Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ പിതാവ് അന്തരിച്ചു!

ദില്ലി: ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ പിതാവ് തൗഫീഖ് അഹമ്മദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാളുകളായി അസുഖ ബാധിതനായിരുന്നു തൗഫീഖ് അഹമ്മദ്. നേരത്തെ ഈ മാസം ആദ്യം, അച്ഛനൊപ്പമുള്ള ഫോട്ടോ ആശുപത്രിയില്‍ നിന്നും മുഹമ്മദ് ഷമി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

ജനുവരി അഞ്ചിന് ആശുപത്രിയില്‍

ജനുവരി അഞ്ചിന് ആശുപത്രിയില്‍

ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് തൗഫീഖ് അഹമ്മദിനെ ജനുവരി അഞ്ചാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ സി യുവില്‍ കഴിയവേ അച്ഛനൊപ്പമുള്ള ഒരു സെല്‍ഫി ഷമി പങ്കുവെച്ചിരുന്നു. ഓപ്പറേഷന് ശേഷമുള്ള ചിത്രങ്ങളാണ് ഷമി ഷെയര്‍ ചെയ്തത്. അച്ഛന്‍ സുഖം പ്രാപിക്കുന്നു എന്നും താരം എഴുതി.

മുഹമ്മദ് ഷമി ടീം വിട്ടു

മുഹമ്മദ് ഷമി ടീം വിട്ടു

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ് മുഹമ്മദ് ഷമി. കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ഷമി കളിക്കുന്നില്ല. പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ഷമി നാട്ടിലേക്ക് തിരിച്ചു. ടീമിലെ മറ്റ് താരങ്ങള്‍ രണ്ടാം ട്വന്റി 20 മത്സരത്തിനായി നാഗ്പൂരിലേക്ക് തിരിച്ചു.

ഷമിക്ക് വലിയ പിന്തുണ

ഷമിക്ക് വലിയ പിന്തുണ

നേരത്തെ മുഹമ്മദ് ഷമിക്കെതിരേ സദാചാരവാദികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ചപ്പോള്‍ പൂര്‍ണ പിന്തുണയാണ് പിതാവായ തൗഫീഖ് അഹമ്മദ് നല്‍കിയത്. താന്‍ ഖുറാന്‍ വായിച്ചിട്ടില്ലെന്നും വീട്ടില്‍ ആരും ബുര്‍ഖ ധരിക്കാറില്ലെന്നും മരുമകളുടെ വസ്ത്രധാരണത്തില്‍ ഒരു കുഴപ്പവുമില്ലെമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് സദാചാര വാദികളുടെ വായടപ്പിച്ചു.

വിവാദം വന്ന വഴി

വിവാദം വന്ന വഴി

ഭാര്യ ഹസിന്‍ ജഹാനും മകനുമൊപ്പമുള്ള ചിത്രം ഷമി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ചിത്രത്തില്‍ ഷമിയുടെ ഭാര്യ സ്ലീവ്ലെസ് ആയ വസ്ത്രം ധരിച്ച നിലയിലായിരുന്നു. ഇതാണ് മതവാദികളെ ചൊടിപ്പിച്ചത്. അതേസമയം ഷമിക്ക് പിന്തുണയുമായും പലരും വന്നു. ഇതോടെ വിവാദം മറ്റൊരു തലത്തിലേക്ക് മാറി.

ഷമിക്കും ഭാര്യയ്ക്കും പിന്തുണ

ഷമിക്കും ഭാര്യയ്ക്കും പിന്തുണ

വിവാദമുണ്ടായപ്പോള്‍ മുഹമ്മദ് ഷമിക്കും ഭാര്യയ്ക്കും ഉറച്ച പിന്തുണയാണ് പിതാവ് നല്‍കിയത്. മരുമകളായ ഹസിന് തന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്ന് തൗഫീഖ് തന്നെയാണ് പറഞ്ഞത്. അവള്‍ ധരിച്ച വസ്ത്രത്തിലൂടെ ഏതെങ്കിലും ശരീരഭാഗം നിങ്ങള്‍ കാണുന്നുണ്ടോ. എന്റെ മരുമകളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവള്‍ എനിക്കു സ്വന്തം മകളെപ്പോലെയാണ്. - ഈ വാക്കുകളിലൂടെ ഷമിക്കൊപ്പം പിതാവും ആരാധകരുടെ മനം കവര്‍ന്നു.

സ്ലീവ്ലെസ് വസ്ത്രത്തിന് എന്ത് കുഴപ്പം

സ്ലീവ്ലെസ് വസ്ത്രത്തിന് എന്ത് കുഴപ്പം

ധരിക്കരുതെന്ന് ആരു പറഞ്ഞു സ്ലീവ്ലെസ് വസ്ത്രം ധരിക്കരുതെന്ന് ആരു പറഞ്ഞു ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല. എങ്കിലും അതിലെ കാര്യങ്ങളെല്ലാം മറ്റുള്ളവരില്‍ നിന്ന് ഞാന്‍ മനസ്സിവാക്കിയിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ സ്ലീവ്ലെസ് ആയ വസ്ത്രം ധരിക്കരുതെന്ന് ഖുറാനില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും തൗഫീഖ് ചോദിച്ചിരുന്നു. വീട്ടില്‍ എന്റെ ഭാര്യ അഞ്ജും അറയോ മറ്റൊരു മകനായ അസീബിന്റെ ഭാര്യയോ ബുര്‍ഖ ധരിക്കാറില്ല. - ഉയര്‍ന്ന ചിന്താഗതിയുള്ള ഒരു മനുഷ്യനെക്കൂടിയാണ് ഷമിയുടെ പിതാവിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.

Story first published: Friday, January 27, 2017, 16:28 [IST]
Other articles published on Jan 27, 2017
Read in English: Shami's father passes away
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+