വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഹിറ്റ്മാന്‍ അടിച്ചിട്ടു, കുല്‍ദീപ് എറിഞ്ഞിട്ടു, ഇന്ത്യക്ക് 89 റണ്‍സ് വിജയം

By Vaisakhan MK
India beat Pakistan by 89 runs

1
43665

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് ഇടയ്ക്ക് മഴ വില്ലനായതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത 40 ഓവറില്‍ പാകിസ്താന് ആറുവിക്കറ്റിന് 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നേരത്തെ ടോസ് നേടി പാകിസ്താന്‍ ഇന്ത്യയെ ബാറ്റിംഗിന് വിട്ടെങ്കിലും 336 റണ്‍സാണ് ഇന്ത്യ അടിച്ച് കൂട്ടിയത്. പാകിസ്താന്റെ കണക്ക് കൂട്ടലുകള്‍ അതോടെ തകര്‍ന്നു.

1

മത്സരത്തില്‍ പതിയെ തുടങ്ങിയ ഇന്ത്യ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പാകിസ്താന്‍ ബൗളിംഗിന് മേല്‍ കൃത്യമായ ആധിപത്യം പുലര്‍ത്തുകയായിരുന്നു. രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 113 പന്തില്‍ 14 ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം 140 റണ്‍സ് ഹിറ്റ്മാന്‍ നേടി.
പാകിസ്താനെതിരെ ഇന്ത്യന്‍ താരം നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. മുഹമ്മദ് ആമിറിനെ ഒഴിച്ചുള്ള എല്ലാ ബൗളര്‍മാരെയും നല്ല രീതിയില്‍ അടിച്ച് പറത്താനും രോഹിത്തിന് സാധിച്ചു.ഓപ്പണിംഗില്‍ ലോകേഷ് രാഹുല്‍ രോഹിത് സഖ്യം 23.5 ഓവറില്‍ 136 റണ്‍സ് അടിച്ചെടുത്തു.

രാഹുല്‍ 78 പന്തില്‍ 57 റണ്‍സെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് ഫോറും രണ്ട് സിക്‌സറും താരം അടിച്ചു. വിരാട് കോലിയും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 65 പന്തില്‍ 77 റണ്‍സെടുത്ത കോലിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് 300 കടത്തിയത്. ഏഴ് ബൗണ്ടറിയുണ്ടായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സില്‍. ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. പത്ത് ഓവറില്‍ 47 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ആമിറാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്. സ്പിന്നര്‍മാരില്‍ ഇമാദ് വാസിമും മികച്ച നിന്നു.

അതേസമയം മറുപടി ബാറ്റിംഗില്‍ 7 റണ്‍സെടുത്ത ഇമാം ഉള്‍ഹക്കിനെ പെട്ടെന്ന് നഷ്ടമായെങ്കിലും ഫഖര്‍ സമാന്‍, ബാബര്‍ അസം എന്നിവര്‍ ടീമിനെ മുന്നോട്ട് നയിച്ചു. ഫഖര്‍ 75 പന്തില്‍ 62 റണ്‍സടിച്ചു. അസം 57 പന്ത് നേരിട്ട് 48 റണ്‍സെടുത്തു. അസമിനെ മികച്ചൊരു ബൗളിലൂടെ പുറത്താക്കിയ കുല്‍ദീപാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. അടുത്ത ഓവറില്‍ ഫഖറിനെയും പുറത്താക്കി കുല്‍ദീപ് കളി ഇന്ത്യക്ക് അനുകൂലമാക്കി. മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ്, ഷോയിബ് മാലിക്ക് എന്നിവരും പെട്ടെന്ന് മടങ്ങി. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. രോഹിത്താണ് കളിയിലെ താരം.

Jun 17, 2019, 12:11 am IST

പാകിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് വിജയം

Jun 16, 2019, 11:36 pm IST

ഇന്ത്യ പാക് മത്സരത്തില്‍ മഴ കാരണം വിജയലക്ഷ്യം പുനര്‍ക്രമീകരിച്ചു. പാകിസ്താന് ഇനി വേണ്ടത് 30 പന്തില്‍ 136 റണ്‍സ്

Jun 16, 2019, 10:45 pm IST

മാഞ്ചസ്റ്റര്‍ വീണ്ടും മഴ കളി മുടക്കി. പാകിസ്താന് വിജയിക്കാന്‍ വേണ്ടത് 171 റണ്‍സ്‌

Jun 16, 2019, 10:40 pm IST

പാകിസ്താന് ആറാം വിക്കറ്റ് നഷ്ടം. 12 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദിനെ വിജയ് ശങ്കര്‍ പുറത്താക്കി. സ്‌കോര്‍: 34.1 ഓവറില്‍ 165

Jun 16, 2019, 10:05 pm IST

പാകിസ്താന് അഞ്ചാം വിക്കറ്റും നഷ്ടമായി. ഷോയിബ് മാലിക്കിനെയും പാണ്ഡ്യ പുറത്താക്കി. സ്‌കോര്‍: 129

Jun 16, 2019, 10:02 pm IST

പാകിസ്താന് നാലാം വിക്കറ്റും നഷ്ടമായി. മുഹമ്മദ് ഹഫീസിനെ പാണ്ഡ്യ മടക്കി

Jun 16, 2019, 9:55 pm IST

പാകിസ്താന് മൂന്നാം വിക്കറ്റും നഷ്ടമായി. അര്‍ധ സെഞ്ച്വറി നേടിയ ഫഖര്‍ സമാനെ കുല്‍ദീപ് മടക്കി

Jun 16, 2019, 9:49 pm IST

പാകിസ്താന് രണ്ടാം വിക്കറ്റ് നഷ്ടം. 48 റണ്‍സെടുത്ത ബാബര്‍ അസമിനെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കി. പാകിസ്താന് വിജയിക്കാന്‍ 220 റണ്‍സ്‌

Jun 16, 2019, 9:40 pm IST

പാകിസ്താന്‍ സ്‌കോര്‍ 100 കടന്നു. 21.4 ഓവറിലാണ് സ്‌കോര്‍ 100 കടന്നത്.

Jun 16, 2019, 9:32 pm IST

പാകിസ്താന്‍ മുന്നേറുന്നു. 19 ഓവറില്‍ ഒന്നിന് 86 എന്ന നിലയില്‍

Jun 16, 2019, 8:25 pm IST

പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടം. ഇമാം ഉള്‍ ഹക്കിനെ വിജയ് ശങ്കര്‍ പുറത്താക്കി

Jun 16, 2019, 7:30 pm IST

ലോകകപ്പ്: ഇന്ത്യക്കെതിരെ പാകിസ്താന് 337 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ചിന് 336

Jun 16, 2019, 6:16 pm IST

ഓള്‍ഡ് ട്രാഫോര്‍ഡില്‍ മഴ കളി മുടക്കി

Jun 16, 2019, 6:14 pm IST

ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നു

Jun 16, 2019, 6:01 pm IST

ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം. 26 റണ്‍സെടുത്ത പാണ്ഡ്യയാണ് പുറത്തായത്‌

Jun 16, 2019, 5:58 pm IST

വിരാട് കോലിക്കും അര്‍ധ സെഞ്ച്വറി. സ്‌കോര്‍: 43.3 ഓവറില്‍ രണ്ടിന് 281

Jun 16, 2019, 5:39 pm IST

ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 140 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്

Jun 16, 2019, 5:20 pm IST

35ാം ഓവറില്‍ ഇന്ത്യ 200 കടന്നു

Jun 16, 2019, 5:03 pm IST

രോഹിത് ശര്‍മയ്ക്ക് ലോകകപ്പിലെ രണ്ടാം സെഞ്ച്വറി. 85 പന്തിലാണ് സെഞ്ച്വറി തികച്ചത്. സ്‌കോര്‍ 30.1 ഓവറില്‍ ഒരു വിക്കറ്റിന് 173

Jun 16, 2019, 4:37 pm IST

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 57 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് പുറത്തായത്. സ്‌കോര്‍: 23.5 ഓവറില്‍ 136

Jun 16, 2019, 4:26 pm IST

ലോകേഷ് രാഹുലിനും അര്‍ധ സെഞ്ച്വറി. സ്‌കോര്‍: 21.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 122

Jun 16, 2019, 4:11 pm IST

ഇന്ത്യ സ്‌കോര്‍ 100 കടന്നു. സ്‌കോര്‍: 18 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 101

Jun 16, 2019, 3:54 pm IST

രോഹിത് ശര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി. 34 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. സ്‌കോര്‍: 12 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 79

Jun 16, 2019, 3:48 pm IST

ഇന്ത്യക്ക് മികച്ച തുടക്കം. സ്‌കോര്‍: 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 62

Jun 16, 2019, 3:23 pm IST

ഇന്ത്യ 5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സെന്ന നിലയില്‍

Jun 16, 2019, 2:36 pm IST

ലോകകപ്പ്: പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ പാകിസ്താന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Monday, June 17, 2019, 0:23 [IST]
Other articles published on Jun 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X