വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഫൈനലൊക്കെ എന്ത്? അതുക്കും മേലെ ഇന്ത്യ- പാക് ക്ലാസിക്ക്!! ട്വിറ്ററില്‍ ഇന്ത്യ മയം

ട്വിറ്ററില്‍ നിറഞ്ഞുനിന്നത് ഇന്ത്യ-പാക് മല്‍സരമാണ്

ലോകകപ്പ് ഫൈനലൊക്കെ എന്ത്? | Oneindia Malayalam

ലണ്ടന്‍: ആറാഴ്ചയോളം നീണ്ടുനിന്ന ആവേശപ്പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് വെന്നിക്കൊടി പാറിച്ചത്. നിരവധി ക്ലാസിക്ക് പോരാട്ടങ്ങള്‍ക്കാണ് ടൂര്‍ണമെന്റ് സാക്ഷിയായത്. എന്നാല്‍ അവയെയൊക്കെ കടത്തിവെട്ടുന്നതായിരുന്നു ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോര്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിയമത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ട് ചാംപ്യന്‍മാരാവുകയായിരുന്നു.

'ശാസ്ത്രിക്കാലം' തീരുന്നു? ഇനിയാര്, ലോകകപ്പ് സമ്മാനിച്ച കോച്ച് മാത്രമല്ല, വീരുവും ലിസ്റ്റില്‍ 'ശാസ്ത്രിക്കാലം' തീരുന്നു? ഇനിയാര്, ലോകകപ്പ് സമ്മാനിച്ച കോച്ച് മാത്രമല്ല, വീരുവും ലിസ്റ്റില്‍

ലോകകപ്പിലെ ഏറ്റവും ത്രില്ലടിപ്പിച്ച പോരാട്ടം ഫൈനല്‍ തന്നെ ആയിരുന്നുവെന്ന് ഏവരും സമ്മതിക്കും. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഫൈനലിനെപ്പോലും പിന്നിലാക്കിയ ഒരു മല്‍സരമുണ്ട്.

ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക്

ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക്

ലോക ക്രിക്കറ്റിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരമാണ് ഫൈനലിനെപ്പോലും കടത്തിവെട്ടിയത്.
ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മല്‍സരം ഫൈനലായിരുന്നില്ല, മറിച്ച് ഇന്ത്യ- പാക് പോരാട്ടമായിരുന്നുവെന്നതാണ് കൗതുകകരം. ഇന്ത്യ- പാക് ത്രില്ലറിനെക്കുറിച്ച് 2.9 മില്ല്യണ്‍ ട്വീറ്റുകളാണ് വന്നത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മറ്റൊരു മല്‍സരവും ഇത്രയധികം ട്വീറ്റ് ചെയ്യപ്പെട്ടിട്ടില്ല. ഫൈനലിന് രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു

മൂന്നും ഇന്ത്യയുടെ മല്‍സരങ്ങള്‍

മൂന്നും ഇന്ത്യയുടെ മല്‍സരങ്ങള്‍

ക്രിക്കറ്റില്‍ ഇന്ത്യയുടെ മല്‍സരം പോലെ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു മല്‍സരമില്ലെന്ന് ട്വിറ്ററിലെ കണക്കുകള്‍ അടിവരയിടുന്നു. മറ്റൊരു ടീമിനുമില്ലാത്ത സ്വീകാര്യതയാണ് വിരാട് കോലിക്കും സംഘത്തിനുമുള്ളത്.
മെയ് 20 മുതല്‍ ജൂലൈ 15 വരെ ട്വിറ്ററില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട അഞ്ച് മല്‍സരങ്ങളില്‍ മൂന്നും ഇന്ത്യയുടേതാണ്. ഇന്ത്യ- പാക് മല്‍സരം ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ മൂന്നാമതും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള തികച്ചും അപ്രസക്തമായ അവസാന ലീഗ് മല്‍സരം നാലാമതുമെത്തി.

കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ടത്

കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ടത്

ലോകകപ്പില്‍ ഏറ്റവുമധികം തവണ ട്വീറ്റ് ചെയ്യപ്പെട്ട ഇമോജി #ടീം ഇന്ത്യയെന്നതായിരുന്നു. രണ്ടാംസ്ഥാനത്ത് പാകിസ്താനാണ് # വി ഹാവ് വി വില്‍ എന്നതായിരുന്നു അവരുടെ ട്വീറ്റ്.
# വി ആര്‍ ഇംഗ്ലണ്ടെന്ന ഇംഗ്ലണ്ടിന്റെ ഇമോജി മൂന്നാമതെത്തിയപ്പോള്‍ ന്യൂസിലാന്‍ഡിനാണ് നാലാംസ്ഥാനം. # ബാക്ക് ദി ബ്ലാക്ക് ക്യാപ്‌സ് എന്നതാണ് കിവീസിന്റെ ഇമോജി.

Story first published: Wednesday, July 17, 2019, 12:58 [IST]
Other articles published on Jul 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X