വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തിരിച്ചടി ഇങ്ങനെയാകണം; ഈ താരങ്ങളെ ഇംഗ്ലണ്ടിന് ഭയമെന്ന് ഗാവസ്‌കര്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ജയിച്ചതോടെ മുന്‍ താരങ്ങളെല്ലാം വിമര്‍ശനം മാറ്റിവെച്ച് രംഗത്തെത്തിക്കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറായിരുന്നു ഇന്ത്യയുടെ പ്രധാന വിമര്‍ശകന്‍. എന്നാല്‍, അദ്ദേഹവും ഇന്ത്യയുടെ വിജയത്തെ പുകഴ്ത്തി. ഇന്ത്യന്‍ പേസര്‍മാരെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ ഭയന്നുതുടങ്ങിയെന്നാണ് ഗാവസ്‌കറിന്റെ വിലയിരുത്തല്‍.

നേരത്തെ നമ്മള്‍ കണ്ടത് ഇംഗ്ലീഷ് ബൗളര്‍മാരുടെ പേസിനും ബൗണ്‍സിനും മുന്നില്‍ ഇന്ത്യ കീഴടങ്ങുന്നതാണ്. എന്നാലിപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ട്രാക്കിലായതോടെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരുടെ കണ്ണില്‍ ഭയം കണ്ടുതുടങ്ങി. രണ്ടാം ഇന്നിങ്‌സില്‍ അലിസ്റ്റര്‍ കുക്കും കെയ്റ്റണ്‍ ജെന്നിങ്‌സും ബാറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ അവര്‍ ഉടന്‍ പുറത്താകുമെന്ന സൂചനയുണ്ടായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

sunilgavaskar

ഇശാന്ത് ശര്‍മയുടെ പന്തേറില്‍ അവര്‍ ഉടന്‍ മടങ്ങുകയും ചെയ്തു. ബൗളര്‍മാരായ സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ആന്‍ഡേഴ്‌സണ്‍, ക്രിസ് വോക്ക്‌സ് എന്നിവര്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ അവര്‍ക്ക് സ്വന്തം മരുന്നു തന്നെ രുചിക്കാനായെന്നും ഗാവസ്‌കര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ വിദേശ കളിക്കാരുടെ കമന്റുകളെ കൂടുതല്‍ വിലമതിക്കുന്നവരാണെന്നും അത് പോരായ്മയാണെന്നും താരം പറയുന്നുണ്ട്.

ഗാവസ്‌കറിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്ക് കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. വിദേശത്തെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമാണ് ഗാവസ്‌കര്‍. 1970-71 സീസണില്‍ വെസ്റ്റിന്‍ഡീസിനെതിരെ 774 റണ്‍സാണ് നാലു മത്സരങ്ങളില്‍നിന്നും മുന്‍താരം നേടിയത്. ഇംഗ്ലണ്ട് പരമ്പരയില്‍ ഇതുവരെ 440 റണ്‍സ് നേടിയ കോലി 335 റണ്‍സ് കൂടി നേടിയാല്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കാം. ഓഗസ്ത് 30ന് സതാംപ്ടണിലാണ് നാലാം ടെസ്റ്റ്.

Story first published: Friday, August 24, 2018, 8:36 [IST]
Other articles published on Aug 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X