വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക് പോരാട്ടങ്ങള്‍; കൂടുതല്‍ ജയം ആര്‍ക്ക്? കണക്കുകള്‍ ഇതാ

മുംബൈ: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം എന്നത് കേവലം മത്സരത്തിന്റെ ആവേശം എന്നതിലുപരിയായി ആരാധകരുടെ വികാരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത കളിക്കളത്തിലേക്കുകൂടി എത്തുമ്പോള്‍ തോല്‍ക്കുക എന്നത് ഇരു രാജ്യങ്ങള്‍ക്കും അഭിമാനത്തിനേക്കുന്ന ക്ഷതമാണ്. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലുള്‍പ്പെടെ ഇതുവരെയുള്ള പോരാട്ടങ്ങളില്‍ പാകിസ്താനെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ് ഇന്ത്യ. ഏറെ നാളായി ഇരു ടീമുകളും തമ്മിലുള്ള പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.ഇനിയൊരു ഐസിസി ചാമ്പ്യന്‍ഷിപ്പുണ്ടായാല്‍ മാത്രമെ ഇരുടീമും തമ്മിലുള്ള പോരാട്ടം കാണാന്‍ സാധിക്കൂ.ഇന്ത്യ-പാക് ഏഷ്യാകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങളുടെ ചരിത്രം നമുക്ക് പരിശോധിക്കാം.


1984 (യുഎഇ)

1984 (യുഎഇ)

യുഎഇയില്‍ നടന്ന ആദ്യ ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ 54 റണ്‍സിന്റെ ജയം ഇന്ത്യക്ക്. 46 ഓവറില്‍ 188 റണ്‍സിന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓള്‍ഔട്ടായപ്പോള്‍ 134 വിക്കറ്റിന് പാകിസ്താന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവി ശാസ്ത്രിയും റോജര്‍ ബിന്നിയുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.

1988 ബംഗ്ലാദേശ്

1988 ബംഗ്ലാദേശ്

1988ല്‍ ബംഗ്ലാദേശില്‍ നടന്ന ടൂര്‍ണമെന്റിലും ജയം ഇന്ത്യക്ക്. പാകിസ്താനെ തകര്‍ത്തത് നാല് വിക്കറ്റിന്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 142 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. 74 റണ്‍സുമായി പുറത്താവാതെ നിന്ന ജിമ്മിയാണ് ഇന്ത്യയുടെ വിജയ ശില്‍പി. അര്‍ഷാദ് അയൂബ് ഇന്ത്യക്കുവേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി.

1995 യുഎഇ

1995 യുഎഇ

ഏഷ്യാ കപ്പിലെ ഇന്ത്യക്കെതിരായ പാകിസ്താന്റെ ആദ്യ ജയം. 97 റണ്‍സിനാണ് പാകിസ്താന്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 169 റണ്‍സിന് പുറത്തായി. അക്യൂബ് ജാവേദിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

1997 ശ്രീലങ്ക

1997 ശ്രീലങ്ക

മത്സരം ഫലം കാണാതെ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 30 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും മഴ പെയ്തതോടെ മത്സരം നടത്താന്‍ സാധിക്കാതെ വന്നു. 17 റണ്‍സ് വഴങ്ങി വെങ്കിടേഷ് പ്രസാദ് നാല് വിക്കറ്റ് വീഴ്ത്തി

2000 ബംഗ്ലാദേശ്

2000 ബംഗ്ലാദേശ്

2000ല്‍ ബ്ലംഗ്ലാദേശില്‍ നടന്ന മത്സരത്തില്‍ പാകിസ്താന് 44 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ യൂസഫിന്റെ സെഞ്ച്വറിക്കരുത്തില്‍ (100) ഏഴ് വിക്കറ്റിന് 295 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് 251 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അബ്ദുല്‍ റസാഖിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

2004 ശ്രീലങ്ക

2004 ശ്രീലങ്ക

വീണ്ടും പാകിസ്താന് ജയം. ഏഷ്യാ കപ്പിലെ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇന്ത്യക്കെതിരേ പാകിസ്താന്‍ ശ്രീലങ്കയില്‍ നേടിയത്. 59 റണ്‍സിനായിരുന്നു പാക് പടയുടെ ജയം. പാകിസ്താന്‍ മുന്നോട്ടുവെച്ച 301 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യക്ക് 241 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഷുഹൈബ് മാലിക്കിന്റെ 143 റണ്‍സ് പ്രകടനമാണ് പാകിസ്താന് കരുത്തായത്.

2008 പാകിസ്താന്‍

2008 പാകിസ്താന്‍

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താന് കാലിടറി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് പാകിസ്താനെ തോല്‍പ്പിച്ചു. ഷുഹൈബ് മാലിക്കിന്റെ 125 റണ്‍സിന്റെ കരുത്തില്‍ 299 റണ്‍സ് പാകിസ്താന്‍ അടിച്ചെടുത്തപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെവാഗിന്റെ (119) സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്.

എന്നാല്‍ ഈ ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താന്‍ പകരം വീട്ടി. എട്ട് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു. 309 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചെങ്കിലും നാസിര്‍ ജംഷീദിന്റെ (123)സെഞ്ച്വറിക്കരുത്തില്‍ പാകിസ്താന്‍ അനായാസം വിജയിച്ചു.

2010 ശ്രീലങ്ക

2010 ശ്രീലങ്ക

ഇന്ത്യ മൂന്ന് വിക്കറ്റിന് വിജയിച്ചു. 268 റണ്‍സ് വിജയലക്ഷ്യം പാകിസ്താന്‍ മുന്നോട്ടുവെച്ചെങ്കിലും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഹര്‍ഭജന്‍സിങും ഷുഹൈബ് അക്തറും വാക്ക്‌പോരാട്ടം കൊണ്ട് ഏറ്റുമുട്ടിയ മത്സരത്തില്‍ ഹര്‍ഭജന്‍ സിക്‌സറിലൂടെ ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.

2012 ബംഗ്ലാദേശ്

2012 ബംഗ്ലാദേശ്

ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. പാകിസ്താന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 329 എന്ന മികച്ച സ്‌കോര്‍ അടിച്ചെടുത്തെങ്കിലും കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (148 പന്തില്‍ 183) കരുത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. 22 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു കോലിയുടെ ബാറ്റിങ് വെടിക്കെട്ട്.

സച്ചിനോ കോലിയോ? ഇഷ്ട ബാറ്റ്‌സ്മാനെ വെളിപ്പെടുത്തി ഉമ്മര്‍ ഗുല്‍

2014 ബംഗ്ലാദേശ്

2014 ബംഗ്ലാദേശ്

പാകിസ്താന് ഒരു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തപ്പോള്‍ അഫ്രീദിയുടെ അവസാന ഓവര്‍ വെടിക്കെട്ടില്‍ പാകിസ്താന്‍ വിജയിച്ചു. 75 റണ്‍സും രണ്ട് വിക്കറ്റും വീഴ്ത്തിയ ഹഫീസിന്റെ ഓള്‍റൗണ്ട് പ്രകടനം പാകിസ്താനെ തുണച്ചു. ഇന്ത്യക്കുവേണ്ടി രോഹിത് (56), റായിഡു (58), ജഡേജ (52 അര്‍ധ സെഞ്ച്വറി നേടി.

ധോണിക്ക് പകരക്കാരൻ എളുപ്പമല്ല, പന്തിനാണ് മാനേജ്‌മെന്റിന്റെ പിന്തുണ: വിക്രം റാത്തൂര്‍

2016 ബംഗ്ലാദേശ്

2016 ബംഗ്ലാദേശ്

ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഇത്തവണ ടി20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാകപ്പില്‍ പാകിസ്താന്‍ 83 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അനായാസമായി ജയിച്ചു. കോലിയുടെ (49) ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ നിന്നായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജഡേജയുമാണ് പാകിസ്താനെ തകര്‍ത്തത്.

ഹഫീസിനൊപ്പം അഞ്ച് പാക് താരങ്ങളുടെ കോവിഡ് ഫലവും നെഗറ്റീവ്: പട്ടിക പുറത്തുവിട്ട് പിസിബി

2018 ദുബായ്

2018 ദുബായ്

ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. 43.1 ഓവറില്‍ പാകിസ്താന്‍ 162 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ രോഹിതിന്റെയും (52) ധവാന്റെയും (46) കരുത്തില്‍ അനായാസമായി ജയിച്ചു. ഇതേ ടൂര്‍ണമെന്റിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ഒമ്പത് വിക്കറ്റിനും ഇന്ത്യ ജയിച്ചു. പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തപ്പോള്‍ രോഹിതിന്റെയും ധവാന്റെയും സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ അനായാസം വിജയം നേടി.

Story first published: Sunday, June 28, 2020, 13:05 [IST]
Other articles published on Jun 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X