Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇന്ത്യ - പാക് പോരാട്ടങ്ങളില്‍ കളി തിരിച്ചത് ഇവര്‍!

5 ലോകകപ്പുകളില്‍ മുഖാമുഖം വന്നിട്ടും ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്താന് ഇത് വരെ കഴിഞ്ഞിട്ടില്ല. 5 തവണയും ഇന്ത്യ ജയിച്ചു. 5 തവണയും ഇന്ത്യക്കാര്‍ മാന്‍ ഓഫ് ദ മാച്ചായി. ഇമ്രാന്‍ മുതല്‍ മിയാന്‍ദാദ്, അക്രം, വഖാര്‍, ഇന്‍സമാം, അന്‍വര്‍, യൂഹാന, അഫ്രീദി, അക്തര്‍ തുടങ്ങിയ വമ്പന്മാര്‍ ഒക്കെ കളിച്ചിട്ടും ഇന്ത്യക്കെതിരെ ഒരു മാന്‍ ഓഫ് ദ മാച്ച് നേടാന്‍ പാകിസ്താന്‍ കളിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇന്ത്യ - പാകിസ്താന്‍ മത്സരം. അതും ലോകകപ്പില്‍. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇതില്‍പ്പരം എന്ത് വേണം. കാണികളുടെ പള്‍സ് അറിഞ്ഞാണ് സംഘാടകര്‍ കളി ഞായറാഴ്ച തന്നെ വെച്ചതെന്ന് വ്യക്തം. കളിക്കുള്ള ടിക്കറ്റ് വെറും 20 മിനുട്ടിലാണ് വിറ്റ് തീര്‍ന്നത്. ബാക്കിയുള്ളവര്‍ ടി വിയില്‍ കളി കാണും. ഈലോകകപ്പില്‍ ആര്‍ക്ക് വേണ്ടിയാകും കാണികള്‍ കയ്യടിക്കുക. ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ മാന്‍ ഓഫ് ദ മാച്ചുമാര്‍ ആരൊക്കെയെന്ന് നോക്കൂ.

1992 - സച്ചിന്‍ തെണ്ടുല്‍ക്കര്‍ (58 റണ്‍സ്, 1 വിക്കറ്റ്)

1992 - സച്ചിന്‍ തെണ്ടുല്‍ക്കര്‍ (58 റണ്‍സ്, 1 വിക്കറ്റ്)

ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ആദ്യമായി ലോകകപ്പില്‍ പരസ്പരം വന്നത് 1992 ലായിരുന്നു. കിരണ്‍ മോറെയ്ക്ക് നേരെ മിയാന്‍ദാദ് തവളച്ചാട്ടം ചാടി കുപ്രസിദ്ധമാക്കിയ കളിയില്‍ 18 കാരന്‍ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യ തകരുമ്പോള്‍ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറിയുമായി കളം നിറഞ്ഞ ലിറ്റില്‍ മാസ്റ്റര്‍ സൊഹെയ്‌ലിന്റെ വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങി.

1996 നവ് ജ്യോത് സിംഗ് സിദ്ദു (93 റണ്‍സ്)

1996 നവ് ജ്യോത് സിംഗ് സിദ്ദു (93 റണ്‍സ്)

39 റണ്‍സിനാണ് 1996 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പിച്ചത്. 93 റണ്‍സെടുത്ത ഓപ്പണര്‍ സിദ്ദുവാണ് അന്ന് മാന്‍ ഓഫ് ദ മാച്ചായത്. സച്ചിന്‍ 31 റണ്‍സെടുത്തു. 25 പന്തില്‍ 45 റണ്‍സെടുത്ത ജഡേജയുടെ വെടിക്കെട്ടാണ് അന്നത്തെ കളിയുടെ ഹൈലൈറ്റ്.

1999 - വെങ്കടേഷ് പ്രസാദ് (5 വിക്കറ്റ്)

1999 - വെങ്കടേഷ് പ്രസാദ് (5 വിക്കറ്റ്)

പാകിസ്താനെതിരെ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന ബൗളറാണ് വെങ്കടേഷ് പ്രസാദ്. ഇന്ത്യ സെമി കാണാതെ പുറത്തായെങ്കിലും സൂപ്പര്‍ സിക്‌സില്‍ ഇന്ത്യ പാകിസ്താനെ തോല്‍പിച്ചു. 5 വിക്കറ്റെടുത്ത പ്രസാദ് മാന്‍ ഓഫ് ദ മാച്ചുമായി.

2003 - സച്ചിന്‍ തെണ്ടുല്‍ക്കര്‍ (98 റണ്‍സ്)

2003 - സച്ചിന്‍ തെണ്ടുല്‍ക്കര്‍ (98 റണ്‍സ്)

2003 ല്‍ ഇന്ത്യ ഫൈനല്‍ വരെ എത്തിയ ലോകകപ്പില്‍ അക്തറെയും അക്രത്തെയും വഖാറിനെയും അടിച്ചുപറത്തി 98 റണ്‍സെടുത്താണ് സച്ചിന്‍ മാന്‍ ഓഫ് ദ മാച്ചായത്.

2011 - സച്ചിന്‍ തെണ്ടുല്‍ക്കര്‍ (85 റണ്‍സ്)

2011 - സച്ചിന്‍ തെണ്ടുല്‍ക്കര്‍ (85 റണ്‍സ്)

പാകിസ്താനെതിരെ അവസാനമായി സച്ചിന്‍ ലോകകപ്പ് കളിച്ചത് 2011ലാണ്. 85 റണ്‍സോടെ ടോപ് സ്‌കോററും മാന്‍ ഓഫ് ദ മാച്ചുമായി സച്ചിന്‍. 20 വര്‍ഷം കാത്തിരുന്ന് സച്ചിന്‍ ലോകകപ്പും നേടി.

Story first published: Thursday, February 12, 2015, 12:46 [IST]
Other articles published on Feb 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+