Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്കാര്യം മോദിയോട് ചോദിക്കൂ, നിലപാട് വ്യക്തമാക്കി ഗാംഗുലി

കൊല്‍ക്കത്ത: പുതിയ ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് അഭിമുഖീകരിക്കാന്‍ ചോദ്യങ്ങള്‍ ഒരുപാടുണ്ട്. പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധമാണ് ഇതില്‍ ഏറ്റവും പ്രധാനം. രാഷ്ട്രീയ സാഹചര്യങ്ങള്‍ വഷളായതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റു മത്സരങ്ങള്‍ തീരെയില്ല.

2007 -ലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും ഒഴികെ ഇരു രാജ്യങ്ങളും മുഖാമുഖം മത്സരിക്കാറില്ല. ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റു മത്സരങ്ങള്‍ പുനരാരംഭിക്കുമോയെന്ന സുപ്രധാന ചോദ്യമാണ് ഗാംഗുലിയെ എതിരേല്‍ക്കുന്നത്.

മോദി - ഇമ്രാൻ ഖാൻ

എന്തായാലും വിഷയത്തില്‍ ഇടപെടേണ്ടത് താനല്ലെന്ന് ഗാംഗുലി പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമെന്തോ, അത് ബിസിസിഐ പിന്തുടരുമെന്ന് നിയുക്ത അധ്യക്ഷന്‍ വ്യക്തമാക്കി. 'പാക്കിസ്ഥാനുമായി ക്രിക്കറ്റു കളിക്കുമോയെന്ന കാര്യം എന്നോടല്ല ചോദിക്കേണ്ടത്. നരേന്ദ്ര മോദിയോടോ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോടോ വേണം ഇതു ചോദിക്കാന്‍. കാരണം അതത് രാജ്യങ്ങളുടെ സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ രാജ്യാന്തര മത്സരങ്ങള്‍ നടക്കുകയുള്ളൂ. ബിസിസിഐയ്ക്ക് ഇതിന് മറുപടി നല്‍കാനാവില്ല' — ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി.

എന്തായാലും അധികാരത്തിലേറിയാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്ന് ഗാംഗുലി അറിയിച്ചിട്ടുണ്ട്.

മോദി - ഗാംഗുലി

ദേശീയ ടീമിലേക്കുള്ള പടിവാതിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍. അതുകൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരുടെ പ്രതിഫലം മെച്ചപ്പെടുത്തേണ്ടതുണ്ട്, ഗാംഗുലി കൂട്ടിച്ചേര്‍ത്തു. നാളിതുവരെ ഫസ്റ്റ് ക്രിക്കറ്റിന്റെ ഉന്നമനത്തിനായി ബിസിസിഐ സജീവമായി നടപടിയെടുത്തിട്ടില്ല. ഇക്കാര്യം തുടരെ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ആരും ഈ ആവശ്യം മുഖവിലയ്‌ക്കെടുത്തില്ലെന്ന് ഗാംഗുലി പറഞ്ഞു. അതുകൊണ്ട് ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരിലായിരിക്കും തന്റെ പൂര്‍ണ ശ്രദ്ധയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

Story first published: Thursday, October 17, 2019, 15:36 [IST]
Other articles published on Oct 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+