Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാപ്പി ബര്‍ത്ത് ഡേ അല്ല: ഇഷാന്ത് ശര്‍മയ്ക്ക് ടെസ്റ്റില്‍ വിലക്ക്!

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ എറിഞ്ഞ് ജയിപ്പിച്ച ഇഷാന്ത് ശര്‍മയ്ക്ക് ഒരു ടെസ്റ്റില്‍ നിന്നും വിലക്ക്. ഒന്നാമിന്നിഗ്‌സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നും വിക്കറ്റ് വീഴ്ത്തിയാണ് ഇഷാന്ത് ശര്‍മ ഇന്ത്യയുടെ താരമായത്. അറുപത്തിയഞ്ചാം മത്സരം കളിച്ച ഇഷാന്ത് ടെസ്റ്റില്‍ 200 വിക്കറ്റുകളും പൂര്‍ത്തിയാക്കിയിരുന്നു.

ശ്രീലങ്കന്‍ താരങ്ങളായ ധമിക പ്രസാദ്, ദിനേശ് ചാന്ദിമല്‍, ലഹിരു തിരിമാനെ എന്നിവരുമായി കളിക്കളത്തില്‍ വഴക്കുണ്ടാക്കിയതിനാണ് ഐ സി സി ഇഷാന്ത് ശര്‍മയെ വിലക്കിയത്. നേരത്തെ ഇതേ കുറ്റത്തിന് ഇഷാന്തിന് മാച്ച് ഫീസിന്റെ 65 ശതമാനം പിഴ ചുമത്തിയിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഇഷാന്തും ശ്രീലങ്കന്‍ താരങ്ങളും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി.

ishantsharma-colombo-sl

ഐ സി സി യുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇഷാന്തിനെയും മൂന്ന് ശ്രീലങ്കന്‍ താരങ്ങളെയും ശിക്ഷിക്കുന്നതെന്ന് ഐ സി സി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ പുറത്തായി പോകുന്ന ബാറ്റ്‌സ്മാന് സെന്‍ഡ് ഓഫ് നല്‍കിയതിന് ഇത് മൂന്നാം തവണയാണ് ഇഷാന്ത് അച്ചടക്ക നടപടിക്ക് വിധേയനാകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൊഹാലിയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇഷാന്തിന് കളിക്കാനാകില്ല.

സമീപകാലത്ത് ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ഇഷാന്തിന്റെ പിറന്നാള്‍ ദിനം കൂടിയാണ് സെപ്തംബര്‍ 1. 65 ടെസ്റ്റുകള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഇഷാന്ത് 200 വിക്കറ്റ് വീഴ്ത്തി. 76 ഏകദിനങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞ ഇഷാന്ത് 106 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഐ പി എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ മിന്നും താരമാണ് ഇഷാന്ത്.

Story first published: Wednesday, September 2, 2015, 12:39 [IST]
Other articles published on Sep 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+