വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും വരുന്നു, മറ്റൊരു ഇന്ത്യ- പാക് ക്ലാസിക്ക്... അവസാന അങ്കത്തില്‍ കണ്ടത് ഹിറ്റ്മാന്‍ ഷോ

ലോകകപ്പിലായിരുന്നു ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്

മുംബൈ: ലോക ക്രിക്കറ്റിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കുന്ന പോരാട്ടമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം. ഓരോ ഇന്ത്യ- പാക് ത്രില്ലറിനെയും വലിയ ആവേശത്തോടെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ സ്വീകരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം വീണ്ടുമൊരു ഇന്ത്യ- പാക് അങ്കത്തിന് ഈ വര്‍ഷം സപ്തംബറില്‍ ലോകം സാക്ഷിയായേക്കും. ഏഷ്യാ കപ്പിലായിരിക്കും ഈ ബദ്ധവൈരികളുടെ കൊമ്പുകോര്‍ക്കല്‍.

അന്ന് ഇംഗ്ലണ്ട്, ഇപ്പോള്‍ ന്യൂസിലാന്‍ഡ്... കൂപ്പുകുത്തി കോലി, 2014നേക്കാള്‍ ദയനീയം!അന്ന് ഇംഗ്ലണ്ട്, ഇപ്പോള്‍ ന്യൂസിലാന്‍ഡ്... കൂപ്പുകുത്തി കോലി, 2014നേക്കാള്‍ ദയനീയം!

When will the next match between India and Pakistan? | Oneindia Malayalam

ടൂര്‍ണമെന്റിന്റെ വേദിയായി നേരത്തേ പാകിസ്താനെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഏഷ്യാ കപ്പിന്റെ പുതിയ വേദി ദുബായ് ആയിരിക്കുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പാകിസ്താന്‍ ഇതു തള്ളുകയും ചെയ്തിട്ടുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ ശേഷം ഇരുടീമും
പരസ്പരം പരമ്പരകള്‍ കളിച്ചിട്ടില്ല. 2013നു ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമേ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയിട്ടുള്ളൂ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അവസാന മല്‍സരത്തിലേക്കു ഒന്നു തിരിഞ്ഞുനോക്കാം.

ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍

ഇംഗ്ലണ്ട് വേദിയായ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി മാറ്റുരച്ചത്. എന്നാല്‍ അന്ന് ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ വീറുറ്റ പോരാട്ടമൊന്നും കണ്ടില്ല. തികച്ചും ഏകപക്ഷീയമായ കളിയില്‍ പാകിസ്താനെ ഇന്ത്യ വാരിക്കളയുകയായിരുന്നു. മഴനിയമപ്രകാരം 89 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

നിറഞ്ഞാടി ഹിറ്റ്മാന്‍

ടോസിനു ശേഷം അന്ന് ഇന്ത്യയെ ബാറ്റിങിന് അയക്കാനുള്ള പാക് നായകനന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ തീരുമാനം പാളി. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അടിച്ചെടുത്തു.
രോഹിത് ശര്‍മ ഷോയായിരുന്നു അന്നു കണ്ടത്. 113 പന്തില്‍ 14 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം ഹിറ്റ്മാന്‍ 140 റണ്‍സ് അടിച്ചെടുത്തു. നായകന്‍ വിരാട് കോലി (77), കെഎല്‍ രാഹുല്‍ (57) എന്നിവരും കസറി.

മഴ തടസ്സപ്പെടുത്തി

മറുപടി ബാറ്റിങില്‍ പാകിസ്താന്‍ 40 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സെടുത്തു നില്‍ക്കെ മഴ കാരണം കളി തടസ്സപ്പെടുകയായിരുന്നു. ഇതോടെ മഴനിയമ പ്രകാരം ഇന്ത്യ 89 റണ്‍സിനു വിജയിക്കുകയായിരുന്നു.
പാക് നിരയില്‍ അന്നു പിടിച്ചുനിന്നത് ഓപ്പണര്‍ ഫഖര്‍ സമാന്‍ മാത്രമായിരുന്നു. 62 റണ്‍സാണ് താരം നേടിയത്. പാക് നിരയില്‍ മറ്റാരും ഫിഫ്റ്റി തികച്ചില്ല.

ഭുവിക്കും ബുംറയ്ക്കും വിക്കറ്റില്ല

ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ച മുന്‍നിര ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും ഒരു വിക്കറ്റ് പോലും ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ബംറയാവട്ടെ എട്ടോവറില്‍ 52 റണ്‍സും വിട്ടുകൊടുത്തിരുന്നു.
വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യക്കായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

കണക്കുകളില്‍ പാകിസ്താന്‍

സമീപകാലത്തെ മല്‍സരങ്ങള്‍ പരിശോധിക്കുമ്പോള്‍ പാകിസ്താനെതിരേ ഇന്ത്യക്കു തന്നെയാണ് വ്യക്തമായ മേല്‍ക്കൈ. എന്നാല്‍ ഇതുവരെയുള്ള ചരിത്രം പരിഗണിക്കുമ്പോള്‍ പാകിസ്താനാണ് മുന്‍തൂക്കം. ഏകദിനത്തില്‍ 132 തവണ കൊമ്പുകോര്‍ത്തപ്പോള്‍ 73ലും ജയം പാകിസ്താനായിരുന്നു. 55 മല്‍സരങ്ങളാണ് ഇന്ത്യക്കു ജയിക്കാനായത്. ടി20യില്‍ എട്ടു തവണ കൊമ്പുകോര്‍ത്തപ്പോള്‍ ആറിലും പാക് പട വെന്നിക്കൊടി പാറിച്ചു. ഒന്നില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെട്ടു. ടെസ്റ്റിലും പാകിസ്താന് തന്നെയാണ് മേല്‍ക്കൈ. ഇതുവരെ കളിച്ച 59 ടെസ്റ്റുകൡ 12 എണ്ണത്തില്‍ പാകിസ്താന്‍ ജയിച്ചപ്പോള്‍ ഒമ്പതെണ്ണത്തിലാണ് ഇന്ത്യ ജയം നേടിയത്. ശേഷിച്ച മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

Story first published: Saturday, February 29, 2020, 15:55 [IST]
Other articles published on Feb 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X