക്കെതിരെ പാകിസ്താന് 337 റണ്‍സ് വിജയലക്ഷ്യം. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ചിന് 336
Rohit Sharma's brilliant 140 and fifties from KL Rahul and Virat Kohli power India to 336/5. Can #SarfarazAhmed and Co. chase down the target?
— Cricket World Cup (@cricketworldcup) June 16, 2019
Download the official #CWC19 app ⬇️
APPLE 👉 https://t.co/whJQyCahHr
ANDROID 👉 https://t.co/Lsp1fBwBKR pic.twitter.com/VRwmwZxyY3
ഓള്‍ഡ് ട്രാഫോര്‍ഡില്‍ മഴ കളി മുടക്കി
That's a shame.
— Cricket World Cup (@cricketworldcup) June 16, 2019
Rain comes down in Manchester with 20 deliveries left in the India innings.#CWC19 | #INDvPAK pic.twitter.com/XgerntsRdy
ഇന്ത്യയുടെ സ്കോര്‍ 300 കടന്നു
India pass 300 in the 46th over!#CWC19 | #INDvPAK pic.twitter.com/4BzpKgfmDb
— Cricket World Cup (@cricketworldcup) June 16, 2019
ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം. 26 റണ്‍സെടുത്ത പാണ്ഡ്യയാണ് പുറത്തായത്
Amir strikes again!
— Cricket World Cup (@cricketworldcup) June 16, 2019
Dhoni departs for just one.
Nice mini-fightback here from Pakistan. #CWC19 | #INDvPAK pic.twitter.com/sljb5fUaXP
വിരാട് കോലിക്കും അര്‍ധ സെഞ്ച്വറി. സ്കോര്‍: 43.3 ഓവറില്‍ രണ്ടിന് 281
#ViratKohli brings up his 50 👏 👏 #TeamIndia | #CWC19 | #INDvPAK pic.twitter.com/dR7T7pTtOl
— Cricket World Cup (@cricketworldcup) June 16, 2019
ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 140 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്
Rohit Sharma finally goes for a quite brilliant 140!
— Cricket World Cup (@cricketworldcup) June 16, 2019
Hassan Ali is the man with the wicket, India are 234/2. #CWC19 | #INDvPAK pic.twitter.com/rJf8ejAVdw
35ാം ഓവറില്‍ ഇന്ത്യ 200 കടന്നു
200 up for India in the 35th over! #CWC19 | #INDvPAK pic.twitter.com/qo3hAbhuQU
— Cricket World Cup (@cricketworldcup) June 16, 2019
രോഹിത് ശര്‍മയ്ക്ക് ലോകകപ്പിലെ രണ്ടാം സെഞ്ച്വറി. 85 പന്തിലാണ് സെഞ്ച്വറി തികച്ചത്. സ്കോര്‍ 30.1 ഓവറില്‍ ഒരു വിക്കറ്റിന് 173
100 for Rohit Sharma!
— Cricket World Cup (@cricketworldcup) June 16, 2019
His second in just three #CWC19 innings 💪 #CWC19 | #TeamIndia | #INDvPAK pic.twitter.com/KKMq1Ft1MG
ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 57 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് പുറത്തായത്. സ്കോര്‍: 23.5 ഓവറില്‍ 136
WICKET!
— Cricket World Cup (@cricketworldcup) June 16, 2019
Pakistan finally take their first wicket as Wahab dismisses Rahul for 57! #CWC19| #INDvPAK
ലോകേഷ് രാഹുലിനും അര്‍ധ സെഞ്ച്വറി. സ്കോര്‍: 21.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 122
Rahul brings up his 50 with a six!#CWC19 | #TeamIndia | #INDvPAK pic.twitter.com/zTW8RH68rJ
— Cricket World Cup (@cricketworldcup) June 16, 2019
ഇന്ത്യ സ്കോര്‍ 100 കടന്നു. സ്കോര്‍: 18 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 101
India bring up their 💯 without losing a wicket!#CWC19 | #INDvPAK pic.twitter.com/1wrWn6VKwW
— Cricket World Cup (@cricketworldcup) June 16, 2019
രോഹിത് ശര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി. 34 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. സ്കോര്‍: 12 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 79
122* v 🇿🇦
— Cricket World Cup (@cricketworldcup) June 16, 2019
57 v 🇦🇺
50* v 🇵🇰 today
The Hitman continues his sublime #CWC19 form 👌 pic.twitter.com/B9HVSifDnN
ഇന്ത്യക്ക് മികച്ച തുടക്കം. സ്കോര്‍: 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 62
5️⃣3️⃣/0️⃣
— Cricket World Cup (@cricketworldcup) June 16, 2019
Great start from India in Manchester!
FOLLOW ON OUR #CWC19 APP ⬇️
APPLE 👉 https://t.co/whJQyCahHr
ANDROID 👉 https://t.co/Lsp1fBwBKR pic.twitter.com/OqVl2YoR7m
ഇന്ത്യ 5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സെന്ന നിലയില്‍
Aaaand a maiden to start things off.
— Cricket World Cup (@cricketworldcup) June 16, 2019
Mohammad Amir gives nothing away with the new ball in the first over.
FOLLOW ON OUR #CWC19 APP ⬇️
APPLE 👉 https://t.co/whJQyCahHr
ANDROID 👉 https://t.co/Lsp1fBwBKR pic.twitter.com/6KjpCDF8zD
ലോകകപ്പ്: പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ പാകിസ്താന് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു
Pakistan win the toss and will bowl first at Old Trafford!
— Cricket World Cup (@cricketworldcup) June 16, 2019
FOLLOW ON OUR #CWC19 APP ⬇️
APPLE 👉 https://t.co/whJQyCahHr
ANDROID 👉 https://t.co/Lsp1fBwBKR pic.twitter.com/tShfPkCmel