ലോകകപ്പ് ആര്‍ക്ക്? ക്ലൈവ് ലോയ്ഡിന്റെ പ്രവചനം, ഉറപ്പിക്കാം ഇവരിലൊരാള്‍ നേടും...
ലണ്ടന്‍: ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. മാറ്റുരയ്ക്കുന്ന 10 ടീമുകളില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ മാത്രമേ സെമി ഫൈനലില്‍ സ്ഥാനമുറപ്പാക്കിയിട്ടുള്ളൂ. ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവര്‍ സെമി ഫൈനല്‍ ബെര്‍ത്തിന് കൈയെത്തുംദൂരത്താണ്. പാകിസ്താന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവരും സെമിക്കായി അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്.
ടൂര്‍ണമെന്റിന്റെ ഫൈനല്‍ ജൂലൈ 14ന് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിലാണ്. ടൂര്‍ണമെന്റിലെ ചാംപ്യന്‍മാരെ പ്രവചിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന് രണ്ടു ലോക കിരീടങ്ങള്‍ സമ്മാനിച്ച മുന്‍ ഇതിഹാസ നായകന്‍ ക്ലൈവ് ലോയ്ഡ്.

ഇന്ത്യയോ ഓസീസോ നേടും
ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചതായി ലോയ്ഡ് പറഞ്ഞു. ഇത്തവണ ഇന്ത്യയോ, ഓസ്‌ട്രേലിയയോ ലോകകപ്പ് നേടുമെന്നാണ് തനിക്കു തോന്നുന്നതെന്നും ലോയ്ഡ് വ്യക്തമാക്കി. വളരെ സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. അതുകൊണ്ടു തന്നെ ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍ തന്നെയായിരിക്കും ലോക ചാംപ്യന്‍മാരാവുക.
ന്യൂസിലാന്‍ഡാണ് തന്നെ ആകര്‍ഷിച്ച മറ്റൊരു ടീം. എന്നാല്‍ അവര്‍ക്കു കിരീടം നേടാന്‍ കഴിയുമെന്നു കരുതുന്നില്ല.

മികച്ച ബൗളിങ് നിര
ഇന്ത്യയുടെ ബൗളിങ് നിരയെ ലോയ്ഡ് പ്രശംസിച്ചു. പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ സംബന്ധിച്ച് വലിയ കണ്ടുപിടുത്തം തന്നെയാണ്. മുഹമ്മദ് ഷമിയെപ്പോലുള്ളവരും മിടുക്കരാണ്. റിസ്റ്റ് സ്പിന്നര്‍മാരാണ് ശ്രദ്ധേയമായ പ്രകടനം നടത്തുന്ന മറ്റുള്ളവരെന്നും ലോയ്ഡ് ചൂണ്ടിക്കാട്ടി.
വളരെയധികം ആക്രമണോത്സുകതയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുന്നത്. അതുകൊണ്ടു തന്നെയാണ് അവര്‍ക്കു വിക്കറ്റുകളും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യ അപരാജിതരാണെങ്കിലും തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമല്ലെന്നും ലോയ്ഡ് പറഞ്ഞു.

കോലി തുറുപ്പുചീട്ട്
ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തുറുപ്പുചീട്ട് നായകന്‍ വിരാട് കോലി തന്നെയാണെന്ന് ലോയ്ഡ് അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമേയുള്ളൂവെന്നത് ചെറിയ പോരായ്മയാണ്. കോലിയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.
ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസന്‍ എന്നിവരും കേമന്‍മാരാണെങ്കിലും കോലി അവരുടെയെല്ലാം മുകളിലാണെന്നും ലോയ്ഡ് പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications