Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര ഇനിയില്ല? ബിസിസിഐ അപേക്ഷ തള്ളി!! കാരണം ഇതാണ്....

ദില്ലി: ലോക ക്രിക്കറ്റിലെ ക്ലാസിക്ക് പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാകിസ്താന്‍ മല്‍സരം അടുത്ത കാലത്തൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇനി പാകിസ്താനുമായി ക്രിക്കറ്റ് വേണ്ടെന്ന് പ്രഖ്യാപിച്ചത്. ബിസിസിഐ നല്‍കിയ അപേക്ഷയ്ക്കു മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

അനുവാദം നല്‍കിയില്ല

ഈ വര്‍ഷമവസാനം നിഷ്പക്ഷ വേദിയായ ദുബായില്‍ വച്ച് പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര കളിക്കാനാണ് ബിസിസിഐ ആലോചിച്ചിരുന്നത്. ഇതിനു അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിസിസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തില്‍ പാകിസ്താനുമായി പരമ്പര കളിക്കേണ്ടതില്ലെന്നു കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.

ദൈര്‍ഘ്യമേറിയ പരമ്പര

ഇന്ത്യയും പാകിസ്താനും തമ്മില്‍ ദൈര്‍ഘ്യമേറിയ പരമ്പരയായിരുന്നു കളിക്കാന്‍ തീരുമാനിച്ചിരുന്നത്. മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ടു ട്വന്റി 20 മല്‍സരങ്ങളുമാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. സപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നീണ്ടുനില്‍ക്കുന്നതായിരുന്നു പരമ്പര.

2016ലും നടന്നില്ല

2016ല്‍ പാകിസ്താനെ ഇന്ത്യയിലേക്ക് പരമ്പരയ്ക്ക് ക്ഷണിക്കാന്‍ ബിസിസിഐയ്ക്കു പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായിരുന്നതിനാല്‍ കേന്ദ്രം പരമ്പരയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

2012നു ശേഷം കളിച്ചിട്ടില്ല

2012ലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനമായി ഒരു പരമ്പരയില്‍ ഏറ്റുമുട്ടിയത്. ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകളില്‍ ഇരുടീമും ഏറ്റുമുട്ടിയിരുന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പര കളിച്ചിരുന്നില്ല. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിച്ചിട്ടില്ല.

നിര്‍ദേശം പിസിബിയുടേത്

ഈ വര്‍ഷം ദുബായില്‍ വച്ച് ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് പരമ്പര കളിക്കുകയെന്നത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മുന്നോട്ടുവച്ച നിര്‍ദേശമായിരുന്നു. തുടര്‍ന്നാണ് ഇതിനു അനുമതി നേടി ബിസിസിഐ കേന്ദ്രത്തെ സമീപിച്ചത്.

Story first published: Wednesday, March 29, 2017, 15:56 [IST]
Other articles published on Mar 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+